കോഴിക്കോട്ട് വൻ ലഹരിവേട്ട; 151 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കോഴിക്കോട്ട് വൻ ലഹരിവേട്ട; 151 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
May 1, 2026 07:34 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com) നഗരത്തിൽ പോലീസും ഡാൻസാഫും സംയുക്തമായി നടത്തുന്ന ലഹരി വിരുദ്ധ പരിശോധനയിൽ വൻ വേട്ട.

കല്ലമ്പാറ കല്ലുവളപ്പിൽ ഭാഗത്ത് നടത്തിയ റെയ്ഡിൽ 151 ഗ്രാം എം.ഡി.എം.എയുമായി ഇടിമൂഴിക്കൽ സ്വദേശി അൽഫാത്തിനെ (24) പോലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് സിറ്റി ഡാൻസാഫ് സംഘവും ഫറോക്ക് പോലീസും ചേർന്നാണ് പ്രതിയെ വലയിലാക്കിയത്. അൽഫാത്ത് വലിയ തോതിൽ ലഹരി വിൽപന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ഡാൻസാഫ് സംഘം ഇയാളെ ദീർഘനാളായി നിരീക്ഷിച്ചുവരികയായിരുന്നു.

വെള്ളിയാഴ്ച വിൽപനയ്ക്കായി ലഹരിമരുന്ന് എത്തിച്ചപ്പോഴാണ് പ്രതി പിടിയിലായത്. സ്കൂൾ അവധിക്കാലമായതിനാൽ എം.ഡി.എം.എയ്ക്ക് ആവശ്യക്കാർ ഏറിയെന്നും ഇത് കണക്കിലെടുത്താണ് വൻതോതിൽ ലഹരി എത്തിച്ചതെന്നും പ്രതി പോലീസിന് മൊഴി നൽകി. മുമ്പും പലതവണ കോഴിക്കോട്ടേക്ക് ലഹരിമരുന്ന് എത്തിച്ചിട്ടുണ്ടെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്.

Massive drug bust in Kozhikode; Youth arrested with 151 grams of MDMA

Next TV

Related Stories
അമ്പട വീരാ.... നിരവധി മോഷണ കേസുകളിൽ പ്രതിയായ 21-കാരൻ പൊലീസ് പിടിയിൽ

May 1, 2026 08:42 PM

അമ്പട വീരാ.... നിരവധി മോഷണ കേസുകളിൽ പ്രതിയായ 21-കാരൻ പൊലീസ് പിടിയിൽ

നിരവധി മോഷണ കേസുകളിൽ പ്രതിയായ 21-കാരൻ പൊലീസ്...

Read More >>
'വീണ്ടും കാണാം...'; ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി നാട്ടിലേക്ക്; വോട്ടെണ്ണലിന് ഇനി 72 മണിക്കൂർ

May 1, 2026 08:09 PM

'വീണ്ടും കാണാം...'; ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി നാട്ടിലേക്ക്; വോട്ടെണ്ണലിന് ഇനി 72 മണിക്കൂർ

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ , ക്ലിഫ് ഹൗസിൽ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങി...

Read More >>
പേവിഷബാധ സംശയം? ആംബുലൻസിൽ നിന്നിറങ്ങിയോടിയ രോഗി ഓടയിൽ വീണു മരിച്ചു

May 1, 2026 07:16 PM

പേവിഷബാധ സംശയം? ആംബുലൻസിൽ നിന്നിറങ്ങിയോടിയ രോഗി ഓടയിൽ വീണു മരിച്ചു

പേവിഷബാധ , ആംബുലന്‍സില്‍ നിന്നിറങ്ങിയോടി ഓടയില്‍ ചാടിയ രോഗി...

Read More >>
കടിച്ച പാമ്പിനെ വിടാതെ.... താമരശ്ശേരിയിൽ പോത്തിനെ തീറ്റുന്നതിനിടെ മധ്യവയസ്കന് പാമ്പുകടിയേറ്റു

May 1, 2026 07:03 PM

കടിച്ച പാമ്പിനെ വിടാതെ.... താമരശ്ശേരിയിൽ പോത്തിനെ തീറ്റുന്നതിനിടെ മധ്യവയസ്കന് പാമ്പുകടിയേറ്റു

താമരശ്ശേരിയിൽ പോത്തിനെ തീറ്റുന്നതിനിടെ മധ്യവയസ്കന് പാമ്പുകടിയേറ്റു;...

Read More >>
Top Stories