താമരശ്ശേരി: ( www.truevisionnews.com ) കോഴിക്കോട് താമരശ്ശേരിയിൽ മധ്യവയസ്കന് പാമ്പുകടിയേറ്റു. കട്ടിപ്പാറ അമരാട് കല്ലുവീട്ടിൽ അഷറഫ് (45) നാണ് കടിയേറ്റത്.
വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ മലയിൽ പോത്തിനെ തീറ്റുന്നതിനിടയിലാണ് അഷറഫിന് പാമ്പുകടിയേറ്റത്.
കൊക്കോമരത്തിൽ ചവിട്ടി നിൽക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്.ഉടൻ തന്നെ കടിച്ച പാമ്പിനെ അഷറഫ് പിടികൂടി പ്ലാസ്റ്റിക് കവറിലാക്കി.
കടിച്ച പാമ്പിനെയും കൊണ്ട് അഷറഫ് ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തി. അവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
A middle-aged man was bitten by a snake while feeding a buffalo in Thamarassery;
































