'ഗവർണർ വരുമ്പോഴും പോകുമ്പോഴും എഴുന്നേറ്റ് ആദരവ് പ്രകടിപ്പിക്കണം, മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കണം'; ഗവർണറെ വരവേൽക്കാൻ മാർഗനിർദേശവുമായി കാലടി സർവകലാശാല

'ഗവർണർ വരുമ്പോഴും പോകുമ്പോഴും എഴുന്നേറ്റ് ആദരവ് പ്രകടിപ്പിക്കണം, മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കണം'; ഗവർണറെ വരവേൽക്കാൻ മാർഗനിർദേശവുമായി കാലടി സർവകലാശാല
Apr 18, 2026 08:14 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) ഗവർണർ രാജേന്ദ്ര അർലേക്കറെ സ്വീകരിക്കാൻ മാർഗനിർദേശവുമായി കാലടി സർവകലാശാല. ശ്രീ ശങ്കര ജയന്തിയുടെ ഭാഗമായി 21ന് രാവിലെയാണ് ഗവർണർ സർവകലാശാലയിൽ എത്തുക.

ജീവനക്കാർ മൊബൈൽ ഫോൺ സൈലൻ്റാക്കണമെന്നും അനാവശ്യ ചലനങ്ങൾ ഒഴിവാക്കണമെന്നും വൈസ് ചാൻസലർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. കൂടാതെ കയ്യടിക്കും നിയന്ത്രണമേർപ്പെടുത്തി. ഗവർണർ എത്തി, തിരിച്ചു പോകുന്നത് വരെ ആരും ഹാൾ വിട്ടു പുറത്തു പോകാൻ പാടില്ലന്നും വിസി പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഗവർണർ വേദിയിലേക്ക് എത്തുമ്പോൾ എല്ലാവരും എഴുന്നേറ്റ് ആദരവ് പ്രകടിപ്പിക്കണം, പ്രസംഗത്തിലുടനീളം ഹാളിൽ പൂർണമായ ശാന്തത പാലിക്കണം. അനാവശ്യ ആംഗ്യങ്ങൾ, സംസാരങ്ങൾ, മൊബൈൽ ഫോൺ ഉപയോഗം എന്നിവ ഒഴിവാക്കണം. അനുമതി നൽകിയ വ്യക്തികൾക്ക് മാത്രമേ ഹാളിലും പുറത്തും ഫോട്ടോയും വീഡിയോയും എടുക്കാൻ അനുവാദമുണ്ടാകുകയുള്ളൂ എന്നും ഉത്തരവിൽ പറയുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം. അനധികൃതമായി വേദിയിലേക്കോ ഗവർണറുടെ അടുത്തേക്കോ പ്രവേശിക്കരുത്. ഗവർണർ വേദി വിടുമ്പോൾ പ്രോട്ടോക്കോൾ അനുസരിച്ച് എല്ലാവരും എഴുന്നേറ്റ് ആദരവ് പ്രകടിപ്പിക്കണമെന്നും വിസി നിർദേശം നൽകി.

Kalady University issues guidelines to welcome the Governor

Next TV

Related Stories
ഭർതൃവീട്ടിലെ പീഡനം, ആലപ്പുഴയിൽ യുവതി ജീവനൊടുക്കിയ സംഭവം; മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ് പിടിയിൽ

Apr 18, 2026 10:42 PM

ഭർതൃവീട്ടിലെ പീഡനം, ആലപ്പുഴയിൽ യുവതി ജീവനൊടുക്കിയ സംഭവം; മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ് പിടിയിൽ

ഭർതൃവീട്ടിലെ പീഡനം, ആലപ്പുഴയിൽ യുവതി ജീവനൊടുക്കിയ സംഭവം, മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ്...

Read More >>
ലക്ഷ്യം തെരഞ്ഞെടുപ്പ്, 'ഇത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യം; രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ വിലകുറഞ്ഞ രാഷ്ട്രീയ പ്രസ്താവന നടത്തുന്നു' - ജോണ്‍ ബ്രിട്ടാസ്

Apr 18, 2026 10:18 PM

ലക്ഷ്യം തെരഞ്ഞെടുപ്പ്, 'ഇത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യം; രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ വിലകുറഞ്ഞ രാഷ്ട്രീയ പ്രസ്താവന നടത്തുന്നു' - ജോണ്‍ ബ്രിട്ടാസ്

ഇത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യം; രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ വിലകുറഞ്ഞ രാഷ്ട്രീയ പ്രസ്താവന നടത്തുന്നു, ജോണ്‍...

Read More >>
ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിലെ എൻജിൻ റൂമിൽ വച്ച് ശ്വാസതടസം; ചികിത്സയിലിരിക്കെ ഒരു മത്സ്യതൊഴിലാളി കൂടി മരിച്ചു

Apr 18, 2026 10:09 PM

ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിലെ എൻജിൻ റൂമിൽ വച്ച് ശ്വാസതടസം; ചികിത്സയിലിരിക്കെ ഒരു മത്സ്യതൊഴിലാളി കൂടി മരിച്ചു

ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിലെ എൻജിൻ റൂമിൽ വച്ച് ശ്വാസതടസം, ചികിത്സയിലിരിക്കെ ഒരു മത്സ്യതൊഴിലാളി കൂടി...

Read More >>
കോഴിക്കോട് താമരശ്ശേരിയിൽ എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദ്ദിച്ചെന്ന് പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

Apr 18, 2026 09:30 PM

കോഴിക്കോട് താമരശ്ശേരിയിൽ എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദ്ദിച്ചെന്ന് പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട് താമരശ്ശേരിയിൽ എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദ്ദിച്ചെന്ന് പരാതി, പൊലീസ് അന്വേഷണം...

Read More >>
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയു തുണികൊണ്ട് മറച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Apr 18, 2026 07:29 PM

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയു തുണികൊണ്ട് മറച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയു തുണികൊണ്ട് മറച്ച സംഭവം, കേസെടുത്ത് മനുഷ്യാവകാശ...

Read More >>
Top Stories

News Roundup