(moviemax.in) തൃശൂർ മുണ്ടത്തിക്കോട് സ്‌ഫോടനത്തിൽ മരിച്ചവരിൽ സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷ് ബാലനും ഉൾപ്പെടുന്നു. ഫെഫ്ക ഓൾ കേരള മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയൻ അംഗമായ ബിജീഷിന്റെ വേർപാടിൽ നടി നമിത പ്രമോദ് ദുഃഖം രേഖപ്പെടുത്തി. എട്ടു വർഷത്തോളം തന്റെ കൂടെ പ്രവർത്തിച്ചിരുന്ന ബിജീഷ് സഹോദരതുല്യനായിരുന്നുവെന്നും, ഇനി ബിജീഷില്ലാതെ ഒരു ഷൂട്ടിംഗ് സെറ്റിലേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിക്കാനാവില്ലെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.
പ്രിയ ബിജി, ഇന്ന് ഞാൻ അനുഭവിക്കുന്ന വേദന വാക്കുകളിൽ പറയാൻ പോലും കഴിയുന്നില്ല. ഹൃദയം അത്യന്തം ഭാരമായി തോന്നുന്നു. മുണ്ടത്തിക്കോട്, തൃശ്ശൂരിൽ നടന്ന വെടിക്കെട്ട് അപകടത്തിൽ നിന്നെപ്പോലൊരു ആളെ നഷ്ടപ്പെടുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല . നീ ഇനി നമ്മോടൊപ്പം ഇല്ലെന്ന സത്യം ഇപ്പോഴും ഞാൻ അംഗീകരിക്കാൻ കഴിയുന്നില്ല. 8 വർഷത്തിലധികമായി നീ എന്നെ പരിപാലിച്ചു. നീ എന്റെ മേക്കപ്പ് ആർട്ടിസ്റ്റ് മാത്രമല്ല, നീ കുടുംബത്തിലെ ഒരാളായിരുന്നു. ജോലിസ്ഥലത്ത് ഓരോ ദിവസവും എനിക്ക് സുരക്ഷിതത്വവും സന്തോഷവും ആശ്വാസവും നൽകിയിരുന്നത് നീ തന്നെയായിരുന്നു. ഞാൻ നിന്നെ എപ്പോഴും എന്റെ സഹോദരനായി കണ്ടിരുന്നു.
നീ അത്രയും നിഷ്കളങ്കനും, സത്യസന്ധനും… ഞാൻ കണ്ട ഏറ്റവും ശുദ്ധമായ മനസ്സുകളിലൊന്നായിരുന്നു നീ. തൃശ്ശൂർ പൂരത്തോടുള്ള നിന്റെ സ്നേഹവും ആവേശവും അതുല്യമായിരുന്നു. അങ്ങനെ ഒരു രീതിയിൽ നിന്നെ നഷ്ടപ്പെടേണ്ടിവന്നത് ഹൃദയം തകർക്കുന്നു. നീ ഇല്ലാതെ ഇനി ഒരു സെറ്റിലേക്കു പോലും ഞാൻ എങ്ങനെ കയറുമെന്ന് അറിയില്ല. എന്റെ ജീവിതത്തിൽ അത്രയും പ്രധാനപ്പെട്ട ഒരാളായിരുന്നു നീ.
നീ ഞങ്ങൾക്കൊക്കെ എല്ലാമായിരുന്നു. അതിവേഗം പോയി… വളരെ വേഗം. ഞാൻ നിന്നെ ഓരോ ദിവസവും ഓർക്കും. ശാന്തിയിൽ വിശ്രമിക്കൂ, ബിജി,' നമിത പ്രമോദ് കുറിച്ചു.
വിസ്മയ മോഹൻലാലിനെ നായികയാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ‘തുടക്കം’ സിനിമയിലും മേക്കപ്പ് ആർട്ടിസ്റ്റ് ആയി ബിജീഷ് ജോലി ചെയ്തിരുന്നു. ബിനീഷിന്റെ അപ്രതീക്ഷിത വിഗോയത്തിൽ ജൂഡും പ്രതികരിച്ചിരുന്നു. സിനിമ മേഖലയിൽ നിന്നുള്ള നിരവധി പേർ ഇദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തുന്നുണ്ട്. മാർഗം കളി, ഷീ ടാക്സി തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
'My BJ, you were not just a makeup artist to me; you were a family member'; Namitha Pramod with a broken heart

































