പാവപ്പെട്ടവന്റെ വിയർപ്പിന് വിലയില്ലേ? തിരുവനന്തപുരത്ത് ഹോം നഴ്‌സിംഗ് മറയാക്കി തൊഴില്‍ ചൂഷണം; സ്വകാര്യ ഏജന്‍സിക്കെതിരെ പരാതി

പാവപ്പെട്ടവന്റെ വിയർപ്പിന് വിലയില്ലേ? തിരുവനന്തപുരത്ത് ഹോം നഴ്‌സിംഗ് മറയാക്കി തൊഴില്‍ ചൂഷണം; സ്വകാര്യ ഏജന്‍സിക്കെതിരെ പരാതി
Apr 16, 2026 03:22 PM | By Susmitha Surendran

തിരുവനന്തപുരം: ( https://truevisionnews.com/) തിരുവനന്തപുരത്ത് ഹോം നഴ്‌സിംഗ് മറയാക്കി തൊഴില്‍ ചൂഷണം എന്ന് പരാതി. ചെയ്ത ജോലിക്ക് ശമ്പളം നല്‍കിയില്ലെന്നാണ് പരാതി. തിരുവനന്തപുരം പേയാട് പ്രവര്‍ത്തിക്കുന്ന ആശ്വാസ് ഹോം കെയര്‍ ആന്‍ഡ് ഹോം നഴ്‌സിംഗ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി.

നേമം സ്വദേശി ഷീലയാണ് മലയിന്‍കീഴ് പൊലീസിന് പരാതി നല്‍കിയത്. ഏജന്‍സിക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സാമൂഹ്യമാധ്യമത്തിലൂടെ പരസ്യം കണ്ടാണ് ഷീല ആശ്വാസ് ഹോം കെയര്‍ ആന്‍ഡ് ഹോം നഴ്‌സിംഗ് എന്ന സ്ഥാപനത്തെ സമീപിച്ചത്.

തിരുവനന്തപുരം കാലടിയിലുളള റെയില്‍വേ ഉദ്യോഗസ്ഥന്റെ വീട്ടിലാണ് ഷീലയ്ക്ക് ജോലി നല്‍കിയത്. ഒരുമാസം കഴിഞ്ഞിട്ടും ശമ്പളം നല്‍കിയില്ലെന്നാണ് പരാതി. 25,000 രൂപയായിരുന്നു പറഞ്ഞുറപ്പിച്ച ശമ്പളം.

സ്ഥാപന ഉടമ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലെന്നും സ്ഥാപനം പൂട്ടിക്കിടക്കുകയാണെന്നും അവര്‍ ആരോപിച്ചു. സമാനമായ നിരവധി പരാതികള്‍ ഈ സ്ഥാപനത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്. വീട്ടുടമസ്ഥനില്‍ നിന്ന് ഷീലയ്ക്കായി എന്ന് പറഞ്ഞ് പലതവണയായി സ്ഥാപന ഉടമ പണം വാങ്ങിയിട്ടുണ്ട്. പരാതിയില്‍ ഇതുവരെയും കേസെടുത്തിട്ടില്ല.

Labor exploitation under the guise of home nursing in Thiruvananthapuram; Complaint against private agency

Next TV

Related Stories
ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 15 വയസുകാരിക്ക് ക്രൂര മർദ്ദനം; ഉസ്താദ് അറസ്റ്റിൽ

Apr 16, 2026 06:06 PM

ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 15 വയസുകാരിക്ക് ക്രൂര മർദ്ദനം; ഉസ്താദ് അറസ്റ്റിൽ

ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 15 വയസുകാരിക്ക് ക്രൂര മർദ്ദനം, ഉസ്താദ്...

Read More >>
മഴ വരുന്നുണ്ടേ ..… അടുത്ത മണിക്കൂറുകളിൽ ഈ അഞ്ച് ജില്ലകളിൽ മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Apr 16, 2026 05:02 PM

മഴ വരുന്നുണ്ടേ ..… അടുത്ത മണിക്കൂറുകളിൽ ഈ അഞ്ച് ജില്ലകളിൽ മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വരുംമണിക്കൂറുകളിൽ അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക്...

Read More >>
കാസർകോട് 38 വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച് സിബിഎസ്ഇ

Apr 16, 2026 05:00 PM

കാസർകോട് 38 വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച് സിബിഎസ്ഇ

കാസർകോട് 38 വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച്...

Read More >>
ഇടിവള കൊണ്ട് മുഖത്തടിച്ചു, വെച്ചൂച്ചിറയിൽ പെയിന്റ് തൊഴിലാളികൾക്ക് നേരെ ക്രൂരമർദ്ദനം; പ്രതികൾക്കായി തിരച്ചിൽ

Apr 16, 2026 04:31 PM

ഇടിവള കൊണ്ട് മുഖത്തടിച്ചു, വെച്ചൂച്ചിറയിൽ പെയിന്റ് തൊഴിലാളികൾക്ക് നേരെ ക്രൂരമർദ്ദനം; പ്രതികൾക്കായി തിരച്ചിൽ

പത്തനംതിട്ടയില്‍ സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി യുവാക്കളെ ക്രൂരമായി...

Read More >>
കാഞ്ഞങ്ങാട്ട് സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ വിദ്യാർഥിക്ക് സൂര്യാതപമേറ്റു

Apr 16, 2026 04:27 PM

കാഞ്ഞങ്ങാട്ട് സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ വിദ്യാർഥിക്ക് സൂര്യാതപമേറ്റു

സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ വിദ്യാർഥിക്ക്...

Read More >>
Top Stories