അഞ്ചലിൽ ആറ്റിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

അഞ്ചലിൽ ആറ്റിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
Apr 20, 2026 08:36 PM | By VIPIN P V

അഞ്ചൽ: ( www.truevisionnews.com ) ആയിരനല്ലൂർ ആറ്റിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി രാജേഷ് (34) ആണ് മരിച്ചത്. തിങ്കളാഴ്‌ച ഉച്ചയോടെ ആയിരുന്നു അപകടം. സുഹൃത്തുക്കൾ ഉ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസും പുനലൂരിൽ നിന്നുള്ള ഫയർഫോഴ്‌സും സ്ഥലത്തെത്തി തിരച്ചിൽ നടത്തി.

ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്‌. മൃതദേഹം പുനലൂർ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക്‌ വിട്ട്‌ നൽകും.

മറ്റൊരു സംഭവത്തിൽ മൂവാറ്റുപുഴ ആവോലിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടു വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വാഴക്കുളം വെട്ടിക്കാട്ടുകുടി സന്തോഷിന്റെ മകന്‍ പ്ലസ്‌ടു വിദ്യാർത്ഥിയായ അശ്വിൻ ( 17 ) ആണ് മരിച്ചത്. അശ്വിന് ഒപ്പം കാണാതായ പരീക്കപീടിക സ്വദേശി ബിനുവിന്റെ മകന്‍ ക്രിസിനായി തിരച്ചിൽ തുടരുന്നു.

ഇന്നലെ വൈകിട്ടാണ് ആവോലി വള്ളിക്കട കടവിൽ കുളിക്കാനിങ്ങിയ പ്ലസ്ടു വിദ്യാർത്ഥികളെ കാണാതായത്. ഈ കടവിനു തൊട്ടുതാഴെയുള്ള കടവിൽ നിന്നുമാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്. വൈകിട്ട് കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥികൾ വള്ളിക്കട കടവിൽ പുഴയില്‍ കുളിക്കാനായി ഇറങ്ങിയതായിരുന്നു. ഫയർഫോഴ്സും, സ്കൂബ ടീമും ചേർന്ന് രാത്രി വൈകിയും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

young man drowned while bathing in a river in Anchal with his friends

Next TV

Related Stories
ജോലി വാഗ്ദാനം ചെയ്ത് വഞ്ചന, കംബോഡിയയിലേക്ക് മനുഷ്യക്കടത്ത്; കൊല്ലം സ്വദേശി നെടുമ്പാശ്ശേരിയിൽ പിടിയിൽ

Apr 20, 2026 10:40 PM

ജോലി വാഗ്ദാനം ചെയ്ത് വഞ്ചന, കംബോഡിയയിലേക്ക് മനുഷ്യക്കടത്ത്; കൊല്ലം സ്വദേശി നെടുമ്പാശ്ശേരിയിൽ പിടിയിൽ

കംബോഡിയയിലേക്ക് മനുഷ്യക്കടത്ത്, കൊല്ലം സ്വദേശി നെടുമ്പാശ്ശേരിയിൽ...

Read More >>
'പേരാമ്പ്രയിൽ തുറന്നത് മെറ്റീരിയൽ റൂം, സ്ട്രോങ്ങ് റൂമല്ല'; വിശദീകരണവുമായി കോ‍ഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്

Apr 20, 2026 10:05 PM

'പേരാമ്പ്രയിൽ തുറന്നത് മെറ്റീരിയൽ റൂം, സ്ട്രോങ്ങ് റൂമല്ല'; വിശദീകരണവുമായി കോ‍ഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്

പേരാമ്പ്രയിൽ തുറന്നത് മെറ്റീരിയൽ റൂം, വിശദീകരണവുമായി കോ‍ഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ...

Read More >>
കോഴിക്കോട് വിവാഹ ഹാളിൽ ബഹളം വച്ചത് ചോദ്യം ചെയ്തതിന് യുവാവിന്റെ പല്ല് അടിച്ചു കൊഴിച്ച സംഭവം; നാല് യുവാക്കൾ പിടിയിൽ

Apr 20, 2026 09:25 PM

കോഴിക്കോട് വിവാഹ ഹാളിൽ ബഹളം വച്ചത് ചോദ്യം ചെയ്തതിന് യുവാവിന്റെ പല്ല് അടിച്ചു കൊഴിച്ച സംഭവം; നാല് യുവാക്കൾ പിടിയിൽ

കോഴിക്കോട് വിവാഹ ഹാളിൽ ബഹളം വച്ചത് ചോദ്യം ചെയ്തതിന് യുവാവിന്റെ പല്ല് അടിച്ചു കൊഴിച്ച സംഭവം, നാല് യുവാക്കൾ...

Read More >>
തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ പുറമേരി സ്വദേശി വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; പ്രതി പിടിയിൽ

Apr 20, 2026 09:05 PM

തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ പുറമേരി സ്വദേശി വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; പ്രതി പിടിയിൽ

തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ പുറമേരി സ്വദേശി വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം, പ്രതി...

Read More >>
'ഇനിയൊരു നിതിൻ രാജോ രോഹിത് വെമുലയോ സിദ്ധാർഥനോ ഉണ്ടാവാൻ പാടില്ല; നീതിക്കായി അവസാനം വരെ പോരാടും' - നിതിൻ രാജിന്റെ അച്ഛൻ രാജൻ

Apr 20, 2026 08:43 PM

'ഇനിയൊരു നിതിൻ രാജോ രോഹിത് വെമുലയോ സിദ്ധാർഥനോ ഉണ്ടാവാൻ പാടില്ല; നീതിക്കായി അവസാനം വരെ പോരാടും' - നിതിൻ രാജിന്റെ അച്ഛൻ രാജൻ

ഇനിയൊരു നിതിൻ രാജോ രോഹിത് വെമുലയോ സിദ്ധാർഥനോ ഉണ്ടാവാൻ പാടില്ല, നിതിൻ രാജിന്റെ അച്ഛൻ...

Read More >>
Top Stories

News Roundup