---
title: "'ലാൽ ആ നിമിഷത്തിന്റെ നടൻ'; മോഹൻലാലിന്റെ അഭിനയത്തിന്റെ പ്രത്യേകതകളെ കുറിച്ച് മമ്മൂട്ടി"
english_title: "'Lal is the actor of that moment'; Mammootty on the special features of Mohanlal's acting"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353001/lal-is-the-actor-of-that-moment-mammootty-on-the-special-features-of-mohanlals-acting"
published_at: "2026-04-12T15:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69db6a946bd7e_Mammootty_on_the_special_features_of_Mohanlals_acting.jpg"
keywords: []
---

# 'ലാൽ ആ നിമിഷത്തിന്റെ നടൻ'; മോഹൻലാലിന്റെ അഭിനയത്തിന്റെ പ്രത്യേകതകളെ കുറിച്ച് മമ്മൂട്ടി

> **Lead Summary:** മോഹൻലാലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന 'പേട്രിയറ്റ്' എന്ന ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ച് മമ്മൂട്ടി. 'ദ ഹോളിവുഡ് റിപ്പോർട്ടറിന്' നൽകിയ അഭിമുഖത്തിലാണ് താരം സിനിമയെക്കുറിച്ച് സംസാരിച്ചത്. 'പേട്രിയറ്റിൽ' താരപദവിയല്ല, മറിച്ച് കഥയാണ് യഥാർത്ഥ ഹീറോ എന്ന് മമ്മൂട്ടി പറഞ്ഞു.

## Article Content

മോഹൻലാലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന 'പേട്രിയറ്റ്' എന്ന ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ച് മമ്മൂട്ടി. 'ദ ഹോളിവുഡ് റിപ്പോർട്ടറിന്' നൽകിയ അഭിമുഖത്തിലാണ് താരം സിനിമയെക്കുറിച്ച് സംസാരിച്ചത്. 'പേട്രിയറ്റിൽ' താരപദവിയല്ല, മറിച്ച് കഥയാണ് യഥാർത്ഥ ഹീറോ എന്ന് മമ്മൂട്ടി പറഞ്ഞു.

താരസിംഹാസനങ്ങൾക്കപ്പുറം തിരക്കഥയ്ക്കാണ് ഈ സിനിമയിൽ പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി. മോഹൻലാലിന്റെ അഭിനയ ശൈലിയെക്കുറിച്ചും അദ്ദേഹത്തിന്റെ സവിശേഷതകളെക്കുറിച്ചും മമ്മൂട്ടി അഭിമുഖത്തിൽ പ്രശംസിച്ചു. മലയാള സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നാണ് 'പേട്രിയറ്റ്'.

ലാല്‍ ആ നിമിഷത്തിന്റെ നടനാണ് (Actor Of The Moment). വളരെ സ്വാഭാവികമായി അഭിനയിക്കുന്ന വ്യക്തി. അഭിനയത്തിന് പ്രത്യേക ശാസ്ത്രമൊന്നുമില്ല. ഓരോ നടനും ഓരോ വഴികളുണ്ട്. എന്റെ രീതി എന്താണെന്ന് എന്റെ സിനിമകള്‍ കണ്ടാല്‍ മനസ്സിലാകും. ക്യാമറയ്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ അനുഭവപ്പെടുന്ന കടുത്ത സമ്മര്‍ദ്ദം പുറത്തുകാണിക്കാതെ ഇരിക്കുക എന്നതാണ് ഓരോ ഷോട്ടിലും ഞങ്ങള്‍ കാണിക്കുന്ന ഏറ്റവും വലിയ അഭിനയം- മമ്മൂട്ടി അഭിമുഖത്തില്‍ വ്യക്തമാക്കി.

മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം 2026 മെയ് ഒന്നിനു ആഗോള റിലീസായി തീയേറ്ററുകളിൽ എത്തും. മമ്മൂട്ടി, മോഹൻലാൽ, എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രാജീവ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.

ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് ഈ വർഷം ആദ്യം പൂർത്തിയായത്. മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും ഇപ്പോൾ പേട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രം ഒരുക്കിയത്. മമ്മൂട്ടിയും മോഹൻലാലും 18 വർഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു.

മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതിക മേന്മയോടെ തിയേറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രം രചിച്ചത്, സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. മലയാളത്തിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകനായ സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചത്, ബോളിവുഡിലെ വമ്പൻ സൂപ്പർതാര ചിത്രങ്ങൾക്ക് ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദൻ ആണ്. സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഓവർസീസ് പാർട്ണർ.

ഛായാഗ്രഹണം - മാനുഷ് നന്ദൻ, സംഗീതം - സുഷിൻ ശ്യാം, എഡിറ്റിംഗ് - മഹേഷ് നാരായണൻ, പ്രൊഡക്ഷന്‍ ഡിസൈനര്സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ -ഡിക്‌സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് - സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്‌വിൻ ബോബൻ, സിങ്ക് സൗണ്ട് - വൈശാഖ് പി വി, മേക്കപ്പ് - രഞ്ജിത് അമ്പാടി, ലിറിക്സ് - അൻവർ അലി, സംഘട്ടനം - ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ - ധന്യ ബാലകൃഷ്ണന്‍, നൃത്ത സംവിധാനം - ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റിൽസ് - നവീൻ മുരളി, വിഎഫ്എക്സ് - ഫയർ ഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡന്റഅ വിഎഫ്എക്സ്, ഫാൻ്റം വിഎഫ്എക്സ്, പിക്ടോറിയൽ വിഎഫ്എക്സ്, ബൈനറി സർക്കസ്, ഡി ഐ കളറിസ്റ്റ് - ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റൽ പിആർ: വിഷ്ണു സുഗതൻ, പിആർഓ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/353001/lal-is-the-actor-of-that-moment-mammootty-on-the-special-features-of-mohanlals-acting)