ധർമ്മടത്ത് മുഖ്യമന്ത്രിക്ക് 'ധർമ്മസങ്കടം'; ആറ് റൗണ്ട് പിന്നിടുമ്പോഴും പിണറായി വിജയൻ പിന്നിൽ

ധർമ്മടത്ത് മുഖ്യമന്ത്രിക്ക് 'ധർമ്മസങ്കടം'; ആറ് റൗണ്ട് പിന്നിടുമ്പോഴും പിണറായി വിജയൻ പിന്നിൽ
May 4, 2026 12:06 PM | By Krishnapriya S R

കണ്ണൂർ: (truevisionnews.com)  നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ പിന്നിലായി.

ഇടതുകോട്ടയായി അറിയപ്പെടുന്ന മണ്ഡലത്തിൽ ആറ് റൗണ്ടുകൾ പിന്നിടുമ്പോഴും യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വി.ബി. അബ്ദുൾ റഷീദ് വ്യക്തമായ ആധിപത്യം തുടരുകയാണ്. നിലവിലെ സൂചനകൾ പ്രകാരം 2812 വോട്ടുകളുടെ ലീഡോടെയാണ് യുഡിഎഫ് സ്ഥാനാർത്ഥി മുന്നേറുന്നത്.

കഴിഞ്ഞ തവണകളിൽ മമ്പറം ദിവാകരനെയും സി. രഘുനാഥിനെയും നേരിട്ട് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച മുഖ്യമന്ത്രിക്ക് ഇത്തവണ യുഡിഎഫിന്റെ യുവസാന്നിദ്ധ്യം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

2016-ൽ എൺപത്തേഴായിരത്തോളം വോട്ടുകളും 2021-ൽ തൊണ്ണൂറ്റയ്യായിരത്തിലേറെ വോട്ടുകളും നേടി കരുത്ത് തെളിയിച്ച മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ഈ പിന്നോട്ടുപോക്ക് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

കെ. രഞ്ജിത്താണ് എൻഡിഎ സ്ഥാനാർത്ഥിയായി ഇവിടെ മത്സരിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളിൽ തന്നെ മുഖ്യമന്ത്രി പിന്നിലായതോടെ ഇടത് ക്യാമ്പുകളിൽ ആശങ്ക പടർന്നിരിക്കുകയാണ്.

വരും റൗണ്ടുകളിൽ പിണറായി വിജയൻ ലീഡ് തിരിച്ചുപിടിക്കുമോ അതോ ധർമ്മടത്ത് അപ്രതീക്ഷിത അട്ടിമറി നടക്കുമോ എന്നാണ് ഇപ്പോൾ രാജ്യം ഉറ്റുനോക്കുന്നത്.

Pinarayi Vijayan still behind after six rounds

Next TV

Related Stories
പയ്യന്നൂരിലെ കോട്ട തകർത്തു...! കോൺഗ്രസ് പിന്തുണയോടെ വി കുഞ്ഞികൃഷ്ണന് മിന്നും വിജയം, 7,487 വോട്ടിന്‍റെ നിർണ്ണായക ഭൂരിപക്ഷം

May 4, 2026 01:58 PM

പയ്യന്നൂരിലെ കോട്ട തകർത്തു...! കോൺഗ്രസ് പിന്തുണയോടെ വി കുഞ്ഞികൃഷ്ണന് മിന്നും വിജയം, 7,487 വോട്ടിന്‍റെ നിർണ്ണായക ഭൂരിപക്ഷം

പയ്യന്നൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച വി കുഞ്ഞികൃഷ്ണൻ...

Read More >>
റ്റാ.. റ്റാ.. ബൈ.. ബൈ.. റോഷി’; ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിനെതിരെ പരിഹാസ ബാനർ

May 4, 2026 01:38 PM

റ്റാ.. റ്റാ.. ബൈ.. ബൈ.. റോഷി’; ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിനെതിരെ പരിഹാസ ബാനർ

ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിനെതിരെ പരിഹാസ...

Read More >>
വിമതർ ശരിയെന്ന് ജനം...? സിപിഎം കോട്ടകളെ വിറപ്പിച്ച് പാർട്ടി വിട്ടവർ; പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും ലീഡ്

May 4, 2026 01:11 PM

വിമതർ ശരിയെന്ന് ജനം...? സിപിഎം കോട്ടകളെ വിറപ്പിച്ച് പാർട്ടി വിട്ടവർ; പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും ലീഡ്

സിപിഎം കോട്ടകളെ വിറപ്പിച്ച് പാർട്ടി വിട്ടവർ, പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും...

Read More >>
ആറന്മുളയിൽ 'ഉളുക്കി വീണോ' വീണാ ജോർജ്..? അബിൻ വർക്കി എണ്ണായിരത്തിലധികം വോട്ടുകൾക്ക് മുന്നിൽ

May 4, 2026 12:48 PM

ആറന്മുളയിൽ 'ഉളുക്കി വീണോ' വീണാ ജോർജ്..? അബിൻ വർക്കി എണ്ണായിരത്തിലധികം വോട്ടുകൾക്ക് മുന്നിൽ

ആറന്മുളയിൽ അബിൻ വർക്കി എണ്ണായിരത്തിലധികം വോട്ടുകൾക്ക്...

Read More >>
Top Stories

News Roundup