ജില്ലാ ജയിലിലെ ടോയ്ലറ്റിൽ റിമാൻഡ് പ്രതി ഉടുമുണ്ടിൽ തൂങ്ങി മരിച്ച നിലയിൽ

ജില്ലാ ജയിലിലെ ടോയ്ലറ്റിൽ റിമാൻഡ് പ്രതി ഉടുമുണ്ടിൽ തൂങ്ങി മരിച്ച നിലയിൽ
Apr 26, 2026 08:12 PM | By VIPIN P V

ആലപ്പുഴ: ( www.truevisionnews.com ) ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകിട്ടാണ് സംഭവം. റിമാൻഡ് പ്രതിയായ ശരത് പ്രസാദിനെയാണ് മരിച്ച നിലയിൽ കണ്ടത്. ജനറൽ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറഞ്ഞ കേസിലെ പ്രതിയാണ് ശരത്. ആലപ്പുഴ പുന്നപ്ര സ്വദേശിയാണ്. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജില്ലാ ജയിലിലെ ടോയ്ലറ്റിൽ ഉടുമുണ്ടിൽ തൂങ്ങി മരിച്ചനിലയിലാണ് ശരത്തിനെ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്കായിരുന്നു സംഭവം. വൈകിട്ടത്തെ റേഷൻ വാങ്ങി മുകൾനിലയിലെ എഫ് വൺ സെല്ലിലേക്ക് പോയ ശരത്പ്രസാദ് മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടാണ് ടോയ്ലറ്റിലേക്ക് പോയത്.

പ്രിസൺ ഓഫീസർ നടത്തിയ പരിശോധനയിലാണ് പ്രതി ഉടുമുണ്ടിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

കഴിഞ്ഞ 21നാണ് റോഡപകടത്തിൽപ്പെട്ട് ജനറൽ ആശുപത്രിയിലെത്തിയ ശരത്പ്രസാദ് അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്തത്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് ചുടുകാട് ഭാഗത്ത് വഴിയരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോടിയിൽ ഇടിച്ചായിരുന്നു അപകടം. ഓട്ടോറിക്ഷ ഡ്രൈവറാണ് ശരത്തിനെ ആശുപത്രിയിലെത്തിച്ചത്. പ

രിശോധിക്കാനെത്തിയ ഡോക്ടറോട് തന്നോട് ഒന്നും ചോദിക്കണ്ടെന്നും എക്സ്റേ എടുക്കാൻ എഴുതി തന്നാൽ മാത്രം മതിയെന്നും പറഞ്ഞായിരുന്നു അസഭ്യ വർഷം. ഇയാൾ ബഹളമുണ്ടാക്കിയതോടെ മറ്റു രോഗികളെ ചികിത്സിക്കാൻ കഴിഞ്ഞില്ലെന്നും ജോലി തടസപ്പെടുത്തിയെന്നും കാണിച്ച് ഡോക്ടർ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. ശരത് പ്രസാദ് മുമ്പും നിരവധിക്കേസുകളിലെ പ്രതിയൊണെന്ന് പൊലീസ് പറഞ്ഞു.

ശശിധരൻ - സരസ്വതി ദമ്പതികളുടെ മകനാണ്. ഭാര്യ: സിജിന. മക്കൾ: കാർത്തിക്, ദിക്ഷ.


Remanded suspect found hanging from his jacket in the toilet of the district jail

Next TV

Related Stories
മുണ്ടത്തിക്കോട് അപകടം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു, ഇതോടെ മരിച്ചവരുടെ എണ്ണം 16 ആയി

Apr 26, 2026 10:12 PM

മുണ്ടത്തിക്കോട് അപകടം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു, ഇതോടെ മരിച്ചവരുടെ എണ്ണം 16 ആയി

മുണ്ടത്തിക്കോട് അപകടം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി...

Read More >>
പമ്പയാറ്റി‌ൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

Apr 26, 2026 10:08 PM

പമ്പയാറ്റി‌ൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

പമ്പയാറ്റി‌ൽ കുളിക്കാനിറങ്ങിയ യുവാവിനെ...

Read More >>
നിയമവിദ്യാർഥിനിക്ക് നേരെ ന​ഗ്നതാ പ്രദർശനം; 22-കാരൻ പിടിയിൽ

Apr 26, 2026 08:24 PM

നിയമവിദ്യാർഥിനിക്ക് നേരെ ന​ഗ്നതാ പ്രദർശനം; 22-കാരൻ പിടിയിൽ

നിയമവിദ്യാർഥിനിക്ക് നേരെ ന​ഗ്നതാ പ്രദർശനം, 22-കാരൻ...

Read More >>
Top Stories










News Roundup