മകനെ കൊന്നത് അധ്യാപകരുടെ ജാതിവിദ്വേഷം; നിതിൻ രാജിന്റെ മൃതദേഹം വീട്ടിലെത്തിച്ചു, മാതാപിതാക്കൾ തളർന്നു വീണു

മകനെ കൊന്നത് അധ്യാപകരുടെ ജാതിവിദ്വേഷം; നിതിൻ രാജിന്റെ മൃതദേഹം വീട്ടിലെത്തിച്ചു, മാതാപിതാക്കൾ തളർന്നു വീണു
Apr 12, 2026 08:36 AM | By Susmitha Surendran

തിരുവനന്തപുരം :  ( https://truevisionnews.com/) ആശുപത്രി കെട്ടിടത്തിൽനിന്നു ചാടി മരിച്ച കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആർ.എൽ.നിതിൻ രാജിന്റെ (22) മൃതദേഹം വീട്ടിലെത്തിച്ചു. മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.

സംഭവത്തിൽ കോളജിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്നലെ രക്ഷിതാക്കൾ രംഗത്തെത്തിയിരുന്നു. കോളജിലെ അധ്യാപകൻ മകനെ ജാതി പറ‍ഞ്ഞും ‘പുഴുത്ത പട്ടി’ എന്നു വിളിച്ചും അധിക്ഷേപിച്ചതായി പിതാവ് രാജൻ ആരോപിച്ചു. കോളജിലെ 3 അധ്യാപകർക്കെതിരെയാണ് ആരോപണങ്ങൾ.

സംഭവത്തിൽ അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ.റാം, അധ്യാപിക ഡോ. കെ.ടി.സംഗീത നമ്പ്യാർ എന്നിവരെ സസ്പെൻഡ് ചെയ്തു. നിതിൻ രാജിനുനേരെ മറ്റു വിദ്യാർഥികൾക്കു മുന്നിൽവച്ചു പരസ്യമായി ജാതീയ അധിക്ഷേപം നടത്തിയെന്നും നിറത്തിന്റെ പേരിലും പിതാവിന്റെ തൊഴിലിന്റെ പേരിലും സ്ഥിരമായി അധിക്ഷേപിച്ചിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു.

പരീക്ഷയ്ക്ക് തോൽപിക്കുമെന്നും പരാതിപ്പെട്ടാൽ നിന്റെ ‘ബോഡി’യാകും ഇവിടെനിന്നു കൊണ്ടുപോകേണ്ടി വരികയെന്നും ഇടയ്ക്കിടെ ഭീഷണിപ്പെടുത്തിയിരുന്നതായി നിതിന്റെ സഹോദരീഭർത്താവ് അശോകൻ, അടുത്ത ബന്ധു വിശ്വംഭരൻ എന്നിവർ പറഞ്ഞു. അധ്യാപകരിൽനിന്നു നേരിട്ട ദുരനുഭവം പറഞ്ഞു നിതിന്റേതായി ഓഡിയോ സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്.

ആര്യനാട് ഉഴമലയ്ക്കൽ പുതുക്കുളങ്ങര ചാലക്കാട് തടത്തരികത്ത് വീട്ടിൽ പെയ്ന്റിങ് തൊഴിലാളിയായ വൈ.എൽ. രാജന്റെയും തൊഴിലുറപ്പ് പദ്ധതി തൊഴിലാളിയായ സി.ആർ. ലതയുടെയും ഏക മകനായ ആർ.എൽ.നിതിൻ രാജിനെ വെള്ളിയാഴ്ച ഉച്ചയ്ക്കു 2 മണിക്കാണ് കണ്ണൂർ അഞ്ചരക്കണ്ടിയിലെ കോളജ് കെട്ടിടത്തിൽനിന്നു വീണു മരിച്ചനിലയിൽ കണ്ടെത്തിയത്.

അന്നു രാവിലെ 11നു നിതിൻ രാജ് വീട്ടിലേക്കു വിളിച്ച് അച്ഛനോടും സഹോദരിമാരോടും സംസാരിച്ചിരുന്നു. വൈകിട്ടുള്ള ട്രെയിനിൽ വീട്ടിലേക്കു തിരിക്കാൻ ടിക്കറ്റ് എടുത്തതായും അറിയിച്ചിരുന്നു. ഇതിനു ശേഷം എന്തു പറ്റിയെന്ന് ആർക്കും അറിയില്ല. ഇന്ന് ഉച്ചയോടെ മൃതദേഹം സംസ്കരിക്കും.

RLNitinRaj's body brought home

Next TV

Related Stories
 പുളിയാവ് പുഴയിലെ ദുരന്തം: മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം തുടങ്ങി, സുഹാദയുടെ മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും

Apr 12, 2026 10:48 AM

പുളിയാവ് പുഴയിലെ ദുരന്തം: മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം തുടങ്ങി, സുഹാദയുടെ മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും

പുളിയാവ് പുഴയിലെ ദുരന്തം: മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം തുടങ്ങി, സുഹാദയുടെ മൃതദേഹം വയനാട്ടിലേക്ക്...

Read More >>
ചൂടിന് ശമനമാകുമോ? സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Apr 12, 2026 09:42 AM

ചൂടിന് ശമനമാകുമോ? സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക്...

Read More >>
രക്ഷകനായെത്തിയത് കാമഭ്രാന്തൻ! വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി

Apr 12, 2026 08:03 AM

രക്ഷകനായെത്തിയത് കാമഭ്രാന്തൻ! വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി

ഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ...

Read More >>
പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വണ്ടി കത്തിച്ച സംഭവം; രണ്ട് സിപിഐഎം പ്രവർത്തകർ അറസ്റ്റിൽ

Apr 12, 2026 07:16 AM

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വണ്ടി കത്തിച്ച സംഭവം; രണ്ട് സിപിഐഎം പ്രവർത്തകർ അറസ്റ്റിൽ

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വണ്ടി കത്തിച്ച സംഭവം; രണ്ട് സിപിഐഎം പ്രവർത്തകർ...

Read More >>
ദുരന്തകാരണം ചതിക്കുഴി; മൂന്ന് പേരും ആണ്ട് പോയത് പുഴയിലെ പാലത്തിൻ്റെ തൂണിനടുത്തെ ചെളിയിൽ

Apr 11, 2026 11:09 PM

ദുരന്തകാരണം ചതിക്കുഴി; മൂന്ന് പേരും ആണ്ട് പോയത് പുഴയിലെ പാലത്തിൻ്റെ തൂണിനടുത്തെ ചെളിയിൽ

നാദാപുരം വേവത്തെ മുങ്ങിമരണം, ദുരന്തകാരണം പുഴയിലെ പാലത്തിൻ്റെ തൂണിനടുത്തെ...

Read More >>
Top Stories

News Roundup