മഴയെ നിനക്കുവേണ്ടിയാണ് കാത്തിരിക്കുന്നത് .....: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴയ്ക്കും കാറ്റിനും സാധ്യത, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

മഴയെ നിനക്കുവേണ്ടിയാണ് കാത്തിരിക്കുന്നത് .....: സംസ്ഥാനത്ത്  ബുധനാഴ്ച മുതൽ  മഴയ്ക്കും കാറ്റിനും സാധ്യത,  ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം
Apr 29, 2026 03:35 PM | By Susmitha Surendran

തിരുവനന്തപുരം : (https://truevisionnews.com/)  കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ബുധനാഴ്ച മുതൽ വരുന്ന ഞായറാഴ്ച 03/05/2026 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ ഇങ്ങനെ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.

ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

∙ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

∙ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

∙ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

∙ ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

∙ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

∙ ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

∙ ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

∙ മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

∙ കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

∙ ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

Thunderstorm warning issued in the state; possibility of rain and wind

Next TV

Related Stories
രോഗം മൂർച്ഛിച്ചപ്പോഴും കനിഞ്ഞില്ല..: കാൻസർ രോഗിയായ വയോധികന്റെ മരണം, കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ പരാതി

Apr 29, 2026 04:46 PM

രോഗം മൂർച്ഛിച്ചപ്പോഴും കനിഞ്ഞില്ല..: കാൻസർ രോഗിയായ വയോധികന്റെ മരണം, കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ പരാതി

രോഗം മൂർച്ഛിച്ചപ്പോഴും കനിഞ്ഞില്ല..: കാൻസർ രോഗിയായ വയോധികന്റെ മരണം, കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ പരാതി...

Read More >>
കോൺഗ്രസിൽ ഗ്രൂപ്പ് പോര് ഡിജിറ്റൽ വാറിലേക്ക്; നേതാക്കളെ അധിക്ഷേപിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പ്, വിമല ബിനുവിനെ പുറത്താക്കാൻ പരാതി

Apr 29, 2026 04:05 PM

കോൺഗ്രസിൽ ഗ്രൂപ്പ് പോര് ഡിജിറ്റൽ വാറിലേക്ക്; നേതാക്കളെ അധിക്ഷേപിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പ്, വിമല ബിനുവിനെ പുറത്താക്കാൻ പരാതി

കോൺഗ്രസിൽ ഗ്രൂപ്പ് പോര് ഡിജിറ്റൽ വാറിലേക്ക്; നേതാക്കളെ അധിക്ഷേപിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പ്, വിമല ബിനുവിനെ പുറത്താക്കാൻ...

Read More >>
ഒടുവിൽ പിടിവീണു ...: പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളില്‍ വിൽപ്പന നടത്തി; കോഴിക്കോട് സ്വദേശി നിതിൻ മോഹൻദാസ്  അറസ്റ്റിൽ

Apr 29, 2026 03:59 PM

ഒടുവിൽ പിടിവീണു ...: പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളില്‍ വിൽപ്പന നടത്തി; കോഴിക്കോട് സ്വദേശി നിതിൻ മോഹൻദാസ് അറസ്റ്റിൽ

പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളില്‍ വിട്ടു ; കോഴിക്കോട് സ്വദേശി അറസ്റ്റിൽ...

Read More >>
സംശയരോഗം ജീവനെടുത്തു....: ഭാര്യയെ കൊന്ന് മണലിൽ മൂടി,  പൊന്നാനിയിലെ ഫാത്തിമയുടെ മരണം കൊലപാതകം; ഭര്‍ത്താവ് മുഹമ്മദ് കസ്റ്റഡിയില്‍

Apr 29, 2026 03:45 PM

സംശയരോഗം ജീവനെടുത്തു....: ഭാര്യയെ കൊന്ന് മണലിൽ മൂടി, പൊന്നാനിയിലെ ഫാത്തിമയുടെ മരണം കൊലപാതകം; ഭര്‍ത്താവ് മുഹമ്മദ് കസ്റ്റഡിയില്‍

പൊന്നാനിയിലെ ഫാത്തിമയുടെ മരണം കൊലപാതകം; ഭര്‍ത്താവ് മുഹമ്മദ് കസ്റ്റഡിയില്‍,ലഹരിക്കടിമയെന്ന്...

Read More >>
നിതിൻ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

Apr 29, 2026 03:40 PM

നിതിൻ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

നിതിൻ രാജിന്റെ മരണം, അന്വേഷണം ക്രൈംബ്രാഞ്ചിന്...

Read More >>
Top Stories

News Roundup