'ഇനിയൊരു നിതിൻ രാജോ രോഹിത് വെമുലയോ സിദ്ധാർഥനോ ഉണ്ടാവാൻ പാടില്ല; നീതിക്കായി അവസാനം വരെ പോരാടും' - നിതിൻ രാജിന്റെ അച്ഛൻ രാജൻ

'ഇനിയൊരു നിതിൻ രാജോ രോഹിത് വെമുലയോ സിദ്ധാർഥനോ ഉണ്ടാവാൻ പാടില്ല; നീതിക്കായി അവസാനം വരെ പോരാടും' - നിതിൻ രാജിന്റെ അച്ഛൻ രാജൻ
Apr 20, 2026 08:43 PM | By VIPIN P V

കണ്ണൂര്‍:( www.truevisionnews.com )  കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍, കമ്മീഷണറെ കണ്ട് കുടുംബം. ലോണ്‍ ആപ്പുകാര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ അധ്യാപകര്‍ നിതിനെ കൂട്ടം ചേര്‍ന്ന് വിചാരണ ചെയ്‌തെന്ന് പിതാവ് രാജന്‍ പറഞ്ഞു. നിതിന്റെ മരണത്തില്‍ പ്രിന്‍സിപ്പലിനെയും പ്രതി ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടു.  

അവസാനം വരെ താന്‍ നിതിന്‍ രാജിന് വേണ്ടി പോരാടുമെന്ന് പിതാവ് പറഞ്ഞു. ഇനിയൊരു നിതിന്‍ രാജോ രോഹിത് വെമുലയോ സിദ്ധാര്‍ത്ഥനോ കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ല. ഇപ്പോഴത്തെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെങ്കിലും റാമിനെയും സംഗീതയേയും ഇതുവരെ പിടിക്കാനായിട്ടില്ല. അതില്‍ ഒരു വീഴ്ച വരാന്‍ പാടില്ല. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം – അദ്ദേഹം പറഞ്ഞു.

തന്റെ അറിവോടെയാണ് ലോണ്‍ ആപ്പില്‍ നിന്ന് പണമെടുത്തതെന്നും അമ്മയുടെ ചികിത്സ കാരണമാണ് തിരിച്ചടവ് മുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. കോളജ് ഈ വിഷയത്തില്‍ ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. പ്രിന്‍സിപ്പലിനെയും പ്രതി ചേര്‍ക്കണം. പ്രിന്‍സിപ്പലിന്റെ റൂമില്‍ നടന്ന ആ ഹരാസ്‌മെന്റ് ഒരു 21 വയസുകാരനോട് ചെയ്യാന്‍ പാടില്ലാത്തതാണ്. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ മാന്യമായ ശിക്ഷ വാങ്ങിക്കൊടുക്കണം- അദ്ദേഹം പറഞ്ഞു.

അതേസമയം, അറസ്റ്റിലായ ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കി. നിതിന്‍ രാജിനെ മരണത്തിലേക്ക് നയിക്കാന്‍ കാരണക്കാര്‍ എന്ന് പോലീസ് സംശയിക്കുന്ന ലോണ്‍ ആപ്പിലെ മൂന്ന് ജീവനക്കാരാണ് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഉള്ളത്.

കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ നല്‍കുക. നിതിന്‍ രാജിനെ ഭീഷണിപ്പെടുത്തിയ ഇന്‍സ്റ്റന്റ് ഫണ്ട്‌സ് എന്ന ലോണ്‍ ആപ്പിലെ ടെലി മാര്‍ക്കറ്റിംഗ് ജീവനക്കാരായ യുപി ഘാസിയാബാദ് സ്വദേശികളായ ഋഷികേഷ്, പ്രശാന്ത് കേവല്‍, ഹരിയാന സ്വദേശിയായ പ്രകാശ് ജയ് എന്നിവരെയാണ് നോയിഡയില്‍ നിന്ന് കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, ആരോപിതരായ അധ്യാപകര്‍ എം കെ റാമും, ഡോക്ടര്‍ സംഗീത നമ്പ്യാരും സംസ്ഥാനം വിട്ടുവെന്നാണ് വിവരം. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യപേക്ഷ ഈ 22നാണ് തലശേരി കോടതി പരിഗണിക്കുക. പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ കേരള പുലയ മഹാ സഭ കമ്മിഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

Nithin Raj family meets the commissioner

Next TV

Related Stories
ജോലി വാഗ്ദാനം ചെയ്ത് വഞ്ചന, കംബോഡിയയിലേക്ക് മനുഷ്യക്കടത്ത്; കൊല്ലം സ്വദേശി നെടുമ്പാശ്ശേരിയിൽ പിടിയിൽ

Apr 20, 2026 10:40 PM

ജോലി വാഗ്ദാനം ചെയ്ത് വഞ്ചന, കംബോഡിയയിലേക്ക് മനുഷ്യക്കടത്ത്; കൊല്ലം സ്വദേശി നെടുമ്പാശ്ശേരിയിൽ പിടിയിൽ

കംബോഡിയയിലേക്ക് മനുഷ്യക്കടത്ത്, കൊല്ലം സ്വദേശി നെടുമ്പാശ്ശേരിയിൽ...

Read More >>
'പേരാമ്പ്രയിൽ തുറന്നത് മെറ്റീരിയൽ റൂം, സ്ട്രോങ്ങ് റൂമല്ല'; വിശദീകരണവുമായി കോ‍ഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്

Apr 20, 2026 10:05 PM

'പേരാമ്പ്രയിൽ തുറന്നത് മെറ്റീരിയൽ റൂം, സ്ട്രോങ്ങ് റൂമല്ല'; വിശദീകരണവുമായി കോ‍ഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്

പേരാമ്പ്രയിൽ തുറന്നത് മെറ്റീരിയൽ റൂം, വിശദീകരണവുമായി കോ‍ഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ...

Read More >>
കോഴിക്കോട് വിവാഹ ഹാളിൽ ബഹളം വച്ചത് ചോദ്യം ചെയ്തതിന് യുവാവിന്റെ പല്ല് അടിച്ചു കൊഴിച്ച സംഭവം; നാല് യുവാക്കൾ പിടിയിൽ

Apr 20, 2026 09:25 PM

കോഴിക്കോട് വിവാഹ ഹാളിൽ ബഹളം വച്ചത് ചോദ്യം ചെയ്തതിന് യുവാവിന്റെ പല്ല് അടിച്ചു കൊഴിച്ച സംഭവം; നാല് യുവാക്കൾ പിടിയിൽ

കോഴിക്കോട് വിവാഹ ഹാളിൽ ബഹളം വച്ചത് ചോദ്യം ചെയ്തതിന് യുവാവിന്റെ പല്ല് അടിച്ചു കൊഴിച്ച സംഭവം, നാല് യുവാക്കൾ...

Read More >>
തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ പുറമേരി സ്വദേശി വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; പ്രതി പിടിയിൽ

Apr 20, 2026 09:05 PM

തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ പുറമേരി സ്വദേശി വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; പ്രതി പിടിയിൽ

തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ പുറമേരി സ്വദേശി വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം, പ്രതി...

Read More >>
അഞ്ചലിൽ ആറ്റിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Apr 20, 2026 08:36 PM

അഞ്ചലിൽ ആറ്റിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

അഞ്ചലിൽ ആറ്റിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ്...

Read More >>
Top Stories

News Roundup