പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന: വള്ളിക്കുന്ന് സ്വദേശിക്കെതിരെ കേസ്

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന: വള്ളിക്കുന്ന് സ്വദേശിക്കെതിരെ കേസ്
Apr 29, 2026 09:27 AM | By Krishnapriya S R

പരപ്പനങ്ങാടി: (truevisionnews.com) സോഷ്യൽ മീഡിയയിൽനിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ലീലമായി മോർഫ് ചെയ്ത് വിൽപന നടത്തിയ സംഭവത്തിൽ വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശിയായ നിതിൻ മോഹൻദാസിനെതിരേ പരപ്പനങ്ങാടി പോലീസ് കേസെടുത്തു.

രാമനാട്ടുകര സ്വദേശിനിയായ യുവതി നൽകിയ പരാതിയെത്തുടർന്നാണ് പോലീസിന്റെ ഈ നടപടി. ഇൻസ്റ്റഗ്രാം അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ സജീവമായ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പണം വാങ്ങി ടെലിഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുകയായിരുന്നു ഇയാളുടെ രീതി.

ആയിരത്തോളം പെൺകുട്ടികളുടെ ചിത്രങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടതായാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. പ്രതിയുടെ ഫോണിൽ നിന്ന് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ ലഭിച്ചിട്ടുണ്ടെങ്കിലും, കേസ് രജിസ്റ്റർ ചെയ്ത് ദിവസങ്ങൾ പിന്നിട്ടിട്ടും ഇയാളെ അറസ്റ്റ് ചെയ്യാത്തതിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

എന്നാൽ പ്രതി നിലവിൽ പോലീസ് നിരീക്ഷണത്തിലാണെന്നും ഫോണിൽ നിന്നുള്ള ഡിജിറ്റൽ തെളിവുകൾ ശാസ്ത്രീയമായി വിശകലനം ചെയ്ത ശേഷം മാത്രമേ കൂടുതൽ വകുപ്പുകൾ ചേർക്കാനാകൂ എന്നും പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇയാൾ രഹസ്യമായി ഉപയോഗിച്ചിരുന്ന രണ്ടാമതൊരു മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തിട്ടുണ്ട്. നിലവിൽ പരപ്പനങ്ങാടിയിലും മാഹിയിലുമായി രണ്ടു പരാതികളാണ് ഇയാൾക്കെതിരെ ലഭിച്ചിരിക്കുന്നത്.

കണ്ണൂർ സ്വദേശിനിയായ ഒരു യുവതിയുടെ സുഹൃത്തുക്കൾ വഴിയാണ് ഈ തട്ടിപ്പിന്റെ വിവരങ്ങൾ പുറംലോകമറിയുന്നത്.

Morphed images of girls are being sold

Next TV

Related Stories
ലൈംഗികാതിക്രമ കേസ്; രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി; ബോബി കുര്യനും ശാലിനിക്കും ക്ലീൻ ചിറ്റ്

Apr 29, 2026 11:09 AM

ലൈംഗികാതിക്രമ കേസ്; രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി; ബോബി കുര്യനും ശാലിനിക്കും ക്ലീൻ ചിറ്റ്

രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി; ബോബി കുര്യനും ശാലിനിക്കും ക്ലീൻ...

Read More >>
 ഇതാണോ സത്യം? കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോൾ, സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടി

Apr 29, 2026 10:46 AM

ഇതാണോ സത്യം? കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോൾ, സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ...

Read More >>
 തോട്ടയ്ക്കാട്ടുകര കെഎസ്ഇബി ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ചും കമ്പിത്തിരി കത്തിച്ചും പ്രതിഷേധം

Apr 29, 2026 10:13 AM

തോട്ടയ്ക്കാട്ടുകര കെഎസ്ഇബി ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ചും കമ്പിത്തിരി കത്തിച്ചും പ്രതിഷേധം

തോട്ടയ്ക്കാട്ടുകര കെഎസ്ഇബി ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ചും കമ്പിത്തിരി കത്തിച്ചും പ്രതിഷേധം...

Read More >>
പന്ത്രണ്ട് കഴിഞ്ഞിട്ടും വന്നില്ല; പുലർച്ചെ ഒരു മണിക്ക്  പന്നിയങ്കര കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാരും കെഎസ്‌യു പ്രവർത്തകരും

Apr 29, 2026 09:58 AM

പന്ത്രണ്ട് കഴിഞ്ഞിട്ടും വന്നില്ല; പുലർച്ചെ ഒരു മണിക്ക് പന്നിയങ്കര കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാരും കെഎസ്‌യു പ്രവർത്തകരും

പന്ത്രണ്ട് കഴിഞ്ഞിട്ടും വന്നില്ല; പുലർച്ചെ ഒരു മണിക്ക് പന്നിയങ്കര കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാരും കെഎസ്‌യു...

Read More >>
Top Stories

News Roundup