---
title: "ഇത് വൈബ് വേറെയാണ്!; ഹൽദിക്ക് പകരം 'പാണ്ടി നൈറ്റ്'; തമിഴ് സ്റ്റൈലിൽ തകർപ്പൻ ആഘോഷവുമായി ഗ്ലാമി ഗംഗയും വിഷ്ണുവും, വീഡിയോ വൈറൽ"
english_title: "Glammy Ganga and Vishnu celebrate in a grand manner in Tamil style, video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/352877/glammy-ganga-and-vishnu-celebrate-in-a-grand-manner-in-tamil-style-video-goes-viral"
published_at: "2026-04-11T15:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da2250235e0_Glammy_Ganga_and_Vishnu_celebrate_in_a_grand_manner_in_Tamil_style,.jpg"
keywords: []
---

# ഇത് വൈബ് വേറെയാണ്!; ഹൽദിക്ക് പകരം 'പാണ്ടി നൈറ്റ്'; തമിഴ് സ്റ്റൈലിൽ തകർപ്പൻ ആഘോഷവുമായി ഗ്ലാമി ഗംഗയും വിഷ്ണുവും, വീഡിയോ വൈറൽ

> **Lead Summary:** മെഹന്ദിയും സംഗീതും ഉൾപ്പെടെ പതിവ് വിവാഹാഘോഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വ്ളോഗറും ഇൻഫ്ളുവൻസറുമായ ഗ്ലാമി ഗംഗയും വരൻ വിഷ്‍ണുവും ചേർന്ന് വേറിട്ടൊരു പ്രീ-വെഡ്ഡിങ് ആഘോഷം സംഘടിപ്പിച്ചു. സാധാരണ കണ്ടുവരുന്ന ഹൽദി ചടങ്ങുകൾക്ക് പകരം 'പാണ്ടി നൈറ്റ്' എന്ന പേരിൽ നടത്തിയ ആഘോഷമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

## Article Content

മെഹന്ദിയും സംഗീതും ഉൾപ്പെടെ പതിവ് വിവാഹാഘോഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വ്ളോഗറും ഇൻഫ്ളുവൻസറുമായ ഗ്ലാമി ഗംഗയും വരൻ വിഷ്‍ണുവും ചേർന്ന് വേറിട്ടൊരു പ്രീ-വെഡ്ഡിങ് ആഘോഷം സംഘടിപ്പിച്ചു. സാധാരണ കണ്ടുവരുന്ന ഹൽദി ചടങ്ങുകൾക്ക് പകരം 'പാണ്ടി നൈറ്റ്' എന്ന പേരിൽ നടത്തിയ ആഘോഷമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

പൂർണ്ണമായും തമിഴ് ശൈലിയിലായിരുന്നു ആഘോഷങ്ങളെല്ലാം. ചടങ്ങിൽ വധൂവരന്മാരും അതിഥികളും സംസാരിക്കുന്നത് പോലും തമിഴിലായിരുന്നു എന്നത് ആഘോഷത്തിന് മാറ്റുകൂട്ടി. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഈ വ്യത്യസ്തമായ ആഘോഷം കൈയടി നേടിയിട്ടുണ്ട്.

> മുല്ലപ്പൂവും കനകാംബരവും ചൂടി ചുവന്ന ദാവണിയണിഞ്ഞ് ഗംഗ എത്തിയപ്പോൾ ഓഫ് വൈറ്റ് നിറത്തിലുള്ള ഷർട്ടും മുണ്ടുമണിഞ്ഞ് അപ്പുവും തിളങ്ങി. ഗെയിമുകളും, പാട്ടും, ഡാൻസും നിറഞ്ഞ ഒരു വൈബ് നൈറ്റ് തന്നെയാണ് ഗംഗയും വിഷ്ണുവും കുടുംബാംഗങ്ങൾക്കും സുഹ‍ൃത്തുക്കൾക്കുമായി ഒരുക്കിയത്. പ്രമുഖ യൂട്യൂബർമാരായ കാർത്തിക് സൂര്യ, ശരണ്യ, അശ്വതി തുടങ്ങിയവർ ഉൾപ്പെടെ ഗംഗയുടെ സുഹൃത്തുക്കൾ പലരും ആഘോഷം കളറാക്കാൻ എത്തിയിരുന്നു. എല്ലാവരും തമിഴ് ടച്ചുള്ള വസ്ത്രങ്ങളണിഞ്ഞാണ് എത്തിയത്. "പാണ്ടി നൈറ്റ് എന്ന് കേട്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല, കേരളത്തിൽ ഇതാദ്യമായാണ് ഇങ്ങനെയൊരു പാർട്ടി കാണുന്നത്", എന്നായിരുന്നു കാർത്തിക് സൂര്യയുടെ അഭിപ്രായം.

വിഷ്ണുവുമായുള്ള കല്യാണം ഉറപ്പിച്ചതുമുതല്‍ എല്ലാ വിശേഷങ്ങളും ഗംഗ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. കല്യാണ നിശ്ചയവും, കല്യാണം വിളിയും സാരിയും താലിയും വാങ്ങാന്‍ പോയ കഥകളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ബ്യൂട്ടി വ്ലോഗുകൾ ആണ് കൂടുതലും ചെയ്യുന്നതെങ്കിലും ജീവിതത്തിലെ പ്രധാന നിമിഷങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം ഗംഗ തന്റെ യൂട്യൂബ് കുടുംബവുമായി പങ്കുവയ്ക്കാറുണ്ട്. ഈയടുത്താണ് ഗംഗ സ്വന്തമായി വീട് വച്ചത്. ഇതിനു പിന്നാലെയാണ് താൻ വിവാഹിതയാകാൻ പോകുന്ന സന്തോഷം താരം ആരാധകരെ അറിയിച്ചത്.

[https://www.instagram.com/reel/DW5_UGCATeJ/?utm_source=ig_embed&ig_rid=69302404-5850-4e08-a993-dd46f5f7be11](https://www.instagram.com/reel/DW5_UGCATeJ/?utm_source=ig_embed&ig_rid=69302404-5850-4e08-a993-dd46f5f7be11)

### Related Links & Sources
- [Original Story Source](https://moviemax.in/news/352877/glammy-ganga-and-vishnu-celebrate-in-a-grand-manner-in-tamil-style-video-goes-viral)