Apr 13, 2026 08:48 AM

തിരുവനന്തപുരം: ( www.truevisionnews.com ) കേരളത്തിൽ വോട്ടെടുപ്പ് പൂർത്തിയായി ദിവസങ്ങൾ പിന്നിട്ടിട്ടും പോളിംഗ് ശതമാനത്തിന്റെ കൃത്യമായ കണക്കുകൾ പുറത്തുവിടാത്തതിൽ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ്. നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള പോളിംഗ് വിവരങ്ങളും പോസ്റ്റൽ വോട്ടിംഗ് നിലയും അടിയന്തരമായി പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കത്തയച്ചു.

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ ഓരോ മണ്ഡലത്തിലെയും കൃത്യമായ വോട്ടിംഗ് ശതമാനം പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. പോളിംഗ് വിവരങ്ങളും പോസ്റ്റൽ ബാലറ്റുകളുടെ എണ്ണവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഉടൻ അപ്‌ലോഡ് ചെയ്യണം. കണക്കുകൾ പുറത്തുവിടുന്നതിലെ കാലതാമസം രാഷ്ട്രീയ കേന്ദ്രങ്ങളിൽ സംശയങ്ങൾക്ക് ഇടനൽകുന്നുണ്ടെന്നും, ഇത് ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്ത് കനത്ത പോളിംഗ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ, ഓരോ വോട്ടും നിർണ്ണായകമാണെന്ന് മുന്നണികൾ വിലയിരുത്തുന്നു. പോസ്റ്റൽ വോട്ടുകളുടെ എണ്ണത്തിൽ മുൻവർഷങ്ങളേക്കാൾ വർദ്ധനവുണ്ടായേക്കാമെന്ന സൂചനകൾക്കിടയിലാണ് കണക്കുകൾക്കായി പ്രതിപക്ഷം സമ്മർദ്ദം ശക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രതികരണത്തിനായി രാഷ്ട്രീയ കേരളം കാത്തിരിക്കുകയാണ്.





opposition leader s letter to the election commission demands immediate release of constituency wise information

Next TV

Top Stories










News Roundup