പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ അമ്മയുടെ ഫോണില്‍ നിന്നും കൈക്കലാക്കി, നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പൊലീസുകാരന്‍ പിടിയില്‍

പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ അമ്മയുടെ ഫോണില്‍ നിന്നും കൈക്കലാക്കി, നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പൊലീസുകാരന്‍ പിടിയില്‍
Apr 30, 2026 08:19 AM | By VIPIN P V

കൊല്ലം: ( www.truevisionnews.com ) പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്തു. കെഎപി അടൂര്‍ ബറ്റാലിയനെ സിവില്‍ പൊലീസ് ഓഫീസര്‍ ശൂരനാട് വടക്ക് ആനയടി സ്വദേശി അവിനാഷ് സുരേന്ദ്രന്‍(29) ആണ് അറസ്റ്റിലായത്.

പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകും മുന്‍പെടുത്ത ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ മാതാവിന്റെ ഫോണില്‍ നിന്നാണ് അവിനാഷ് തന്റെ ഫോണിലേക്ക് പകര്‍ത്തിയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് തയ്യാറാക്കി, ഇവ പ്രചരിപ്പിച്ച ശേഷം ഈ ചിത്രങ്ങള്‍ മാതാവിന്റെ ഫോണിലേക്കും വാട്‌സാപ്പിലൂടെ അയച്ചു.

ചിത്രങ്ങള്‍ അജ്ഞാതന്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയെന്നും താന്‍ ഇവരോട് സംസാരിച്ചതായും 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയാല്‍ ഇത് തടയാന്‍ കഴിയുമെന്നും അല്ലാത്തപക്ഷം നഗ്നചിത്രങ്ങള്‍ അടക്കം പുറത്തു വരുമെന്നും അവിനാഷ് പെണ്‍കുട്ടിയുടെ കുടുംബത്തോട് പറഞ്ഞെന്നും പൊലീസ് പറഞ്ഞു.

സംശയം തോന്നിയ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതെതുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് കേസെടുത്തു. ജോലിയില്‍ നിന്ന് ഏറെനാളായി വിട്ടുനില്‍ക്കുന്ന അവിനാഷിനെ പൊലീസ് സേനയില്‍ നിന്നു നീക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

threatened to leak nude photos and attempted to extort jewellery policeman arrested

Next TV

Related Stories
വ്യാജമാണെന്ന് അറിഞ്ഞില്ല'; കത്ത് വിവാദത്തിൽ വിശദീകരണവുമായി  സുധാകരന്റെ അനന്തരവൻ അജിത് കുമാർ

Apr 30, 2026 09:55 AM

വ്യാജമാണെന്ന് അറിഞ്ഞില്ല'; കത്ത് വിവാദത്തിൽ വിശദീകരണവുമായി സുധാകരന്റെ അനന്തരവൻ അജിത് കുമാർ

വ്യാജമാണെന്ന് അറിഞ്ഞില്ല'; കത്ത് വിവാദത്തിൽ വിശദീകരണവുമായി സുധാകരന്റെ അനന്തരവൻ അജിത്...

Read More >>
ട്രെയിനിൽ വിദ്യാർത്ഥിയുടെ ലാപ്‌ടോപ്പ് മോഷ്ടിച്ച യുവാവ് പിടിയിൽ

Apr 30, 2026 09:47 AM

ട്രെയിനിൽ വിദ്യാർത്ഥിയുടെ ലാപ്‌ടോപ്പ് മോഷ്ടിച്ച യുവാവ് പിടിയിൽ

ട്രെയിനിൽ വിദ്യാർത്ഥിയുടെ ലാപ്‌ടോപ്പ് മോഷ്ടിച്ച യുവാവ്...

Read More >>
പോലീസ് ട്രെയിനിംഗ് കോളേജിൽ വൻ ക്രമക്കേട്: പരീക്ഷാ പേപ്പർ ചോർന്നതായി പരാതി; മാർക്ക് ദാനം ചെയ്തെന്നും ആരോപണം

Apr 30, 2026 09:35 AM

പോലീസ് ട്രെയിനിംഗ് കോളേജിൽ വൻ ക്രമക്കേട്: പരീക്ഷാ പേപ്പർ ചോർന്നതായി പരാതി; മാർക്ക് ദാനം ചെയ്തെന്നും ആരോപണം

പോലീസ് ട്രെയിനിംഗ് കോളേജിൽ വൻ ക്രമക്കേട്: പരീക്ഷാ പേപ്പർ ചോർന്നതായി പരാതി; മാർക്ക് ദാനം ചെയ്തെന്നും...

Read More >>
Top Stories

News from Regional Network