ഭർതൃവീട്ടിലെ പീഡനം, ആലപ്പുഴയിൽ യുവതി ജീവനൊടുക്കിയ സംഭവം; മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ് പിടിയിൽ

ഭർതൃവീട്ടിലെ പീഡനം, ആലപ്പുഴയിൽ യുവതി ജീവനൊടുക്കിയ സംഭവം; മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ് പിടിയിൽ
Apr 18, 2026 10:42 PM | By VIPIN P V

ആലപ്പുഴ: ( www.truevisionnews.com ) ഭർതൃവീട്ടിലെ പീഡനത്തെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്തെന്ന ആരോപണത്തിൽ, ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തത്തംപള്ളി തൈക്കുടംവെളി വീട്ടിൽ ദിപിൻ കുമാറിനെയാണ് (26) ആലപ്പുഴ ഡിവൈഎസ് പി മുകേഷ് ജിബിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

മണ്ണഞ്ചേരി പഞ്ചായത്ത് തകിടിയിൽ വെളിയിൽ ജയരാജിന്റെ മകൾ രേഷ്മ (24) കഴിഞ്ഞ വർഷം സെപ്റ്റംബർ 17ന് ഭർതൃവീട്ടിലെ പീഡനം മൂലം ആത്മഹത്യ ചെയ്ത കേസിലെ പ്രതിയാണ് ദിപിൻ.

രേഷ്മയുടെ മരണം നടന്ന് മാസങ്ങളായിട്ടും ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാറി മാറി താമസിച്ച ഇയാളെ നിരന്തരമായ നിരീക്ഷണത്തിനൊടുവിൽ ഇന്നലെ വൈകിട്ടാണ് പോലീസ് സംഘം വലയിലാക്കിയത്. ഈ കേസിലെ മറ്റ് പ്രതികളെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

മരിച്ച രേഷ്മയുടെ മാതാപിതാക്കൾക്ക് കാഴ്‌ചപരിമിതിയുണ്ട്. ഇവരുടെ ഏക മകളായിരുന്നു രേഷ്‌മ. ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ എംജെ. അരുൺ, എസ്ഐവിജുലാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, പ്രമോദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Woman commits suicide in Alappuzha Husband who had been absconding for months arrested

Next TV

Related Stories
ലക്ഷ്യം തെരഞ്ഞെടുപ്പ്, 'ഇത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യം; രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ വിലകുറഞ്ഞ രാഷ്ട്രീയ പ്രസ്താവന നടത്തുന്നു' - ജോണ്‍ ബ്രിട്ടാസ്

Apr 18, 2026 10:18 PM

ലക്ഷ്യം തെരഞ്ഞെടുപ്പ്, 'ഇത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യം; രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ വിലകുറഞ്ഞ രാഷ്ട്രീയ പ്രസ്താവന നടത്തുന്നു' - ജോണ്‍ ബ്രിട്ടാസ്

ഇത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യം; രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ വിലകുറഞ്ഞ രാഷ്ട്രീയ പ്രസ്താവന നടത്തുന്നു, ജോണ്‍...

Read More >>
ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിലെ എൻജിൻ റൂമിൽ വച്ച് ശ്വാസതടസം; ചികിത്സയിലിരിക്കെ ഒരു മത്സ്യതൊഴിലാളി കൂടി മരിച്ചു

Apr 18, 2026 10:09 PM

ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിലെ എൻജിൻ റൂമിൽ വച്ച് ശ്വാസതടസം; ചികിത്സയിലിരിക്കെ ഒരു മത്സ്യതൊഴിലാളി കൂടി മരിച്ചു

ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിലെ എൻജിൻ റൂമിൽ വച്ച് ശ്വാസതടസം, ചികിത്സയിലിരിക്കെ ഒരു മത്സ്യതൊഴിലാളി കൂടി...

Read More >>
കോഴിക്കോട് താമരശ്ശേരിയിൽ എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദ്ദിച്ചെന്ന് പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

Apr 18, 2026 09:30 PM

കോഴിക്കോട് താമരശ്ശേരിയിൽ എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദ്ദിച്ചെന്ന് പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട് താമരശ്ശേരിയിൽ എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദ്ദിച്ചെന്ന് പരാതി, പൊലീസ് അന്വേഷണം...

Read More >>
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയു തുണികൊണ്ട് മറച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Apr 18, 2026 07:29 PM

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയു തുണികൊണ്ട് മറച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയു തുണികൊണ്ട് മറച്ച സംഭവം, കേസെടുത്ത് മനുഷ്യാവകാശ...

Read More >>
Top Stories

News Roundup