കണ്ണൂര്‍: ( https://truevisionnews.com/) അഞ്ചരക്കണ്ടിയിലെ ഡെന്‍റൽ കോളേജ് വിദ്യാർത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ പൊലീസ് മേധാവിയോട് സംസാരിച്ചെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കോളേജില്‍നിന്ന് ഒരാള്‍പോലും നിതിന്‍ രാജ് മരണപ്പെട്ടപ്പോള്‍ വീട്ടില്‍ വന്നില്ല എന്നത് വളരെ ഗൗരവമുള്ള വിഷയമാണ്.
ഇത്തരം ഒരു കാര്യം സംഭവിച്ചാല്‍ സാധാരണഗതിയിൽ മുഴുവന്‍ വിദ്യാര്‍ത്ഥികളും വീട്ടില്‍ വരേണ്ടതാണെന്നും എന്നാല്‍ ഒരു വിദ്യാര്‍ത്ഥി പോലും വന്നില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. മകനെ നഷ്ടപ്പെട്ട നിതിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി മാധ്യമങ്ങളോട് അറിയിച്ചു. മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം അനന്തര നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
''നിതിന്‍ രാജിന്റെ വേര്‍പാട് വളരെ ഗൗരവമുള്ള സംഭവമായാണ് സര്‍ക്കാര്‍ കാണുന്നത്. നിതിന്റെ പിതാവുമായി ഏറെ നേരം സംസാരിച്ചു.കോഴ്‌സിന് ചേര്‍ന്ന അന്ന് മുതല്‍ നിതിനെ പീഡിപ്പിക്കുന്നുണ്ടെന്നാണ് പിതാവ് പറഞ്ഞത്.
വകുപ്പ് മോധാവി റാമാണ് ജാതി പറഞ്ഞ് അധിക്ഷേപിച്ചതെന്നാണ് പിതാവ് പറഞ്ഞത്. നിതിന്റെ പിതാവ് കോളജില്‍ ചെന്നപ്പോള്‍ വേണ്ട പരിഗണന കൊടുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ഇവര്‍ പറയുന്നത് കേള്‍ക്കാനോ തയാറായില്ല. നീതിപൂര്‍വമായ അന്വേഷണം വേണമെന്നാണ് നിതിന്റെ കുടുംബം ആവശ്യപ്പെടുന്നത്.
അതുകൊണ്ട് തന്നെ കേസ് സംബന്ധിച്ച സംബന്ധിച്ച് എസ്പിയുമായി സംസാരിച്ചു. കേസ് അന്വേഷിക്കാന്‍ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിച്ചിട്ടു നിയോഗിച്ചിട്ടുണ്ട്. ആത്മഹത്യ പ്രേരണ, ജാതി വിളിച്ച് ആക്ഷേപിച്ചു എന്നതെല്ലാം സംഘം അന്വേഷിക്കും''- ശിവന്‍കുട്ടി പറഞ്ഞു.
കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയായിരുന്നു നെടുമങ്ങാട് സ്വദേശിയായ നിതിന്‍ രാജ്. മെറിറ്റിലാണ് കോളേജില്‍ അഡ്മിഷന്‍ കിട്ടി എത്തുന്നത്. കോളേജില്‍ ജോയിന്‍ ചെയ്ത സമയം മുതല്‍ കുട്ടി റാഗിംഗ് നേരിട്ടിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. നിതിന്റെ എച്ച്ഒഡി ആയ റാം കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നും നിറത്തിന്റെയും ജാതിയുടെയും പേരിൽ അധിക്ഷേപിച്ചെന്നും ആരോപണമുണ്ട്.
NithinRaj's death, departure is a very serious incident, vSivankutty




























