നിതിൻ രാജിന്റെ മരണം: '15 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകണം'; നിർദേശം നൽകി എഡിജിപി

നിതിൻ രാജിന്റെ മരണം: '15 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകണം'; നിർദേശം നൽകി എഡിജിപി
May 2, 2026 06:06 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ വിദ്യാർത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തിൽ 15 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നൽകണമെന്ന് ക്രൈംബ്രാഞ്ചിന് നിർദേശം നൽകി എഡിജിപി. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പിക്കാണ് എഡിജിപി നിർദേശം നൽകിയത്.

അന്തിമ റിപ്പോര്‍ട്ട് 30 ദിവസത്തിനകം നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്. ലോൺ ആപ്പിനെതിരെ എടുത്ത കേസും അന്വേഷിക്കും. നിതിൻ രാജിൻ്റെ ഫോൺ വിവരങ്ങൾ പുറത്ത് പോകരുതെന്നും അന്വേഷണ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്. കോടതി നിര്‍ദേശിച്ചാല്‍ സിസിടിവി ദൃശ്യങ്ങളടക്കം കുടുംബത്തിന് നല്‍കാനും തീരുമാനമുണ്ട്.

ഈ മാസം 10നാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപം.

ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുണ്ടായിരുന്നു. പല ഘട്ടങ്ങളിലായി നിതിനോട് വൈരാഗ്യം കാണിച്ചിരുന്നു. കോളേജില്‍ നേരിടുന്ന അധിക്ഷേപങ്ങളെക്കുറിച്ച് കുട്ടി വീട്ടില്‍ പറയുകയും കുറച്ചുനാള്‍ വീട്ടില്‍ വന്ന് നില്‍ക്കുകയും ചെയ്തിരുന്നു.

മരിച്ച ദിവസം രാവിലെ പതിനൊന്ന് മണിക്ക് ഭക്ഷണം കഴിക്കാന്‍ പൈസ വേണമെന്ന് സഹോദരിയെ വിളിച്ച് ആവശ്യപ്പെടുകയും അവര്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഒന്നരയോടെ കോളേജില്‍ നിന്ന് ഒരു അധ്യാപിക വിളിച്ച് നിതിന് കെട്ടിടത്തില്‍ നിന്ന് വീണ് അപകടം സംഭവിച്ചിട്ടുണ്ടെന്നും ഉടന്‍ വരണമെന്നും അമ്മ ലതയോട് പറയുകയായിരുന്നു. കുട്ടി മരിച്ച വിവരം പോലും കോളേജ് അധികൃതര്‍ വിളിച്ചുപറഞ്ഞില്ല. വാര്‍ത്ത കണ്ട് ബന്ധുക്കള്‍ വിളിച്ചപ്പോഴാണ് വിവരമറിഞ്ഞതെന്ന് കുടുംബം പറഞ്ഞിരുന്നു.

nithin rajs death should be reported within 15 daysadgp

Next TV

Related Stories
കുന്നംകുളത്ത് കെഎസ്ആർടി സി ബസുകൾ കൂട്ടിയിടിച്ച് അപകടം: പത്ത് പേർക്ക് പരിക്ക്

May 2, 2026 08:52 AM

കുന്നംകുളത്ത് കെഎസ്ആർടി സി ബസുകൾ കൂട്ടിയിടിച്ച് അപകടം: പത്ത് പേർക്ക് പരിക്ക്

കുന്നംകുളത്ത് കെഎസ്ആർടി സി ബസുകൾ കൂട്ടിയിടിച്ച് അപകടം...

Read More >>
കീശ കീറും, ചായ കുടിയൊക്കെ കുറച്ചോളൂ ....!  സിലിണ്ടർ വില വർധനവിന് പിന്നാലെ ഭക്ഷണത്തിനും വില കൂട്ടാൻ ഹോട്ടലുടമകൾ

May 2, 2026 08:35 AM

കീശ കീറും, ചായ കുടിയൊക്കെ കുറച്ചോളൂ ....! സിലിണ്ടർ വില വർധനവിന് പിന്നാലെ ഭക്ഷണത്തിനും വില കൂട്ടാൻ ഹോട്ടലുടമകൾ

രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറിന് വില കൂട്ടി, ഭക്ഷണ സാധനങ്ങളുടെ വില കൂട്ടാനൊരുങ്ങി ഹോട്ടൽ...

Read More >>
കോഴിക്കോട് കൊടുവള്ളിയിൽ വാഹനങ്ങളുടെ കൂട്ടയിടി: കുട്ടിയടക്കം ഏഴുപേർക്ക് പരിക്ക്; ലോറിയിലും കാറിലും ഇടിച്ച് നിയന്ത്രണം വിട്ട കാർ

May 2, 2026 08:24 AM

കോഴിക്കോട് കൊടുവള്ളിയിൽ വാഹനങ്ങളുടെ കൂട്ടയിടി: കുട്ടിയടക്കം ഏഴുപേർക്ക് പരിക്ക്; ലോറിയിലും കാറിലും ഇടിച്ച് നിയന്ത്രണം വിട്ട കാർ

കൊടുവള്ളിയില്‍ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു; അപകടത്തിൽപെട്ടത് ലോറിയും കാറുകളും; ഏഴ് പേർക്ക്...

Read More >>
ജനവിധിയറിയാൻ രണ്ട് നാൾ മാത്രം; വോട്ടെണ്ണലിന് മുഴുവൻ ക്രമീകരണങ്ങളും പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

May 2, 2026 07:41 AM

ജനവിധിയറിയാൻ രണ്ട് നാൾ മാത്രം; വോട്ടെണ്ണലിന് മുഴുവൻ ക്രമീകരണങ്ങളും പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണലിന് മുഴുവൻ ക്രമീകരണങ്ങളും പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ്...

Read More >>
മലയോര മേഖലകളിൽ ജാഗ്രത നിർദേശം; കോഴിക്കോടും കണ്ണൂരും ഉൾപ്പടെ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

May 2, 2026 06:37 AM

മലയോര മേഖലകളിൽ ജാഗ്രത നിർദേശം; കോഴിക്കോടും കണ്ണൂരും ഉൾപ്പടെ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി വേനൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ...

Read More >>
Top Stories

News Roundup