സുൽത്താൻ ബത്തേരി: (https://truevisionnews.com/) ദിവസങ്ങൾക്ക് മുമ്പ് കാണാതായ യുവാവിനെ വീടിന് സമീപത്തെ പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീരാൽ വരിക്കേരി പണിയ കോളനിയിലെ ഹരീഷ് (19) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി മുതലാണ് ഹരീഷിനെ കാണാതായത്. ബന്ധുക്കളും പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിവരികയായിരുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ വീടിന് സമീപത്തെ പൊതുകിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സുൽത്താൻ ബത്തേരിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. നൂൽപ്പുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. നെന്മേനി പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ചു.
Missing 19-year-old found dead in public well
































