ചൂട് സഹിക്കാനാവുന്നില്ല... ഒന്ന് വേഗം വരൂ പ്ലീസ്...: കേരളത്തിൽ ഏഴ് ജില്ലകളില്‍ ഇന്ന് മഴയെത്തും

ചൂട്  സഹിക്കാനാവുന്നില്ല... ഒന്ന് വേഗം വരൂ പ്ലീസ്...: കേരളത്തിൽ ഏഴ് ജില്ലകളില്‍ ഇന്ന് മഴയെത്തും
Apr 17, 2026 09:21 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) കേരളത്തിൽ കൊടുംചൂട് തുടരുന്നതിനിടെ ഏഴ് ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയുളളത്.

കനത്ത ചൂടിനിടെ മഴയെത്തുന്നത് നേരിയ ആശ്വാസമാവും. അതേസമയം, സംസ്ഥാനത്ത് കൊടും ചൂട് തുടരുകയാണ്. പലയിടത്തും ഉഷ്ണതരംഗത്തിന് സമാനമായ സാധ്യതയുണ്ട്. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം എന്നാണ് അറിയിപ്പ്. രണ്ട് ദിവസം കൂടി കൊടുംചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്തെ ശരാശരി പകൽ അന്തരീക്ഷതാപനില 37 ഡിഗ്രി സെൽഷ്യസ് കടന്നു. കത്തുന്ന ചൂടിന് അൽപം കുറവ് ഇടുക്കിയിലും വയനാട്ടിലും മാത്രമാണ്. വെന്തുരുകുന്ന ചൂടിൽ നിന്ന് മലയാളികൾ ആശ്വാസം തേടിയെത്തുന്നത് മൂന്നാറിലേക്കാണ്.

ഇടവിട്ട് കിട്ടുന്ന വേനൽമഴയും 25 ഡിഗ്രിയോടടുപ്പിച്ച അന്തരീക്ഷ താപനിലയും ആണ് കുളിർമ. ഇളംവെയിലും കുളിർകാറ്റുമൊക്കെത്തേടി പാലക്കാട്ട്നിന്നും കൊല്ലത്തുനിന്നുമൊക്കെയാണ് ആളുകളധികവും എത്തുന്നത്.

മാട്ടുപ്പെട്ടി, കുണ്ടള, ടോപ് സ്റ്റേഷൻ, രാജമല തുടങ്ങിയ പ്രദേശങ്ങളാണ് സഞ്ചാരികളുടെ ഇഷ്ടയിടങ്ങൾ. ഇരവികുളം ദേശീയോദ്യാനം കൂടി തുറന്നതോടെ തിരക്കേറി. ചൂടും അവധിക്കാലവുമൊക്കെയായി വിനോദസഞ്ചാര സീസൺ ഉണർന്നെങ്കിലും, മൂന്നാറിലും ചൂട് ഉയരുകയാണെന്നാണ് കണക്ക്. കഴിഞ്ഞയാഴ്ച പകൽ രേഖപ്പെടുത്തിയത് പരമാവധി 30‍ ഡിഗ്രിയാണ്. എങ്കിലും പൊളളുന്ന ചൂടില്ലെന്ന ആശ്വാസമാണുള്ളത്.

Light rain likely in seven districts of Kerala today

Next TV

Related Stories
കണ്ണൂർ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം ഷെഡിന് തീപിടിച്ചു; ആളപായമില്ല

Apr 17, 2026 11:07 AM

കണ്ണൂർ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം ഷെഡിന് തീപിടിച്ചു; ആളപായമില്ല

കണ്ണൂർ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം ഷെഡിന് തീപിടിച്ചു;...

Read More >>
താമസമാകും മുൻപേ വിള്ളൽ...!  വയനാട് ടൗണ്‍ഷിപ്പ്: നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍

Apr 17, 2026 10:57 AM

താമസമാകും മുൻപേ വിള്ളൽ...! വയനാട് ടൗണ്‍ഷിപ്പ്: നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍

വയനാട് ടൗണ്‍ഷിപ്പ്: നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍, ചോര്‍ച്ച; ആശങ്കയില്‍...

Read More >>
നേമത്ത് സിപിഐഎമ്മിൽ തർക്കം; പാർട്ടി അംഗത്തിന്റെ വാരിയെല്ല് ഇടിച്ച് തകർത്ത് ബ്രാഞ്ച് സെക്രട്ടറി, പരാതിയിൽ കേസെടുത്ത് പൊലീസ്

Apr 17, 2026 10:56 AM

നേമത്ത് സിപിഐഎമ്മിൽ തർക്കം; പാർട്ടി അംഗത്തിന്റെ വാരിയെല്ല് ഇടിച്ച് തകർത്ത് ബ്രാഞ്ച് സെക്രട്ടറി, പരാതിയിൽ കേസെടുത്ത് പൊലീസ്

നേമത്ത് സിപിഐഎമ്മിൽ തർക്കം, പാർട്ടി അംഗത്തിന്റെ വാരിയെല്ല് ഇടിച്ച് തകർത്ത് ബ്രാഞ്ച് സെക്രട്ടറി, പരാതിയിൽ കേസെടുത്ത്...

Read More >>
പോലീസാണെന്നത് മറന്നു..: ക്ഷേത്രോത്സവത്തിനിടെ എസ്.ഐക്ക് മർദ്ദനം: സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ റിമാൻഡിൽ

Apr 17, 2026 10:29 AM

പോലീസാണെന്നത് മറന്നു..: ക്ഷേത്രോത്സവത്തിനിടെ എസ്.ഐക്ക് മർദ്ദനം: സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ റിമാൻഡിൽ

ക്ഷേത്രോത്സവത്തിനിടെ എസ്.ഐക്ക് മർദ്ദനം: സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ...

Read More >>
Top Stories

News Roundup