ഉറക്കം വിനയായി...! ചുറ്റമ്പലത്തിലെ വാതിൽപൂട്ട് പൊളിക്കുന്നതിനിടെ ക്ഷീണിച്ച് ഉറങ്ങിപ്പോയി, അമ്പലക്കള്ളൻ പിടിയിൽ

ഉറക്കം വിനയായി...! ചുറ്റമ്പലത്തിലെ വാതിൽപൂട്ട് പൊളിക്കുന്നതിനിടെ ക്ഷീണിച്ച് ഉറങ്ങിപ്പോയി, അമ്പലക്കള്ളൻ പിടിയിൽ
Apr 12, 2026 07:52 AM | By Susmitha Surendran

വെള്ളറട: ( https://truevisionnews.com/) ക്ഷേത്രമോഷണത്തിനെത്തിയയാൾ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയതിനെത്തുടർന്ന് പിടിയിലായി. കുടപ്പനമൂട് കോവില്ലൂർ കഴുകാൽവട്ടം ഭഗവതിക്ഷേത്രത്തിലാണ് സംഭവം. ദിണ്ടിക്കൽ സ്വദേശി സെന്തിലാണ് (45) ശനിയാഴ്ച രാവിലെ അറസ്റ്റിലായത്.

വെള്ളിയാഴ്ച അർധരാത്രിയോടെ ക്ഷേത്രത്തിലെത്തിയ ഇയാൾ ചുറ്റമ്പലത്തിലെ വാതിൽപൂട്ട് പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് മുൻവശത്തുള്ള ക്ഷേത്ര കമ്മിറ്റി ഓഫീസിലെ വാതിലിന്‍റെ പൂട്ട് തകർത്ത് അകത്ത് കയറിയ സെന്തിൽ അവിടെയിരുന്ന് ഉറങ്ങുകയായിരുന്നു.

രാവിലെ ക്ഷേത്രപൂജാരിയെത്തിയപ്പോഴാണ് കമ്മിറ്റി ഓഫീസ് തുറന്നുകിടക്കുന്നത് കണ്ടത്. തുടർന്നാണ് അകത്തിരുന്ന് ഉറങ്ങുന്ന മോഷ്ടാവിനെ കണ്ടത്. വിവരമറിഞ്ഞ് കമ്മിറ്റിക്കാരെത്തി വെള്ളറട പോലീസിനെ അറിയിക്കുകയായിരുന്നു. ക്ഷേത്രത്തിൽനിന്ന്‌ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. ഇയാളുടെപേരിൽ സംസ്ഥാനത്ത് കാണിക്കവഞ്ചി കവർച്ചയ്ക്കുൾപ്പെടെ നിരവധി മോഷണക്കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

Theft at Vellarada temple, thief arrested

Next TV

Related Stories
രക്ഷകനായെത്തിയത് കാമഭ്രാന്തൻ! വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി

Apr 12, 2026 08:03 AM

രക്ഷകനായെത്തിയത് കാമഭ്രാന്തൻ! വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി

ഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ...

Read More >>
പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വണ്ടി കത്തിച്ച സംഭവം; രണ്ട് സിപിഐഎം പ്രവർത്തകർ അറസ്റ്റിൽ

Apr 12, 2026 07:16 AM

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വണ്ടി കത്തിച്ച സംഭവം; രണ്ട് സിപിഐഎം പ്രവർത്തകർ അറസ്റ്റിൽ

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വണ്ടി കത്തിച്ച സംഭവം; രണ്ട് സിപിഐഎം പ്രവർത്തകർ...

Read More >>
ദുരന്തകാരണം ചതിക്കുഴി; മൂന്ന് പേരും ആണ്ട് പോയത് പുഴയിലെ പാലത്തിൻ്റെ തൂണിനടുത്തെ ചെളിയിൽ

Apr 11, 2026 11:09 PM

ദുരന്തകാരണം ചതിക്കുഴി; മൂന്ന് പേരും ആണ്ട് പോയത് പുഴയിലെ പാലത്തിൻ്റെ തൂണിനടുത്തെ ചെളിയിൽ

നാദാപുരം വേവത്തെ മുങ്ങിമരണം, ദുരന്തകാരണം പുഴയിലെ പാലത്തിൻ്റെ തൂണിനടുത്തെ...

Read More >>
തനിച്ചായി ഹംന ഫാത്തിമ; അലറിക്കരഞ്ഞ് ഓടി വിളിച്ചിട്ടും പൊന്നുമ്മയും ഉപ്പയും കൺമുന്നിൽ നിന്ന് പോയി മറഞ്ഞു

Apr 11, 2026 10:56 PM

തനിച്ചായി ഹംന ഫാത്തിമ; അലറിക്കരഞ്ഞ് ഓടി വിളിച്ചിട്ടും പൊന്നുമ്മയും ഉപ്പയും കൺമുന്നിൽ നിന്ന് പോയി മറഞ്ഞു

നാദാപുരം വേവത്തെ മുങ്ങിമരണം, മാതാപിതാക്കളുടെ മരണവിവരം അറിയാദി മകൾ ഹംന...

Read More >>
മലപ്പുറത്ത് സ്ട്രോങ്ങ് റൂമുകൾ തുറക്കാൻ കലക്ടറുടെ നിർദ്ദേശം; പ്രതിഷേധവുമായി യുഡിഎഫ്

Apr 11, 2026 09:13 PM

മലപ്പുറത്ത് സ്ട്രോങ്ങ് റൂമുകൾ തുറക്കാൻ കലക്ടറുടെ നിർദ്ദേശം; പ്രതിഷേധവുമായി യുഡിഎഫ്

മലപ്പുറത്ത് സ്ട്രോങ്ങ് റൂമുകൾ തുറക്കാൻ കലക്ടറുടെ നിർദ്ദേശം; പ്രതിഷേധവുമായി...

Read More >>
Top Stories

News Roundup