കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് താമരശേരിയിൽ വീടിനകത്ത് അതിക്രമിച്ച് കയറി പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമമെന്ന് പരാതി. സന്ധ്യാ നേരത്താണ് വീടിനകത്ത് അജ്ഞാതൻ കടന്നുകയറിയത്. വിസർജ്ജ്യം പുരട്ടിയ തുണികൊണ്ട് 19 കാരിയെ ശ്വാസം മുട്ടിക്കാനും ഇയാൾ ശ്രമിച്ചു. തള്ളിമാറ്റി ബഹളം വെച്ചപ്പോൾ യുവാവ് ഓടി മറഞ്ഞതായാണ് പെൺകുട്ടി വ്യക്തമാക്കിയത്.
കോഴിക്കോട് താമരശ്ശേരി കാരാടി പാൽ സൊസൈറ്റിക്ക് സമീപം നേത്രാവതി എന്ന വാടക വീട്ടിൽ കഴിഞ്ഞ ദിവസം സസ്യയ്ക്ക് 6.30 ഓടെയാണ് സംഭവം. മാതാവും ബാങ്ക് ജീവനക്കാരിയായ മകളും, രണ്ടാം വർഷ ബിരുദത്തിന് പഠിക്കുന്ന വിദ്യാർത്ഥിയുമാണ് വീട്ടിൽ താമസം.
സംഭവ സമയം വിദ്യാർത്ഥിനിയും പ്രായമായ മാതാവും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിൻ്റെ പുറകുവശത്തെ വാതിലിലൂടെയാണ് ഇയാൾ വീട്ടിലേക്ക് പ്രവേശിച്ചത് എന്നാണ് നിഗമനം. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
kozhikode thamarassery stranger tried to attack 19 year old






























.jpeg)
.jpeg)
