---
title: "'പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട...എന്റെ ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സന്തോഷ്'; അനുസ്മരിച്ച് സുരേഷ് ഗോപി"
english_title: "Suresh Gopi remembers late actor and his close friend Santosh K. Nair"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357404/suresh-gopi-remembers-late-actor-and-his-close-friend-santosh-k-nair"
published_at: "2026-05-05T11:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f985a212f07_sureshgopi.jpg"
keywords: []
---

# 'പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട...എന്റെ ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സന്തോഷ്'; അനുസ്മരിച്ച് സുരേഷ് ഗോപി

> **Lead Summary:** ** വാ**ഹനാപകടത്തിൽ അന്തരിച്ച നടനും തന്റെ ഉറ്റ സുഹൃത്തുമായ സന്തോഷ് കെ. നായരെ അനുസ്മരിച്ച് നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപി. തന്റെ ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരതുല്യനായ ഒരാളായിരുന്നു സന്തോഷെന്ന് സുരേഷ് ഗോപി ഓർത്തെടുക്കുന്നു.

## Article Content

** വാ**ഹനാപകടത്തിൽ അന്തരിച്ച നടനും തന്റെ ഉറ്റ സുഹൃത്തുമായ സന്തോഷ് കെ. നായരെ അനുസ്മരിച്ച് നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപി. തന്റെ ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരതുല്യനായ ഒരാളായിരുന്നു സന്തോഷെന്ന് സുരേഷ് ഗോപി ഓർത്തെടുക്കുന്നു.

‘‘വെറുമൊരു ബന്ധുവിനോ സുഹൃത്തിനോ ഉപരിയായി, എന്റെ ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരതുല്യനായ ഒരാളായിരുന്നു സന്തോഷ്.

പ്രിയപ്പെട്ടവന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത വാക്കുകൾക്ക് അപ്പുറമാണ്. പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട... ആത്മാവിന് നിത്യശാന്തി നേരുന്നു. ​ആദരാഞ്ജലികൾ!’’–സുരേഷ് ഗോപിയുടെ വാക്കുകൾ.

സുരേഷ് ഗോപിയുടെ കുടുംബത്തിലെ വിശേഷങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു സന്തോഷ്. മാത്രമല്ല ആദ്യ കാലത്ത് തുടങ്ങി ഇന്നുവരെ സുരേഷ് ഗോപിക്കൊപ്പം നിരവധി സിനിമകളിൽ സന്തോഷ് ഒന്നിച്ചെത്തിയിട്ടുണ്ട്.

എംസി റോഡിൽ രാവിലെ ആറരയോടെ അടൂർ ഏനാത്ത് വച്ചാണ് സന്തോഷ് സഞ്ചരിച്ച കാർ ഇടിച്ച് അപകടമുണ്ടായത്. സന്തോഷ് യാത്ര ചെയ്ത കാർ നിയന്ത്രണം തെറ്റി പാഴ്സൽ ലോറിയിൽ ഇടിക്കുകയായിരുന്നു.

അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ചികിത്സയിലിരിക്കവയാണ് മരണം സംഭവിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ രാജലക്ഷ്മിക്ക് ഗുരുതരമായി പരുക്കേറ്റു.

### Related Links & Sources
- [Original Story Source](https://moviemax.in/news/357404/suresh-gopi-remembers-late-actor-and-his-close-friend-santosh-k-nair)