പടന്നയിലെ ശൈശവ വിവാഹക്കേസ് അട്ടിമറിക്കാൻ നീക്കം; നടന്നത് വിവാഹ നിശ്ചയമെന്ന് വരുത്തി തീർക്കാൻ ശ്രമമെന്ന് പള്ളി ഖത്തിബ്

പടന്നയിലെ ശൈശവ വിവാഹക്കേസ് അട്ടിമറിക്കാൻ നീക്കം; നടന്നത് വിവാഹ നിശ്ചയമെന്ന് വരുത്തി തീർക്കാൻ ശ്രമമെന്ന് പള്ളി ഖത്തിബ്
Apr 29, 2026 11:51 AM | By VIPIN P V

കാസർഗോഡ്: ( www.truevisionnews.com ) കാസർഗോഡ് പടന്നയിലെ ശൈശവ വിവാഹക്കേസ് അട്ടിമറിക്കാൻ നീക്കം. ജുമാമസ്ജിദിൽ നടന്നത് വിവാഹ നിശ്ചയമെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നു. നടന്നത് വിവാഹ ചടങ്ങ് തന്നെയായിരുന്നുവെന്ന് പള്ളി ഖത്തിബ് റഹ്മത്തുള്ള മദനി. കാസർകോട് ഇമാം പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അഴീക്കൽ ജമാ മസ്ജിദിലെ ഇമാം റഹമത്തുള്ള മദനിയുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. മസ്ജിദിൽ നടന്നത് മതപരമായ ചടങ്ങ് തന്നെയാണെന്ന് പള്ളി ഖത്തിബ് റഹ്മത്തുള്ള മദനി പ്രതികരിച്ചു.

കാസർഗോഡ് പടന്നയിലെ ശൈശവ വിവാഹത്തിൽ മസ്ജിദിലെ ഉസ്താദിനെ തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയതെന്ന് ഇദ്ദേഹം മുൻപ് മൊഴി നൽകിയിരുന്നു. പടന്ന അഴിക്കാൽ ജുമാമസ്ജിദ് ഏപ്രിൽ 13ന് നടന്ന ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് ബാലവിവാഹ നിരോധന ഓഫീസറോടും ചൈൽഡ് ലൈൻ അധികൃതരോടും ജുമാ മസ്ജിദ് ഇമാം റഹ്മത്തുള്ള താൻ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്ന മൊഴിയാണ് നൽകിയത്.

മസ്ജിദ് ഭാരവാഹികൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിവാഹം നടത്തിയത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല എന്നറിഞ്ഞിരുന്നെങ്കിൽ ചടങ്ങിന് കാർമികത്വം വഹിക്കില്ലായിരുന്നുവെന്നും റഹ്മത്തുള്ള പറഞ്ഞു.

ജുമാമസ്ജിദ് സെക്രട്ടറിയും പടന്ന ഗ്രാമപഞ്ചായത്ത് അംഗവുമായ പി കെ താജുദ്ദീന്റെ ഇടപെടലിനെ തുടർന്നാണ് പെൺകുട്ടിയുടെ വയസ്സ് തെളിയിക്കുന്ന രേഖകൾ പരിശോധിക്കാതെ വിവാഹം നടത്തിയതെന്നാണ് വ്യക്തമാവുന്നത്. ബാല വിവാഹനിരോധന ഓഫീസറുടെ റിപ്പോർട്ട് പരിഗണിച്ച് കോടതി നിർദ്ദേശപ്രകാരം പോലീസ് വരൻ,പെൺകുട്ടിയുടെ പിതാവ്, ജുമ മസ്ജിദ് സെക്രട്ടറി, ഉസ്താദ് റഹ്മത്തുള്ള എന്നിവർക്കെതിരെയാണ് കേസെടുത്തത്.



kasargod child marriage trying to overturn the case

Next TV

Related Stories
ആറല്ല, നാല് രൂപ...!   സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കുന്നതിൽ തീരുമാനമായി, പ്രഖ്യാപനം മെയ്യ് 6ന് ശേഷം

Apr 29, 2026 01:22 PM

ആറല്ല, നാല് രൂപ...! സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കുന്നതിൽ തീരുമാനമായി, പ്രഖ്യാപനം മെയ്യ് 6ന് ശേഷം

സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കുന്നതിൽ തീരുമാനമായി, ലിറ്ററിന് 4 രൂപ കൂട്ടും; പ്രഖ്യാപനം മെയ്യ് 6ന്...

Read More >>
ആശ്വാസ മഴയില്ല ....! കാസ‍ർ​ഗോഡ് ന​ഗരസഭാ കൗൺസിലർക്കും എട്ട് വയസുകാരനും സൂര്യാതപമേറ്റു

Apr 29, 2026 01:14 PM

ആശ്വാസ മഴയില്ല ....! കാസ‍ർ​ഗോഡ് ന​ഗരസഭാ കൗൺസിലർക്കും എട്ട് വയസുകാരനും സൂര്യാതപമേറ്റു

കാസ‍ർ​ഗോഡ് ന​ഗരസഭാ കൗൺസിലർക്കും എട്ട് വയസുകാരനും...

Read More >>
ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

Apr 29, 2026 12:49 PM

ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ്...

Read More >>
Top Stories










News Roundup