മുൻവൈരാഗ്യം തീർക്കാൻ അപകീർത്തിപ്പെടുത്തുന്നു; ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ ഉണ്ണിക്കൃഷ്ണന്‍ പോറ്റി കോടതിയിൽ

മുൻവൈരാഗ്യം തീർക്കാൻ അപകീർത്തിപ്പെടുത്തുന്നു; ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ ഉണ്ണിക്കൃഷ്ണന്‍ പോറ്റി കോടതിയിൽ
Apr 17, 2026 07:27 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) ബെംഗളൂരു ശ്രീരാംപുരം അയ്യപ്പ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാനും ഭാരവാഹികള്‍ക്കുമെതിരെ കോടതിയെ സമീപിച്ച് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിലെ പ്രധാന പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി. ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ട്രസ്റ്റ് ഭാരവാഹികള്‍ മുന്‍വൈരാഗ്യം തീര്‍ക്കാന്‍, താന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന തരത്തില്‍ അപകീര്‍ത്തികരവും അവാസ്തവവുമായ കാര്യങ്ങള്‍ പറഞ്ഞുവെന്നു ചൂണ്ടിക്കാട്ടിയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ട്രസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ പുറത്തുപറഞ്ഞതിനു ഭാരവാഹികള്‍ക്കു തനിക്കെതിരെ മുന്‍വൈരാഗ്യമുണ്ടെന്ന് ഹര്‍ജിയില്‍ പോറ്റി പറയുന്നു. 1989 മുതല്‍ 2003 വരെ ശ്രീരാംപുരം അയ്യപ്പ ക്ഷേത്രത്തില്‍ പൂജാരിയായിരുന്നു പോറ്റി. ഈ സമയത്ത് ട്രസ്റ്റ് ഭാരവാഹികള്‍ സാമ്പത്തിക ക്രമക്കേടുകള്‍ കാണിക്കുകയും ട്രസ്റ്റിന്റെ പണം സ്വന്തം അക്കൗണ്ടിലേക്കു മാറ്റുകയും ഭക്തര്‍ നല്‍കിയ സ്വര്‍ണവും വെള്ളിയും കൃത്യമായി പരിപാലിക്കാതിരിക്കുകയും ചെയ്തുവെന്നാണ് പോറ്റി ആരോപിക്കുന്നത്.

15 കിലോ വെള്ളിയും ഒരു കിലോ സ്വര്‍ണവും ഈ കാലയളവില്‍ ഭക്തര്‍ നല്‍കി. എന്നാല്‍ ഇതിനൊന്നും കൃത്യമായ കണക്കുണ്ടായിരുന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. 10,000 ചതുരശ്രയടി കെട്ടിടം ടെന്‍ഡര്‍ വിളിക്കാതെ നിര്‍മിച്ച് സാമ്പത്തിക തട്ടിപ്പു നടത്തുകയും ക്ഷേത്രത്തിലെ വിളക്കുകള്‍ കത്തിക്കാന്‍ കിട്ടിയ വെളിച്ചെണ്ണ ഭക്തര്‍ക്കു വില്‍ക്കുകയും ചെയ്തുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനെതിരെ ബെംഗളൂരു മുന്‍സിഫ് കോടതിയില്‍ 2024ല്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ചര്‍ച്ചകള്‍ക്കു ശേഷം പരാതി പിന്‍വലിച്ചു. ഇതിന്റെ പ്രതികാരം തീര്‍ക്കാനാണ് ട്രസ്റ്റ് ഭാരവാഹികള്‍ തനിക്കെതിരെ പ്രതികരണം നടത്തിയതെന്നാണ് പോറ്റിയുടെ പരാതി. ട്രസ്റ്റ് ഭാരവാഹികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും അഭിഭാഷകനായ ശേഖര്‍ ജി.തമ്പി മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി ആവശ്യപ്പെടുന്നു.

unnikrishnan potty moves court against temple officials

Next TV

Related Stories
'ചെമ്പ് വള കൊണ്ട് ഇടിച്ചു'; പേരാമ്പ്രയിൽ ചുവരെഴുതാൻ പോയ ദർസ് വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം; നാലുപേർ ആശുപത്രിയിൽ

Apr 17, 2026 09:55 AM

'ചെമ്പ് വള കൊണ്ട് ഇടിച്ചു'; പേരാമ്പ്രയിൽ ചുവരെഴുതാൻ പോയ ദർസ് വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം; നാലുപേർ ആശുപത്രിയിൽ

പേരാമ്പ്രയിൽ ചുവരെഴുതാൻ പോയ ദർസ് വിദ്യാർഥികളെ മർദിച്ചു; ചെമ്പ് വള കൊണ്ട്...

Read More >>
മാലിന്യം കുഴിയിലിടുന്നതിനിടെ ഉഗ്രസ്ഫോടനം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

Apr 17, 2026 09:52 AM

മാലിന്യം കുഴിയിലിടുന്നതിനിടെ ഉഗ്രസ്ഫോടനം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

മാലിന്യം കുഴിയിലിടുന്നതിനിടെ ഉഗ്രസ്ഫോടനം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി...

Read More >>
എവിടെയാണുള്ളത്? കുംഭമേള താരത്തിന്റെ വിവാദ വിവാഹം: മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ; പെൺകുട്ടിക്കായി തിരച്ചിൽ തുടരുന്നു

Apr 17, 2026 09:01 AM

എവിടെയാണുള്ളത്? കുംഭമേള താരത്തിന്റെ വിവാദ വിവാഹം: മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ; പെൺകുട്ടിക്കായി തിരച്ചിൽ തുടരുന്നു

കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാദ വിവാഹം, അന്വേഷിക്കുന്ന മധ്യപ്രദേശ് പൊലീസ് കൊച്ചിയില്‍ തുടരുന്നതായി...

Read More >>
Top Stories










News Roundup