എവിടെയാണുള്ളത്? കുംഭമേള താരത്തിന്റെ വിവാദ വിവാഹം: മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ; പെൺകുട്ടിക്കായി തിരച്ചിൽ തുടരുന്നു

എവിടെയാണുള്ളത്? കുംഭമേള താരത്തിന്റെ വിവാദ വിവാഹം: മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ; പെൺകുട്ടിക്കായി തിരച്ചിൽ തുടരുന്നു
Apr 17, 2026 09:01 AM | By Susmitha Surendran

കൊച്ചി : (https://truevisionnews.com/)  കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാദ വിവാഹം അന്വേഷിക്കുന്ന മധ്യപ്രദേശ് പൊലീസ് കൊച്ചിയില്‍ തുടരുന്നതായി വിവരം. ഇന്നലെ പൊലീസ് പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല.

കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യമില്ലെന്നും പെൺകുട്ടിയിൽ നിന്ന് മൊഴിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മധ്യപ്രദേശ് പൊലീസ് അറിയിച്ചു. കുട്ടിയെ മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുക്കുമോ എന്നും സംശയമുണ്ട്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന കേസാണ് ഭർത്താവിനെതിരെ മധ്യപ്രദേശിൽ ചുമത്തിയിട്ടുള്ളത്. അതിനാൽ കുട്ടിയെ കസ്റ്റഡിയിലെടുക്കാൻ മധ്യപ്രദേശ് പൊലീസിന് കഴിയും.

അതേസമയം, ഫർമാൻ ഖാൻ്റെ അറസ്റ്റ് ഈ മാസം 20വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. മധ്യപ്രദേശ് പൊലീസ് പെൺകുട്ടിയെ കസ്റ്റഡിയിലെടുത്താൽ കേരള പൊലീസ് എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കുന്നത്.

ഈ വിഷയത്തിൽ ഇന്നലെ സിറ്റി പൊലീസ് കമ്മീഷ്ണർ പ്രതികരിച്ചിരുന്നില്ല. അതിനിടെ, പെൺകുട്ടി ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. ടവർ ലൊക്കേഷൻ പ്രകാരം കൊച്ചിയിൽ തന്നെയുള്ള പെൺകുട്ടി എവിടെയാണ് എന്നതിനെ കുറിച്ച് അറിയില്ലെന്നാണ് കേരള പൊലീസും പറയുന്നത്.

Madhya Pradesh Police investigating Kumbh Mela viral star's controversial marriage, continues in Kochi

Next TV

Related Stories
കണ്ണൂർ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം ഷെഡിന് തീപിടിച്ചു; ആളപായമില്ല

Apr 17, 2026 11:07 AM

കണ്ണൂർ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം ഷെഡിന് തീപിടിച്ചു; ആളപായമില്ല

കണ്ണൂർ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം ഷെഡിന് തീപിടിച്ചു;...

Read More >>
താമസമാകും മുൻപേ വിള്ളൽ...!  വയനാട് ടൗണ്‍ഷിപ്പ്: നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍

Apr 17, 2026 10:57 AM

താമസമാകും മുൻപേ വിള്ളൽ...! വയനാട് ടൗണ്‍ഷിപ്പ്: നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍

വയനാട് ടൗണ്‍ഷിപ്പ്: നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍, ചോര്‍ച്ച; ആശങ്കയില്‍...

Read More >>
നേമത്ത് സിപിഐഎമ്മിൽ തർക്കം; പാർട്ടി അംഗത്തിന്റെ വാരിയെല്ല് ഇടിച്ച് തകർത്ത് ബ്രാഞ്ച് സെക്രട്ടറി, പരാതിയിൽ കേസെടുത്ത് പൊലീസ്

Apr 17, 2026 10:56 AM

നേമത്ത് സിപിഐഎമ്മിൽ തർക്കം; പാർട്ടി അംഗത്തിന്റെ വാരിയെല്ല് ഇടിച്ച് തകർത്ത് ബ്രാഞ്ച് സെക്രട്ടറി, പരാതിയിൽ കേസെടുത്ത് പൊലീസ്

നേമത്ത് സിപിഐഎമ്മിൽ തർക്കം, പാർട്ടി അംഗത്തിന്റെ വാരിയെല്ല് ഇടിച്ച് തകർത്ത് ബ്രാഞ്ച് സെക്രട്ടറി, പരാതിയിൽ കേസെടുത്ത്...

Read More >>
പോലീസാണെന്നത് മറന്നു..: ക്ഷേത്രോത്സവത്തിനിടെ എസ്.ഐക്ക് മർദ്ദനം: സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ റിമാൻഡിൽ

Apr 17, 2026 10:29 AM

പോലീസാണെന്നത് മറന്നു..: ക്ഷേത്രോത്സവത്തിനിടെ എസ്.ഐക്ക് മർദ്ദനം: സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ റിമാൻഡിൽ

ക്ഷേത്രോത്സവത്തിനിടെ എസ്.ഐക്ക് മർദ്ദനം: സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ...

Read More >>
Top Stories

News Roundup