---
title: "'ഭീഷണിപ്പെടുത്തി? ഒറ്റ മോനാണ്, വേണോ എന്ന് പലരും ചോദിച്ചു'! വിവാഹശേഷം സീമയ്ക്കും കണ്ണനും സംഭവിച്ച മാറ്റങ്ങൾ "
english_title: "Trans woman celebrity makeup artist Seema Vineeth and husband Nishant, marital details"
publisher: "moviemax.in"
canonical_url: "https://moviemax.in/news/356693/trans-woman-celebrity-makeup-artist-seema-vineeth-and-husband-nishant-marital-details"
published_at: "2026-05-01T20:33:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f4c0f167650_seema.jpg"
keywords: []
---

# 'ഭീഷണിപ്പെടുത്തി? ഒറ്റ മോനാണ്, വേണോ എന്ന് പലരും ചോദിച്ചു'! വിവാഹശേഷം സീമയ്ക്കും കണ്ണനും സംഭവിച്ച മാറ്റങ്ങൾ 

> **Lead Summary:** ** കേ**രളത്തിലെ പ്രിയങ്കരയായ ട്രാൻസ് വുമൺ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീതും ഭർത്താവ് നിഷാന്തും തങ്ങളുടെ ദാമ്പത്യ വിശേഷങ്ങൾ പങ്കുവെക്കുന്നു. 2025 ജൂണിലായിരുന്നു സീമയുടെയും നിഷാന്തിന്റെയും പ്രണയവിവാഹം.

## Article Content

** കേ**രളത്തിലെ പ്രിയങ്കരയായ ട്രാൻസ് വുമൺ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീതും ഭർത്താവ് നിഷാന്തും തങ്ങളുടെ ദാമ്പത്യ വിശേഷങ്ങൾ പങ്കുവെക്കുന്നു. 2025 ജൂണിലായിരുന്നു സീമയുടെയും നിഷാന്തിന്റെയും പ്രണയവിവാഹം.

വിവാഹശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചും ആരാധകരുടെ സംശയങ്ങൾക്കും മറുപടിയുമായി ഒരു യൂട്യൂബ് വീഡിയോയിലൂടെയാണ് ഇരുവരും എത്തിയത്.

> സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന് സീമ നൽകിയ മറുപടി ഇതായിരുന്നു: "പ്രത്യേകിച്ച് സ്കിൻ കെയർ ഒന്നുമില്ല, പക്ഷേ സൺസ്‌ക്രീൻ ഒരിക്കലും ഒഴിവാക്കാറില്ല.

> കണ്ണനും സൺസ്‌ക്രീൻ ഉപയോഗിക്കാറുണ്ട്." വിവാഹശേഷം ബിസിനസ് തുടങ്ങാനും കൂടുതൽ യാത്രകൾ ചെയ്യാനുമാണ് ലക്ഷ്യമിടുന്നതെന്നും കണ്ണൻ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും സീമ പറഞ്ഞു. കണ്ണൻ നിലവിൽ നാട്ടിലെ ഒരു തിയേറ്ററിൽ മാനേജറായി ജോലി ചെയ്യുകയാണ്. വിവാഹശേഷം ഗൾഫിലേക്ക് തിരിച്ചുപോകേണ്ടെന്ന് ഇരുവരും നേരത്തെ തീരുമാനിച്ചിരുന്നു.

> പ്രണയകാലത്തെക്കുറിച്ചും പിണക്കങ്ങളെക്കുറിച്ചും സീമ വാചാലയായി. "ഗൾഫിലായിരുന്നപ്പോൾ വഴക്കുണ്ടായാൽ കണ്ണൻ നിർത്താതെ വിളിച്ച് പ്രശ്നം പരിഹരിക്കുമായിരുന്നു. ഇപ്പോൾ രണ്ടുപേർക്കും ജാഡയാണ്. മസിൽ പിടിച്ച് ഇരിക്കും," സീമ ചിരിച്ചുകൊണ്ട് പറഞ്ഞു.

മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായ ബ്രേക്ക്അപ്പ് പോസ്റ്റിനെക്കുറിച്ചും താരം മനസ്സ് തുറന്നു. ഒരു നിസ്സാര വഴക്കിന്റെ പേരിൽ അപക്വമായി എടുത്ത തീരുമാനമായിരുന്നു അതെന്നും ആ പോസ്റ്റ് ഇടേണ്ടിയിരുന്നില്ലെന്നും സീമ വെളിപ്പെടുത്തി.

മാതാപിതാക്കളുടെ സ്വകാര്യതയെ മാനിച്ചാണ് അവരെ ഇപ്പോൾ വീഡിയോകളിൽ അധികം ഉൾപ്പെടുത്താത്തതെന്നും സീമ വ്യക്തമാക്കി. വിവാഹത്തിന് ബന്ധുക്കളുടെ ഭാഗത്തുനിന്ന് എതിർപ്പുണ്ടായിരുന്നെങ്കിലും ഉറച്ച തീരുമാനവുമായി മുന്നോട്ട് പോകുകയായിരുന്നുവെന്ന് നിഷാന്ത് പറഞ്ഞു.

എയർപോർട്ടിൽ വെച്ച് ആദ്യമായി കണ്ടുമുട്ടിയ നിമിഷവും വിവാഹശേഷമുള്ള കൊച്ചു കൊച്ചു പിണക്കങ്ങളുമെല്ലാം പങ്കുവെച്ച വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/356693/trans-woman-celebrity-makeup-artist-seema-vineeth-and-husband-nishant-marital-details)