കണ്ണൂരിൽ രേഖപ്പെടുത്തിയത് 78.60 ശതമാനം പോളിംഗ്; കൂടുതൽ മട്ടന്നൂരിൽ, കുറവ് ഇരിക്കൂറിൽ

കണ്ണൂരിൽ രേഖപ്പെടുത്തിയത് 78.60 ശതമാനം പോളിംഗ്; കൂടുതൽ മട്ടന്നൂരിൽ, കുറവ് ഇരിക്കൂറിൽ
Apr 9, 2026 10:49 PM | By VIPIN P V

കണ്ണൂർ: ( www.truevisionnews.com ) നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. കണ്ണൂർ ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വ്യാഴാഴ്ച പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിൽ 78.60 ശതമാനം പേർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

മണ്ഡലം അടിസ്ഥാനത്തിൽ മട്ടന്നൂരിലാണ് കൂടിയ പോളിംഗ് രേഖപ്പെടുത്തിയത് (82.24%). കുറവ് ഇരിക്കൂറിലും (74.32%). ഹോം വോട്ടിംഗ്, തപാൽ വോട്ടുകൾ എന്നിവ കൂടി ഉൾപ്പെടുത്തുമ്പോൾ പോളിംഗ് ശതമാനത്തിൽ നേരിയ വർധനയുണ്ടാകും. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പോളിംഗ് ശതമാനം 77.67 ആയിരുന്നു.

നിയമസഭ മണ്ഡലം, വോട്ടിംഗ് ശതമാനം, ബ്രാക്കറ്റിൽ 2021 ലെ ശതമാനം എന്ന ക്രമത്തിൽ:

പയ്യന്നൂർ- 80.57% (78.96%)

കല്യാശ്ശേരി-76.99 % (76.41%)

തളിപ്പറമ്പ്-81.01% (80.94 %)

ഇരിക്കൂർ-74.32% (75.63%)

അഴീക്കോട്‌-77.71% (77.89 %)

കണ്ണൂർ- 75.61% (74.94 %)

ധർമ്മടം-81.44% (80.22 %)

തലശ്ശേരി-76.33% (73.94 %)

കൂത്തുപറമ്പ്-78.46% (78.15%)

മട്ടന്നൂർ-82.24% (79.54%)

പേരാവൂർ-79.1% (78.07%).

രാജ്യത്ത് ആദ്യമായി തിരഞ്ഞെടുപ്പിൽ നൂറ് ശതമാനം വെബ് കാസ്റ്റിംഗ് കണ്ണൂർ ജില്ലയിൽ നടപ്പാക്കി. ഒരു വാർ റൂം മാതൃകയിലായിരുന്നു വ്യാഴാഴ്ച്ച ജില്ലാ കളക്ടറേറ്റിലെ വെബ്കാസ്റ്റിംഗ് കൺട്രോൾ റൂം. 187 ജീവനക്കാർ തങ്ങൾക്ക് മുന്നിൽ നിരത്തിയ 110 ഡെസ്ക്ടോപ്പുകളിലൂടെയും അത്രയും തന്നെ ടി.വികളിലൂടെയും ജില്ലയിലെ 2183 പോളിംഗ് സ്റ്റേഷനുകളിൽ സ്ഥാപിച്ച 4366 ക്യാമറ ദൃശ്യങ്ങളിലൂടെ തിരഞ്ഞെടുപ്പിന്റെ ഓരോ മിനുട്ടും ഇമ ചിമ്മാതെ നിരീക്ഷിച്ചു.

പോളിംഗ് മന്ദഗതിയിലായ ബൂത്തുകളിൽ അപ്പപ്പോൾ ബന്ധപ്പെട്ടും ആപ്പിൽ പോളിംഗ് അപ്ഡേഷൻ താമസിച്ച പ്രിസൈഡിംഗ് ഓഫീസർമാരെ ഉണർത്തിയും തിരഞ്ഞെടുപ്പ് വേഗതയുടെ സകല ചുക്കാനും പിടിച്ചത് വെബ്കാസ്റ്റിങ് ജില്ലാ തല കൺട്രോൾ റൂമിൽ നിന്നായിരുന്നു. പുലർച്ചെ 5 ന് തുടങ്ങിയ കൺട്രോൾ റൂമിന്റെ പ്രവർത്തനം രാത്രി വൈകിയിട്ടും അവസാനിച്ചിരുന്നില്ല.

അതേസമയം സംസ്ഥാനത്ത് 78 ശതമാനത്തിന് മുകളിൽ പോളിങാണ് രേഖപ്പെടുത്തിയത്. ചിറ്റൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത്. പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറവ് പോളിം​ഗ് രേഖപ്പെടുകത്തിയത്. പാലക്കാടും കോഴിക്കോടും പോളിം​ഗ് 80 ശതമാനം കടന്നു.

78.60 percent polling recorded in Kannur more in Mattanur less in Irikkur

Next TV

Related Stories
തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ യുവതിയെ ബൂത്തിൽ തടഞ്ഞ സംഭവം; പ്രിസൈഡിങ്ങ് ഓഫീസറുടെ നടപടിയിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Apr 9, 2026 10:03 PM

തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ യുവതിയെ ബൂത്തിൽ തടഞ്ഞ സംഭവം; പ്രിസൈഡിങ്ങ് ഓഫീസറുടെ നടപടിയിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ യുവതിയെ ബൂത്തിൽ തടഞ്ഞ സംഭവം, പ്രിസൈഡിങ്ങ് ഓഫീസറുടെ നടപടിയിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ...

Read More >>
'പരാജയ ഭീതിയിൽ കോൺഗ്രസ് അക്രമം അഴിച്ചുവിടുന്നു, ആര്‍എസ്എസുകാരെ പോലെ പെരുമാറുന്നു'; സിപിഐഎം പ്രവർത്തകന് കുത്തേറ്റതിൽ എം വി ഗോവിന്ദൻ

Apr 9, 2026 09:42 PM

'പരാജയ ഭീതിയിൽ കോൺഗ്രസ് അക്രമം അഴിച്ചുവിടുന്നു, ആര്‍എസ്എസുകാരെ പോലെ പെരുമാറുന്നു'; സിപിഐഎം പ്രവർത്തകന് കുത്തേറ്റതിൽ എം വി ഗോവിന്ദൻ

പരാജയ ഭീതിയിൽ കോൺഗ്രസ് അക്രമം അഴിച്ചുവിടുന്നു, സിപിഐഎം പ്രവർത്തകന് കുത്തേറ്റതിൽ എം വി...

Read More >>
വയനാട് കമ്പളക്കാട് യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Apr 9, 2026 09:34 PM

വയനാട് കമ്പളക്കാട് യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വയനാട് കമ്പളക്കാട് യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍...

Read More >>
കണ്ണൂരിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

Apr 9, 2026 09:10 PM

കണ്ണൂരിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

കണ്ണൂരിൽ സിപിഎം പ്രവർത്തകന്...

Read More >>
വെഞ്ഞാറമ്മൂട്ടിൽ വൃദ്ധയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസ്; പീഡിപ്പിക്കാൻ ശ്രമിച്ചു, കുറ്റം സമ്മതിച്ച് യുവാവ്

Apr 9, 2026 08:20 PM

വെഞ്ഞാറമ്മൂട്ടിൽ വൃദ്ധയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസ്; പീഡിപ്പിക്കാൻ ശ്രമിച്ചു, കുറ്റം സമ്മതിച്ച് യുവാവ്

വെഞ്ഞാറമ്മൂട്ടിൽ വൃദ്ധയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസ്, പീഡിപ്പിക്കാൻ ശ്രമിച്ചു, കുറ്റം സമ്മതിച്ച്...

Read More >>
Top Stories










News Roundup