പന്ത്രണ്ട് കഴിഞ്ഞിട്ടും വന്നില്ല; പുലർച്ചെ ഒരു മണിക്ക് പന്നിയങ്കര കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാരും കെഎസ്‌യു പ്രവർത്തകരും

പന്ത്രണ്ട് കഴിഞ്ഞിട്ടും വന്നില്ല; പുലർച്ചെ ഒരു മണിക്ക്  പന്നിയങ്കര കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാരും കെഎസ്‌യു പ്രവർത്തകരും
Apr 29, 2026 09:58 AM | By Fidha Parvin

കോഴിക്കോട്: (truevisionnews.com) രാത്രിയിലെ അപ്രതീക്ഷിത വൈദ്യുതി നിയന്ത്രണത്തിൽ പ്രതിഷേധിച്ച് പന്നിയങ്കര കെഎസ്ഇബി ഓഫീസിന് മുന്നിൽ നാട്ടുകാരുടെയും കെഎസ്‌യു പ്രവർത്തകരുടെയും പ്രതിഷേധം. പുലർച്ചെ ഒരു മണി മുതൽ രണ്ട് മണി വരെ വൈദ്യുതി മുടങ്ങിയതോടെയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്.

സംസ്ഥാനത്ത് വൈകിട്ട് 6 മുതൽ രാത്രി 12 വരെയുള്ള സമയത്തിനുള്ളിൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ ഈ സമയപരിധി കഴിഞ്ഞ് പുലർച്ചെയും പവർകട്ട് തുടർന്നതാണ് പ്രതിഷേധത്തിന് കാരണമായത്. ഏകദേശം ഒരു മണിക്കൂറോളം നീണ്ട ഉപരോധം, ഇനി മുതൽ നിയന്ത്രണം ഉണ്ടാകില്ലെന്ന കെഎസ്ഇബി അധികൃതരുടെ ഉറപ്പിന്മേലാണ് അവസാനിപ്പിച്ചത്.

വൈദ്യുതി വാഹന ചാർജിംഗ് വൈകുന്നേരം 6 മുതൽ രാത്രി 12 വരെ പൂർണ്ണമായും ഒഴിവാക്കണമെന്നും ചാർജിങ് പകൽ സമയത്തേക്ക് ക്രമീകരിക്കണമെന്നും കെ എസ് ഇ ബി നിർദ്ദേശിച്ചിരുന്നു. എസിയുടെ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ നിലനിർത്തണമെന്നും എസിയുടെ ഉപയോഗം അത്യാവശ്യമുള്ള മുറികളിൽ മാത്രമായി ചുരുക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു.

ഇൻഡക്ഷൻ കുക്കറിന്റെ ഉപയോഗം പീക്ക് ടൈമിൽ ഒഴിവാക്കുക, വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഇലക്ട്രിക് ഹീറ്റർ, അയൺ, വാഷിംഗ് മെഷീൻ, പമ്പ് സെറ്റ് തുടങ്ങിയവയുടെ ഉപയോഗവും ഈ സമയത്ത് ഒഴിവാക്കുക, അത്യാവശ്യമല്ലാത്ത ലൈറ്റുകൾ അണയ്ക്കണമെന്നും കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിരുന്നു.

It didn't arrive even after 12:00; Locals and KSU activists blockaded the KSEB office at 1 am

Next TV

Related Stories
ലൈംഗികാതിക്രമ കേസ്; രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി; ബോബി കുര്യനും ശാലിനിക്കും ക്ലീൻ ചിറ്റ്

Apr 29, 2026 11:09 AM

ലൈംഗികാതിക്രമ കേസ്; രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി; ബോബി കുര്യനും ശാലിനിക്കും ക്ലീൻ ചിറ്റ്

രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി; ബോബി കുര്യനും ശാലിനിക്കും ക്ലീൻ...

Read More >>
 ഇതാണോ സത്യം? കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോൾ, സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടി

Apr 29, 2026 10:46 AM

ഇതാണോ സത്യം? കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോൾ, സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ...

Read More >>
 തോട്ടയ്ക്കാട്ടുകര കെഎസ്ഇബി ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ചും കമ്പിത്തിരി കത്തിച്ചും പ്രതിഷേധം

Apr 29, 2026 10:13 AM

തോട്ടയ്ക്കാട്ടുകര കെഎസ്ഇബി ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ചും കമ്പിത്തിരി കത്തിച്ചും പ്രതിഷേധം

തോട്ടയ്ക്കാട്ടുകര കെഎസ്ഇബി ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ചും കമ്പിത്തിരി കത്തിച്ചും പ്രതിഷേധം...

Read More >>
പുലര്‍ച്ചെ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റപ്പോള്‍ കട്ടിലിനടിയില്‍ മൂര്‍ഖന്‍; 12കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

Apr 29, 2026 09:51 AM

പുലര്‍ച്ചെ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റപ്പോള്‍ കട്ടിലിനടിയില്‍ മൂര്‍ഖന്‍; 12കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

പുലര്‍ച്ചെ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റപ്പോള്‍ കട്ടിലിനടിയില്‍ മൂര്‍ഖന്‍; 12കാരന്‍ രക്ഷപ്പെട്ടത്...

Read More >>
Top Stories

News Roundup