പൊലീസ് സംരക്ഷണം വേണം; മുഖ്യമന്ത്രിയ്ക്കും കമ്മീഷണർക്കും പരാതി നൽകി കുംഭമേള വൈറല്‍ താരം

പൊലീസ് സംരക്ഷണം വേണം; മുഖ്യമന്ത്രിയ്ക്കും കമ്മീഷണർക്കും പരാതി നൽകി കുംഭമേള വൈറല്‍ താരം
Apr 16, 2026 03:27 PM | By Susmitha Surendran

കൊച്ചി: ( https://truevisionnews.com/) പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും കമീഷണർക്കും പരാതി നൽകി വിവാഹിതയായ കുംഭമേള വൈറല്‍ താരം. വിവാഹവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത പോക്സോ കേസ് അന്വേഷിക്കുന്നതിനായി മധ്യപ്രദേശ് പൊലീസ് കേരളത്തിൽ വന്നതിന് പിന്നാലെയാണ് പരാതി നൽകിയിരിക്കുന്നത്.

കേരളത്തിൽ വെച്ച് നടത്തിയ പെണ്‍കുട്ടിയുടെ വിവാഹം ചർച്ചയാവുകയും പെൺക്കുട്ടിയുടെ പ്രായം18 ന് താഴെയാണെന്ന് ചൂണ്ടികാട്ടി ഉത്തർപ്രദേശ് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ ഭർത്താവിനെതിരെയാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. വിവാഹവുമായി ബന്ധപ്പെട്ട് ഇതിനകം കേരള പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ അന്വേഷണത്തിന്റെ ഭാഗമായാണ് മധ്യപ്രദേശ് പോലീസ് കൊച്ചിയിലെത്തിയത്.

കുംഭമേളയ്ക്കിടെ വൈറലായ പെൺകുട്ടിയും ഫർമാൻ ഖാനും മാർച്ച് പതിനൊന്നിനാണ് വിവാഹിതരായത്. കേരളത്തിലെത്തിയ ഇരുവരും പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്. പെൺകുട്ടിയുടെ വിവാഹം നടത്തിയതിൽ പഞ്ചായത്തിന് വീഴ്ചയില്ലെന്നാണ് കേരള പൊലീസ് പറയുന്നത്.

ആധാറും പാൻ കാർഡും ജനന സർട്ടിഫിക്കറ്റും പരിശോധിച്ച ശേഷമാണ് വിവാഹ രജിസ്ട്രേഷൻ നടത്തിയത്. പെൺകുട്ടി ഹാജരാക്കിയ രേഖകളിൽ 18 വയസ് തികഞ്ഞിട്ടുണ്ട്. വിവാഹം നടന്നതിൽ മറ്റ് ദുരൂഹതകളില്ലെന്നതടക്കമുള്ള അന്വേഷണ റിപ്പോർട്ട്‌ റൂറൽ എസ് പി ഡിജിപിക്ക് കൈമാറിയിരുന്നു.

'We need police protection'; Kumbh Mela viral star files complaint with Chief Minister and Commissioner

Next TV

Related Stories
ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 15 വയസുകാരിക്ക് ക്രൂര മർദ്ദനം; ഉസ്താദ് അറസ്റ്റിൽ

Apr 16, 2026 06:06 PM

ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 15 വയസുകാരിക്ക് ക്രൂര മർദ്ദനം; ഉസ്താദ് അറസ്റ്റിൽ

ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 15 വയസുകാരിക്ക് ക്രൂര മർദ്ദനം, ഉസ്താദ്...

Read More >>
മഴ വരുന്നുണ്ടേ ..… അടുത്ത മണിക്കൂറുകളിൽ ഈ അഞ്ച് ജില്ലകളിൽ മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Apr 16, 2026 05:02 PM

മഴ വരുന്നുണ്ടേ ..… അടുത്ത മണിക്കൂറുകളിൽ ഈ അഞ്ച് ജില്ലകളിൽ മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വരുംമണിക്കൂറുകളിൽ അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക്...

Read More >>
കാസർകോട് 38 വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച് സിബിഎസ്ഇ

Apr 16, 2026 05:00 PM

കാസർകോട് 38 വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച് സിബിഎസ്ഇ

കാസർകോട് 38 വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച്...

Read More >>
ഇടിവള കൊണ്ട് മുഖത്തടിച്ചു, വെച്ചൂച്ചിറയിൽ പെയിന്റ് തൊഴിലാളികൾക്ക് നേരെ ക്രൂരമർദ്ദനം; പ്രതികൾക്കായി തിരച്ചിൽ

Apr 16, 2026 04:31 PM

ഇടിവള കൊണ്ട് മുഖത്തടിച്ചു, വെച്ചൂച്ചിറയിൽ പെയിന്റ് തൊഴിലാളികൾക്ക് നേരെ ക്രൂരമർദ്ദനം; പ്രതികൾക്കായി തിരച്ചിൽ

പത്തനംതിട്ടയില്‍ സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി യുവാക്കളെ ക്രൂരമായി...

Read More >>
കാഞ്ഞങ്ങാട്ട് സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ വിദ്യാർഥിക്ക് സൂര്യാതപമേറ്റു

Apr 16, 2026 04:27 PM

കാഞ്ഞങ്ങാട്ട് സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ വിദ്യാർഥിക്ക് സൂര്യാതപമേറ്റു

സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ വിദ്യാർഥിക്ക്...

Read More >>
Top Stories