വാഹനാപകടത്തില്‍പ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം; പൊലീസിന് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

വാഹനാപകടത്തില്‍പ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം; പൊലീസിന് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്
Apr 13, 2026 08:41 AM | By VIPIN P V

കായംകുളം: ( www.truevisionnews.com ) കായംകുളത്ത് വാഹനാപകടത്തില്‍പ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പൊലീസിന് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്. കോടതിയില്‍ ഹാജരാകാനുള്ള രേഖ നല്‍കിയാണ് വിട്ടയച്ചത്. രഹസ്യമൊഴി രേഖപ്പെടുത്താന്‍ ആലപ്പുഴ സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും എസ്പി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി.

അതേസമയം സിനിലിനെ വ്യാപാര വ്യവസായ ഏകോപന സമിതി സസ്‌പെന്റ് ചെയ്തു. സിനില്‍ സബാദിനെതിരെ ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 

ലൈംഗികാതിക്രമ കേസാണ് പൊലീസ് ഫയല്‍ ചെയ്തിരിക്കുന്നത്. പീഡനത്തിന് അടക്കം കേസെടുക്കണമെന്നാണ് പെണ്‍കുട്ടിയുടെ വാദം. അപകടം നടന്നത് ഏപ്രില്‍ നാലിന് രാത്രി 12.45 എന്നാണ് പെണ്‍കുട്ടി മൊഴിനല്‍കിയത്. എന്നാല്‍ ആശുപത്രി രേഖകളില്‍ കായംകുളം കെപിഎസി ജംഗ്ഷനില്‍ അപകടം നടന്നത് 9.30നാണെന്നാണ്.

മൂന്നു മണിക്കൂറിന് ശേഷം ലഭിച്ച വിവരത്തില്‍ ലൈംഗികാത്രികമത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നില്ല. പിന്നീട് ലഭിച്ച വിവരത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചതെന്നുമാണ് പൊലീസ് വിശദീകരിക്കുന്നു. അതേസമയം കോടതിയെ സമീപിക്കുമെന്നാണ് പെണ്‍കുട്ടി പറയുന്നത്.





Sexual assault on woman involved in car accident Report finds no lapses by police

Next TV

Related Stories
'ഇതാണ് അവസാന അവസരം'; നിതിന്‍ ലോണ്‍ ആപ്പില്‍ നിന്നും നേരിട്ടത് കടുത്ത ഭീഷണി; അധ്യാപികയ്ക്കും ഭീഷണി സന്ദേശം, ചാറ്റുകള്‍ പുറത്ത്

Apr 13, 2026 12:27 PM

'ഇതാണ് അവസാന അവസരം'; നിതിന്‍ ലോണ്‍ ആപ്പില്‍ നിന്നും നേരിട്ടത് കടുത്ത ഭീഷണി; അധ്യാപികയ്ക്കും ഭീഷണി സന്ദേശം, ചാറ്റുകള്‍ പുറത്ത്

നിതിന്‍ ലോണ്‍ ആപ്പില്‍ നിന്നും നേരിട്ടത് കടുത്ത ഭീഷണി; അധ്യാപികയ്ക്കും ഭീഷണി സന്ദേശം, ചാറ്റുകള്‍...

Read More >>
നിതിൻ രാജിന്റെ മരണം; പ്രതിഷേധം കടുക്കുന്നു, അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷൻ

Apr 13, 2026 11:10 AM

നിതിൻ രാജിന്റെ മരണം; പ്രതിഷേധം കടുക്കുന്നു, അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷൻ

നിതിൻ രാജിന്‍റെ മരണത്തിൽ പ്രതിഷേധം കടുക്കുന്നു; അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി...

Read More >>
Top Stories










News Roundup