എന്തൊക്കെ ബഹളം ആയിരുന്നു ....! ആരാധകർക്കും രക്ഷിക്കാനായില്ല; അഖിൽ മാരാർക്ക് തൃക്കാക്കരയിൽ വമ്പൻ തോൽവി

 എന്തൊക്കെ ബഹളം ആയിരുന്നു ....! ആരാധകർക്കും രക്ഷിക്കാനായില്ല; അഖിൽ മാരാർക്ക് തൃക്കാക്കരയിൽ വമ്പൻ തോൽവി
May 4, 2026 01:03 PM | By Susmitha Surendran

തൃക്കാക്കര: (https://truevisionnews.com/) നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കിയ തൃക്കാക്കര മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർക്ക് വമ്പൻ തോൽവി. ഇതുവരെ പുറത്തുവന്ന കണക്കുകൾ പ്രകാരം ആകെ 13251 വോട്ടകൾ മാത്രമാണ് അഖിൽ മാരാർക്ക് നേടാനായത്.

നിലവിലെ കണക്കുകൾ പ്രകാരം സിറ്റിങ്ങ് എം.എൽ.എയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഉമ തോമസാണ് 28675 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പുഷ്പ ദാസ് പതിനെട്ടായിരം വോട്ടുകളോടെ രണ്ടാം സ്ഥാനത്ത് തുടരുന്നുണ്ട്.

കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 31,33,34,36 മുതൽ 51 വരേയുമുള്ള വാർഡുകളും തൃക്കാക്കര നഗരസഭയും ചേർന്നമണ്ഡലമാണ് തൃക്കാക്കര നിയമസഭാമഡലം. കൊച്ചി നഗരത്തിന്റെ വികാസത്തിനൊപ്പം അതിവേഗം വളരുന്ന ഉപനഗരമാണ് തൃക്കാക്കര.

മണ്ഡലം രൂപീകൃതമായത് മുതൽ യുഡിഎഫ് മാത്രമാണ് മണ്ഡലത്തിൽ വിജയിക്കുന്നത്. ഒരു സമുദായത്തിനും മണ്ഡലത്തിൽ തനിച്ച് ആധിപത്യമില്ല. പ്രൊഫഷണലുകളും ശമ്പളക്കാരായ ഉദ്യോഗസ്ഥരും ചെറുകിട സംരംഭകരും അടങ്ങുന്ന വലിയൊരു മധ്യവർഗം ഇവിടെയുണ്ട്.



Akhil Marar suffers a huge defeat in Thrikkakara

Next TV

Related Stories
ശോഭയെ തളച്ച് പിഷാരടി; പാലക്കാട് കോട്ട കാത്ത് യുഡിഎഫ്

May 4, 2026 03:02 PM

ശോഭയെ തളച്ച് പിഷാരടി; പാലക്കാട് കോട്ട കാത്ത് യുഡിഎഫ്

ശോഭയെ തളച്ച് പിഷാരടി; പാലക്കാട് കോട്ട കാത്ത്...

Read More >>
പെരുമ്പാവൂരിൽ യുഡിഎഫ് തരംഗം; മനോജ് മൂത്തേടന് 28,434 വോട്ടുകളുടെ വൻ ഭൂരിപക്ഷം

May 4, 2026 02:56 PM

പെരുമ്പാവൂരിൽ യുഡിഎഫ് തരംഗം; മനോജ് മൂത്തേടന് 28,434 വോട്ടുകളുടെ വൻ ഭൂരിപക്ഷം

പെരുമ്പാവൂരിൽ യുഡിഎഫ് തരംഗം; മനോജ് മൂത്തേടന് 28,434 വോട്ടുകളുടെ വൻ...

Read More >>
Top Stories










News Roundup