സംസ്ഥാനത്ത് വേനൽമഴയിൽ കുറവ്; പത്തനംതിട്ടയിൽ മാത്രം റെക്കോർഡ് മഴ

സംസ്ഥാനത്ത് വേനൽമഴയിൽ കുറവ്; പത്തനംതിട്ടയിൽ മാത്രം റെക്കോർഡ് മഴ
May 2, 2026 09:11 AM | By Fidha Parvin

പത്തനംതിട്ട:(https://truevisionnews.com/) ഈ വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വേനൽമഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിൽ. സംസ്ഥാനത്തെ മറ്റ് മിക്ക ജില്ലകളിലും മഴ ഗണ്യമായി കുറഞ്ഞപ്പോൾ പത്തനംതിട്ടയിൽ ശരാശരിയെക്കാൾ കൂടുതൽ മഴ രേഖപ്പെടുത്തി.

ജില്ലയിൽ ലഭിക്കേണ്ട ശരാശരി മഴ 244.9 മില്ലിമീറ്ററാണ്. എന്നാൽ ഇത്തവണ 256.7 മില്ലിമീറ്റർ മഴ ലഭിച്ചു. കേരളത്തിലുടനീളം ശരാശരിയെക്കാൾ 46% കുറവ് മഴയാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ ലഭിച്ചത്. പാലക്കാട് (74%), മലപ്പുറം (71%), ഇടുക്കി (61%) എന്നിങ്ങനെയാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. ഒമ്പത് ജില്ലകളിൽ 20% മുതൽ 40% വരെ മഴ കുറഞ്ഞു.

 ലക്ഷദ്വീപിലും മഴയിൽ വലിയ കുറവുണ്ടായി. 44.5 മില്ലിമീറ്റർ പെയ്യേണ്ട സ്ഥാനത്ത് വെറും നാല് മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്.വരും ദിവസങ്ങളിൽ രാജ്യത്തുടനീളം സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  മെയ് മാസത്തിൽ ദീർഘകാല ശരാശരിയുടെ 110 ശതമാനത്തിലധികം മഴ ലഭിക്കുമെന്നാണ് പ്രവചനം. 

മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റും ശക്തമായ ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്. മഴ ലഭിക്കുന്നതോടെ നിലവിലെ കടുത്ത ചൂടിനും ഉഷ്ണതരംഗ സാഹചര്യങ്ങൾക്കും വലിയ ശമനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Summer rainfall in the state is less; only Pathanamthitta has record rainfall

Next TV

Related Stories
കുസാറ്റിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ; ബി.ടെക് വിദ്യാർത്ഥിനിയെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

May 2, 2026 10:44 AM

കുസാറ്റിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ; ബി.ടെക് വിദ്യാർത്ഥിനിയെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കുസാറ്റിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ; ബി.ടെക് വിദ്യാർത്ഥിനിയെ വാടകമുറിയിൽ മരിച്ച നിലയിൽ...

Read More >>
 തൂക്കാൻ റെഡി ആയോ?  'പട നയിച്ചവന്‍ നാട് നയിക്കും'; തൊടുപുഴയില്‍ വി ഡി സതീശന് വേണ്ടി കൂറ്റന്‍ ഫ്‌ളക്‌സ്

May 2, 2026 09:52 AM

തൂക്കാൻ റെഡി ആയോ? 'പട നയിച്ചവന്‍ നാട് നയിക്കും'; തൊടുപുഴയില്‍ വി ഡി സതീശന് വേണ്ടി കൂറ്റന്‍ ഫ്‌ളക്‌സ്

തൊടുപുഴയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് വേണ്ടി കൂറ്റന്‍...

Read More >>
കുന്നംകുളത്ത് കെഎസ്ആർടി സി ബസുകൾ കൂട്ടിയിടിച്ച് അപകടം: പത്ത് പേർക്ക് പരിക്ക്

May 2, 2026 08:52 AM

കുന്നംകുളത്ത് കെഎസ്ആർടി സി ബസുകൾ കൂട്ടിയിടിച്ച് അപകടം: പത്ത് പേർക്ക് പരിക്ക്

കുന്നംകുളത്ത് കെഎസ്ആർടി സി ബസുകൾ കൂട്ടിയിടിച്ച് അപകടം...

Read More >>
കീശ കീറും, ചായ കുടിയൊക്കെ കുറച്ചോളൂ ....!  സിലിണ്ടർ വില വർധനവിന് പിന്നാലെ ഭക്ഷണത്തിനും വില കൂട്ടാൻ ഹോട്ടലുടമകൾ

May 2, 2026 08:35 AM

കീശ കീറും, ചായ കുടിയൊക്കെ കുറച്ചോളൂ ....! സിലിണ്ടർ വില വർധനവിന് പിന്നാലെ ഭക്ഷണത്തിനും വില കൂട്ടാൻ ഹോട്ടലുടമകൾ

രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറിന് വില കൂട്ടി, ഭക്ഷണ സാധനങ്ങളുടെ വില കൂട്ടാനൊരുങ്ങി ഹോട്ടൽ...

Read More >>
Top Stories

News Roundup