കുറ്റ്യാടി : (https://truevisionnews.com/) കുറ്റ്യാടിയിൽ പാറക്കൽ അബ്ദുല്ലക്കൊപ്പം നോട്ടയും മുന്നേറുന്നു. മൂന്നു റൗണ്ട് കഴിഞ്ഞപ്പോൾ 102 വോട്ടാണ് നോട്ടയിൽ രേഖപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ള 16 , 497 വോട്ട് നേടി.
എൽഡിഎഫ് സ്ഥാനാർത്ഥിയെ കെ പി കുഞ്ഞമ്മദ് കുട്ടി 13 , 609 വോട്ട് നേടി. യുഡിഎഫിന് 2888 വോട്ടിൻ്റെ ലീഡ്. എൻ ഡി എ സ്ഥാനാർത്ഥി രാംദാസ് മണലേരി 3111 വോട്ട് നേടി. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ അപരൻ കുഞ്ഞമ്മദ് 14 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥിയുടെ അപരൻ 11 വോട്ടും നേടി.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കവെ, ഇടതുകോട്ടകളിൽ വൻ വോട്ടുചോർച്ച. കഴിഞ്ഞ തവണ വമ്പൻ വിജയം നേടിയ തളിപ്പറമ്പിൽ നിലവിൽ എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്യാമള പിന്നിലായി.
അതോടൊപ്പം മൃഗീയ ഭൂരിപക്ഷം ലഭിക്കുന്ന പയ്യന്നൂരിൽ രണ്ടാം റൗണ്ട് പൂർത്തിയായപ്പോൾ വെറും അയ്യായിരം വോട്ട് മാത്രമാണ് ലീഡ് നേടിയത്. വിമതരുടെ പ്രവേശനത്തോടെ ശ്രദ്ധേയമായ മണ്ഡലങ്ങളാണ് രണ്ടും. പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച കെ. കുഞ്ഞകൃഷ്ണനാണ് വിമതനായി മത്സരിച്ചത്.
യുഡിഎഫ് പിന്തുണ നൽകി. ഇവിടെ കനത്ത മത്സരമാണ് നടക്കുന്നത്. പി.കെ. ശ്യാമളയെ സ്ഥാനാർഥിയായി നിശ്ചയിച്ചതിനെ തുടർന്നാണ് ടി.കെ. ഗോവിന്ദൻ വിമതനായി രംഗപ്രവേശനം ചെയ്തത്. പിന്നാലെ യുഡിഎഫ് പിന്തുണ നൽകി. കടുത്ത മത്സരമാണ് ഇവിടെയും നടക്കുന്നത്.
NOTA is making headway in Kuttiadi; it won 102 votes in the third round.

































