പാറശ്ശാലയില്‍ റെയില്‍വേ ഭൂമിയില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍

പാറശ്ശാലയില്‍ റെയില്‍വേ ഭൂമിയില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍
Apr 26, 2026 07:08 PM | By VIPIN P V

തിരുവനന്തപുരം:( www.truevisionnews.com ) പാറശ്ശാലയില്‍ റെയില്‍വേ ഭൂമിയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുവാന്‍വിള സ്വദേശി ജയചന്ദ്രന്‍ (56) ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായിരുന്നു. പാറശ്ശാല റെയില്‍വേ സ്റ്റേഷന് സമീപമാണ് മൃതദേഹം കിടന്നത്.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. മദ്യപിച്ച് ഇന്നലെ മുതല്‍ ഇവിടെ കിടന്നുറങ്ങുകയായിരുന്നുവെന്നാണ് വിവരം. സൂര്യാതപമാണോ മരണകാരണമെന്ന് സംശയമുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. മൃതദേഹം പാറശ്ശാല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Middle aged man found dead on railway land in Parassala

Next TV

Related Stories
നിയമവിദ്യാർഥിനിക്ക് നേരെ ന​ഗ്നതാ പ്രദർശനം; 22-കാരൻ പിടിയിൽ

Apr 26, 2026 08:24 PM

നിയമവിദ്യാർഥിനിക്ക് നേരെ ന​ഗ്നതാ പ്രദർശനം; 22-കാരൻ പിടിയിൽ

നിയമവിദ്യാർഥിനിക്ക് നേരെ ന​ഗ്നതാ പ്രദർശനം, 22-കാരൻ...

Read More >>
ജില്ലാ ജയിലിലെ ടോയ്ലറ്റിൽ റിമാൻഡ് പ്രതി ഉടുമുണ്ടിൽ തൂങ്ങി മരിച്ച നിലയിൽ

Apr 26, 2026 08:12 PM

ജില്ലാ ജയിലിലെ ടോയ്ലറ്റിൽ റിമാൻഡ് പ്രതി ഉടുമുണ്ടിൽ തൂങ്ങി മരിച്ച നിലയിൽ

ജില്ലാ ജയിലിലെ ടോയ്ലറ്റിൽ റിമാൻഡ് പ്രതി ഉടുമുണ്ടിൽ തൂങ്ങി മരിച്ച...

Read More >>
പാലക്കാട് ട്രെയിൻ തട്ടി അധ്യാപികയ്ക്ക് ദാരുണാന്ത്യം; മകൾ പരിക്കുകളോടെ ചികിത്സയിൽ

Apr 26, 2026 07:24 PM

പാലക്കാട് ട്രെയിൻ തട്ടി അധ്യാപികയ്ക്ക് ദാരുണാന്ത്യം; മകൾ പരിക്കുകളോടെ ചികിത്സയിൽ

പാലക്കാട് ട്രെയിൻ തട്ടി അധ്യാപികയ്ക്ക് ദാരുണാന്ത്യം, മകൾ പരിക്കുകളോടെ...

Read More >>
Top Stories

News Roundup