കോഴിക്കോട് വിവാഹ ഹാളിൽ ബഹളം വച്ചത് ചോദ്യം ചെയ്തതിന് യുവാവിന്റെ പല്ല് അടിച്ചു കൊഴിച്ച സംഭവം; നാല് യുവാക്കൾ പിടിയിൽ

കോഴിക്കോട് വിവാഹ ഹാളിൽ ബഹളം വച്ചത് ചോദ്യം ചെയ്തതിന് യുവാവിന്റെ പല്ല് അടിച്ചു കൊഴിച്ച സംഭവം; നാല് യുവാക്കൾ പിടിയിൽ
Apr 20, 2026 09:25 PM | By VIPIN P V

കോഴിക്കോട് : ( www.truevisionnews.com ) വിവാഹ ഹാളിൽ ബഹളം വച്ചത് ചോദ്യം ചെയ്തതിന് യുവാവിന്റെ പല്ല് അടിച്ചു കൊഴിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കല്ലൂത്താൻ കടവ് ഫ്ലാറ്റിലെ താമസക്കാരായ രാഗേഷ് ബാബു (18), വിഷ്ണു (23), കിരൺ ശങ്കർ (19), അജയ് (18) എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്.

ജനുവരി 13ന് രാത്രി 10.30ന് എസ്കെ പൊറ്റക്കാട് ഹാളിൽ വച്ച് നടന്ന വിവാഹത്തിനിടെ പ്രതികൾ പ്രശ്നം ഉണ്ടാക്കിയതിനെ തുടർന്ന് കല്ലൂത്താൻ കടവ് ഫ്ലാറ്റിലെ താമസക്കാരനായ ഭാരതി എന്ന യുവാവ് പൊലീസിനെ വിളിച്ചിരുന്നു. ഇതിന്റെ വിരോധത്തിൽ പ്രതികൾ യുവാവിനെ തടഞ്ഞുവയ്ക്കുകയും മുഖത്ത് സ്റ്റീൽ വള ഉപയോഗിച്ച് ഇടിക്കുകയും താടിക്ക് കൈ ചുരുട്ടി ഇടിക്കുകയും ചെയ്തു.

ആക്രമണത്തില്‍ യുവാവിന്റെ പല്ല് ഇളകി പോവുകയും താടി എല്ലിന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.

ഗോവിന്ദപുരം കാവിൽ താഴം, കല്ലൂത്താൻ കടവ്, മുണ്ടിക്കൽ താഴം എന്നിവിടങ്ങളിൽ വച്ച് കസബ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ മാരായ പ്രദീപ്, രഗേഷ്, സജേഷ് കുമാർ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുമിത് ചാൾസ്, ഷിബു, സിവിൽ പൊലീസ് ഓഫിസർ ജിതിൻ എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.

Four youths arrested in Kozhikode wedding hall incident where a youth's teeth were knocked out for questioning him about the noise

Next TV

Related Stories
ജോലി വാഗ്ദാനം ചെയ്ത് വഞ്ചന, കംബോഡിയയിലേക്ക് മനുഷ്യക്കടത്ത്; കൊല്ലം സ്വദേശി നെടുമ്പാശ്ശേരിയിൽ പിടിയിൽ

Apr 20, 2026 10:40 PM

ജോലി വാഗ്ദാനം ചെയ്ത് വഞ്ചന, കംബോഡിയയിലേക്ക് മനുഷ്യക്കടത്ത്; കൊല്ലം സ്വദേശി നെടുമ്പാശ്ശേരിയിൽ പിടിയിൽ

കംബോഡിയയിലേക്ക് മനുഷ്യക്കടത്ത്, കൊല്ലം സ്വദേശി നെടുമ്പാശ്ശേരിയിൽ...

Read More >>
'പേരാമ്പ്രയിൽ തുറന്നത് മെറ്റീരിയൽ റൂം, സ്ട്രോങ്ങ് റൂമല്ല'; വിശദീകരണവുമായി കോ‍ഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്

Apr 20, 2026 10:05 PM

'പേരാമ്പ്രയിൽ തുറന്നത് മെറ്റീരിയൽ റൂം, സ്ട്രോങ്ങ് റൂമല്ല'; വിശദീകരണവുമായി കോ‍ഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്

പേരാമ്പ്രയിൽ തുറന്നത് മെറ്റീരിയൽ റൂം, വിശദീകരണവുമായി കോ‍ഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ...

Read More >>
തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ പുറമേരി സ്വദേശി വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; പ്രതി പിടിയിൽ

Apr 20, 2026 09:05 PM

തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ പുറമേരി സ്വദേശി വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; പ്രതി പിടിയിൽ

തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ പുറമേരി സ്വദേശി വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം, പ്രതി...

Read More >>
'ഇനിയൊരു നിതിൻ രാജോ രോഹിത് വെമുലയോ സിദ്ധാർഥനോ ഉണ്ടാവാൻ പാടില്ല; നീതിക്കായി അവസാനം വരെ പോരാടും' - നിതിൻ രാജിന്റെ അച്ഛൻ രാജൻ

Apr 20, 2026 08:43 PM

'ഇനിയൊരു നിതിൻ രാജോ രോഹിത് വെമുലയോ സിദ്ധാർഥനോ ഉണ്ടാവാൻ പാടില്ല; നീതിക്കായി അവസാനം വരെ പോരാടും' - നിതിൻ രാജിന്റെ അച്ഛൻ രാജൻ

ഇനിയൊരു നിതിൻ രാജോ രോഹിത് വെമുലയോ സിദ്ധാർഥനോ ഉണ്ടാവാൻ പാടില്ല, നിതിൻ രാജിന്റെ അച്ഛൻ...

Read More >>
അഞ്ചലിൽ ആറ്റിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Apr 20, 2026 08:36 PM

അഞ്ചലിൽ ആറ്റിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

അഞ്ചലിൽ ആറ്റിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ്...

Read More >>
Top Stories

News Roundup