ചെർപ്പുളശേരി : ( www.truevisionnews.com ) പാലക്കാട് കുലുക്കല്ലൂർ റെയിൽവേ സ്റ്റേഷനുസമീപം നെല്ലായ സ്വദേശിനിയായ അധ്യാപിക ട്രെയിൻതട്ടി മരിച്ചു. നെല്ലായ പുത്തൻ വീട്ടിൽ ഉഷ (54) ആണ് മരിച്ചത്. മകൾ പ്രാർത്ഥന പരിക്കുകളോടെ ചികിത്സയിലാണ്. ഞായർ രാവിലെ 10.30നാണ് അപകടം. ട്രെയിൻ കയറാൻ ട്രാക്കിലൂടെ ഉഷയും മകൾ പ്രാർത്ഥനയും നടന്നുവരികയായിരുന്നു.
ട്രെയിൻ വരുന്നതുകണ്ട് വേഗത്തിൽ പ്ലാറ്റ്ഫോമിലേക്ക് ഓടിപ്പോകുന്നതിനിടെ പിന്നിലൂടെ വന്ന മറ്റൊരു ട്രെയിൻ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കോട്ടയം – നിലമ്പൂർ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉഷ മരിച്ചു. ഉഷ പൊട്ടച്ചിറ ശബരി സ്കൂളിലെ അധ്യാപികയാണ്. ഭർത്താവ്: രാമപ്രസാദ്. മക്കൾ: പ്രാർത്ഥന, പാവന.
Teacher dies after being hit by train in Palakkad daughter is undergoing treatment with injuries
































