കീശ കീറും, ചായ കുടിയൊക്കെ കുറച്ചോളൂ ....! സിലിണ്ടർ വില വർധനവിന് പിന്നാലെ ഭക്ഷണത്തിനും വില കൂട്ടാൻ ഹോട്ടലുടമകൾ

കീശ കീറും, ചായ കുടിയൊക്കെ കുറച്ചോളൂ ....!  സിലിണ്ടർ വില വർധനവിന് പിന്നാലെ ഭക്ഷണത്തിനും വില കൂട്ടാൻ ഹോട്ടലുടമകൾ
May 2, 2026 08:35 AM | By Susmitha Surendran

കൊച്ചി:(https://truevisionnews.com/) രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ വർധിപ്പിച്ച പശ്ചാത്തലത്തിൽ ഭക്ഷണ വിഭവങ്ങൾക്ക് വില കൂട്ടാനൊരുങ്ങി ഹോട്ടലുടമകൾ. വോട്ടെടുപ്പ്​ കഴിഞ്ഞ്​ രണ്ട്​ ദിവസത്തിനകം ആയിരം രൂപയാണ് വർധിപ്പിച്ചത്.

വാണിജ്യ സിലിണ്ടറിനുള്ള 18 ശതമാനം ജിഎസ്​ടിയിലൂടെ 500 രൂപയാണ് നികുതി നൽകേണ്ടിവരുന്നത്. മെയ്‌ ആറിലെ പണിമുടക്കിനൊപ്പം ഓയിൽ കമ്പനിക്ക് മുന്നിൽ ധർണ നടത്തുമെന്നും കേരള ഹോട്ടൽ ആൻഡ്​ റസ്​റ്റോറൻറ്സ്​ അസോസിയേഷൻ ​പ്രസിഡന്റ്​ ജി. ജയപാൽ  പറഞ്ഞു.

ഗ്യാസ് വിലവർധനവിൽ പ്രതിഷേധിച്ച് മെയ് ആറിന് ഹോട്ടലുകൾ അടച്ചിടാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് പിന്നാലെ 19 കിലോ ഭാരമുള്ള എൽപിജി വാണിജ്യ സിലിണ്ടറിന്റെ വിലയിൽ ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്.

ഒറ്റയടിക്ക് ഇത്രയധികം വില വർധിപ്പിക്കുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. ഇതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായി ഉയരും. മുംബൈയിൽ എൽപിജി വില 2031 രൂപയിൽ നിന്നും 3024 രൂപയായി വർധിച്ചു. 3085 രൂപയാണ് ഇന്ന് പ്രാബല്യത്തിൽ വന്നവിധം കൊച്ചിയിലെ വില. തിരുവനന്തപുരത്ത് 3106 രൂപ. കോഴിക്കോട്ട് 3117.5 രൂപ. ഹോട്ടൽ, റസ്റ്ററന്റുകൾ, തട്ടുകടകൾ എന്നിവയ്ക്ക് വലിയ ആഘാതമാണ് ഈ കനത്ത വിലക്കയറ്റം.

LPG commercial cylinder prices hiked in the country, hotel owners set to hike food prices

Next TV

Related Stories
 തൂക്കാൻ റെഡി ആയോ?  'പട നയിച്ചവന്‍ നാട് നയിക്കും'; തൊടുപുഴയില്‍ വി ഡി സതീശന് വേണ്ടി കൂറ്റന്‍ ഫ്‌ളക്‌സ്

May 2, 2026 09:52 AM

തൂക്കാൻ റെഡി ആയോ? 'പട നയിച്ചവന്‍ നാട് നയിക്കും'; തൊടുപുഴയില്‍ വി ഡി സതീശന് വേണ്ടി കൂറ്റന്‍ ഫ്‌ളക്‌സ്

തൊടുപുഴയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് വേണ്ടി കൂറ്റന്‍...

Read More >>
സംസ്ഥാനത്ത് വേനൽമഴയിൽ കുറവ്; പത്തനംതിട്ടയിൽ മാത്രം റെക്കോർഡ് മഴ

May 2, 2026 09:11 AM

സംസ്ഥാനത്ത് വേനൽമഴയിൽ കുറവ്; പത്തനംതിട്ടയിൽ മാത്രം റെക്കോർഡ് മഴ

സംസ്ഥാനത്ത് വേനൽമഴയിൽ കുറവ്; പത്തനംതിട്ടയിൽ മാത്രം റെക്കോർഡ്...

Read More >>
കുന്നംകുളത്ത് കെഎസ്ആർടി സി ബസുകൾ കൂട്ടിയിടിച്ച് അപകടം: പത്ത് പേർക്ക് പരിക്ക്

May 2, 2026 08:52 AM

കുന്നംകുളത്ത് കെഎസ്ആർടി സി ബസുകൾ കൂട്ടിയിടിച്ച് അപകടം: പത്ത് പേർക്ക് പരിക്ക്

കുന്നംകുളത്ത് കെഎസ്ആർടി സി ബസുകൾ കൂട്ടിയിടിച്ച് അപകടം...

Read More >>
കോഴിക്കോട് കൊടുവള്ളിയിൽ വാഹനങ്ങളുടെ കൂട്ടയിടി: കുട്ടിയടക്കം ഏഴുപേർക്ക് പരിക്ക്; ലോറിയിലും കാറിലും ഇടിച്ച് നിയന്ത്രണം വിട്ട കാർ

May 2, 2026 08:24 AM

കോഴിക്കോട് കൊടുവള്ളിയിൽ വാഹനങ്ങളുടെ കൂട്ടയിടി: കുട്ടിയടക്കം ഏഴുപേർക്ക് പരിക്ക്; ലോറിയിലും കാറിലും ഇടിച്ച് നിയന്ത്രണം വിട്ട കാർ

കൊടുവള്ളിയില്‍ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു; അപകടത്തിൽപെട്ടത് ലോറിയും കാറുകളും; ഏഴ് പേർക്ക്...

Read More >>
ജനവിധിയറിയാൻ രണ്ട് നാൾ മാത്രം; വോട്ടെണ്ണലിന് മുഴുവൻ ക്രമീകരണങ്ങളും പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

May 2, 2026 07:41 AM

ജനവിധിയറിയാൻ രണ്ട് നാൾ മാത്രം; വോട്ടെണ്ണലിന് മുഴുവൻ ക്രമീകരണങ്ങളും പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണലിന് മുഴുവൻ ക്രമീകരണങ്ങളും പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ്...

Read More >>
Top Stories

News Roundup