Apr 12, 2026 07:20 PM

കണ്ണൂർ : ( https://truevisionnews.com/)  കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ.

നിതിൻ രാജിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിതിൻ രാജന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളും നാട്ടുകാരും നിരവധി പ്രശ്നങ്ങൾ നേരിട്ട് അറിയിച്ചുവെന്നും വിശദമായ പരിശോധന നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതിന് കർശനമായ നടപടി സ്വീകരിക്കണമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.

‘ജാതി അധിക്ഷേപം ഉൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങൾ കുടുംബാംഗങ്ങൾ ഉന്നയിക്കുന്നുണ്ട്. ഫലപ്രദമായ അന്വേഷണം വേണം. കുറ്റവാളികൾ രക്ഷപ്പെടാൻ പാടില്ല. ഇത് സംബന്ധിച്ച വിശദമായ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരേണ്ടതുണ്ട്.

പാവപ്പെട്ട കുടുംബങ്ങളിലെ നന്നായി പഠിക്കുന്ന കുട്ടികള്‍ക്ക് ഇതുപോലുള്ള കോളേജുകളിൽ പഠിക്കാൻ പ്രയാസപ്പെടുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല, എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.



NithinRaj's death: A detailed investigation should be conducted and the truth should be brought out - MVGovindan Master

Next TV

Top Stories










News Roundup