Apr 10, 2026 04:48 PM

കൊച്ചി: (truevisionnews.com) സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. വോട്ടെടുപ്പിന് പിന്നാലെ ജില്ലകളില്‍ നിന്ന് കിട്ടിയ പ്രാഥമിക കണക്ക് അനുകൂലമാണ്. 100 സീറ്റ് ആയിരുന്നു പാര്‍ട്ടിയുടെ ലക്ഷ്യം. ഫലം വന്നതിനു ശേഷം പിണറായി തന്നെയാണോ മുഖ്യമന്ത്രി എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ബിജെപിക്ക് ഇത്തവണയും സീറ്റ് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വനിതാ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ പറ്റിയ നേതാക്കള്‍ സിപിഐഎമ്മില്‍ ഉണ്ടെന്നും എം എ ബേബി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

അതേസമയം, കൃത്യമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വരുമെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം. നൂറ് സീറ്റ് കിട്ടുമെന്നും വലിയ ആത്മവിശ്വാസമുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. എല്ലാ വിഭാഗത്തിന്റെയും വോട്ട് ഏകീകരിച്ചിട്ടുണ്ടെന്നും എല്ലാ സാഹചര്യങ്ങളും യുഡിഎഫിന് അനുകൂലമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ബിജെപി എ കാറ്റഗറി സീറ്റ് എന്ന് പറയുന്നത് മണി ഡിസ്ട്രിബ്യൂഷന്‍ സീറ്റ് എന്ന അര്‍ത്ഥത്തിലാണെന്നും അവരുടെ അവിശുദ്ധ കൂട്ടുകെട്ടിനെയും പണാധിപത്യത്തെയും അതിജീവിക്കുന്ന, കേരളത്തിലെ ജനങ്ങളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്ന തെരഞ്ഞെടുപ്പ് ഫലമായിരിക്കും ഉണ്ടാവുകയെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


'There will be a succession of rulers, the CM will be decided after the results are out'; MA Baby initiates discussions on a woman CM

Next TV

Top Stories










News Roundup