വളാഞ്ചേരി: (https://truevisionnews.com/) സംസ്ഥാനത്ത് പകൽച്ചൂട് റെക്കോർഡുകൾ ഭേദിക്കുന്നതിനിടെ മലപ്പുറത്ത് കുട്ടികൾക്ക് സൂര്യാഘാതമേറ്റു. വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശികളായ പ്രമോദ് - ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസ്സുള്ള ആൺകുട്ടികൾക്കാണ് പൊള്ളലേറ്റത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടികൾക്ക് സൂര്യാഘാതമേറ്റത്. ഇരുവരെയും ഉടൻ തന്നെ ചികിത്സയ്ക്ക് വിധേയമാക്കി.
വീടിന് ചേർന്നുള്ള പറമ്പിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടികൾക്ക് സൂര്യാഘാതമേറ്റത്. മൂന്ന് വയസ്സുകാരന്റെ കൈകൾക്കും നെഞ്ചിനും പുറംഭാഗത്തുമാണ് പൊള്ളലേറ്റത്. അഞ്ച് വയസ്സുകാരന്റെ കൈകൾക്കും പൊള്ളലുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുട്ടികളുടെ ശരീരത്തിൽ ചെറിയ കുമിളകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
ബുധനാഴ്ചയോടെ ഇവ വലുതായി വരികയും വേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്ന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം കുട്ടികളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പും ഉയർന്ന താപനിലയും നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.
Two children suffered sunburn while playing outside their home in Malappuram






























.jpeg)
.jpeg)
