78.01% പേര്‍ വോട്ടു ചെയ്തു; നേമത്തും കാട്ടാക്കടയും പോളിങ് 80 ശതമാനം കടന്നു, പോളിങ് വേഗത്തിലാക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം

78.01% പേര്‍ വോട്ടു ചെയ്തു; നേമത്തും കാട്ടാക്കടയും പോളിങ് 80 ശതമാനം കടന്നു, പോളിങ് വേഗത്തിലാക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം
Apr 9, 2026 08:44 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇതുവരെ വോട്ടു ചെയ്തത് 78.01% പേര്‍. ഏറ്റവും കൂടിയ പോളിങ് കോഴിക്കോട് ജില്ലയിലാണ്, 80.59%. തൊട്ടുപിന്നില്‍ എറണാകുളവും (79.37%), പാലക്കാടു (79.69%)മാണ്. കൂടുതല്‍ പോളിങ് നടന്ന മണ്ഡലം ചിറ്റൂരാണ്, 84.63%. നിരവധി മണ്ഡലങ്ങളില്‍ 80 ശതമാനത്തിലധികം പോളിങ് നടന്നു.

ആലപ്പുഴ 80.61%, അമ്പലപ്പുഴ 80.23%, അരൂർ 82.80%, ബാലുശേരി 80.85%, ബേപ്പൂർ 83. 02%, ചേർത്തല 81. 26%, ചിറ്റൂർ 84.63%, ധർമ്മടം 80.11% എന്നിങ്ങനെയാണ് പോളിങ് ശതമാനം. പോളിങ് ശതമാനം ഉയരുമ്പോള്‍ വിജയപ്രതീക്ഷയിലാണ് നേതാക്കള്‍. നവ കേരളത്തിനായി ഒരുമിച്ച് മുന്നേറാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളം ജയിക്കും യു.ഡി.എഫ് നയിക്കുമെന്ന് വി.ഡി. സതീശനും പറഞ്ഞു.

വൈകീട്ട് ഏഴ് വരെയുള്ള കണക്ക് പ്രകാരം, കാസർകോട് ജില്ലയിൽ 77.18 ശതമാനം ആണ് പോളിങ്. മണ്ഡലാടിസ്ഥാനത്തിൽ മഞ്ചേശ്വരം- 76.87%, കാസർകോട്- 77.84%, ഉദുമ- 76.94%, കാഞ്ഞങ്ങാട്- 76.21%, തൃക്കരിപ്പൂർ- 78.17% വോട്ടർമാർ വോട്ട് രേഖപ്പെടുത്തി.

കണ്ണൂര്‍ ജില്ലയിൽ ആകെയുള്ള 2183 പോളിംഗ് ബൂത്തുകളിൽ 2045 എണ്ണത്തിൽ പോളിംഗ് പൂർത്തിയായപ്പോൾ 78.23 ശതമാനമാണ് പോളിങ്. കൊല്ലം ജില്ലയില്‍ 75.82 ശതമാനവും കോട്ടയം ജില്ലയില്‍ 74.32 ശതമാനമാണ് പോളിങ്. തൃശൂരില്‍ പോളിങ് 77.06 ശതമാനം കടന്നു. വയനാട് 78.80 ശതമാനം, തിരുവനന്തപുരം 76.98 ശതമാനം എന്നിങ്ങനെയാണ് പോളിങ്. നേമവും കാട്ടാക്കടയും പോളിങ് 80 ശതമാനം കടന്നു.

സമയം കഴിഞ്ഞിട്ടും വോട്ട് ചെയ്യാന്‍ വിവിധയിടങ്ങളില്‍ നീണ്ട നിരയുണ്ട്. പേരാവൂര്‍ വട്ട്യറ, മലപ്പുറം പൊന്മള, മഞ്ചേശ്വരം മീ‍ഞ്ച, കൊല്ലം കുണ്ടറ മാമ്പുഴ എന്നിവിടങ്ങളില്‍ സമയം അവസാനിച്ചിട്ടും വോട്ട് ചെയ്യാന്‍ ഒട്ടേറെ പേര്‍ വരി നില്‍ക്കുന്നുണ്ട്. പോളിങ് വേഗത്തിലാക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം നല്‍കി. ജില്ലാ കലക്ടർമാരോട് ക്രമീകരണങ്ങൾ ഉറപ്പാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

kerala assembly elections see record voter turnout 78 percentage

Next TV

Related Stories
കണ്ണൂരിൽ രേഖപ്പെടുത്തിയത് 78.60 ശതമാനം പോളിംഗ്; കൂടുതൽ മട്ടന്നൂരിൽ, കുറവ് ഇരിക്കൂറിൽ

Apr 9, 2026 10:49 PM

കണ്ണൂരിൽ രേഖപ്പെടുത്തിയത് 78.60 ശതമാനം പോളിംഗ്; കൂടുതൽ മട്ടന്നൂരിൽ, കുറവ് ഇരിക്കൂറിൽ

കണ്ണൂരിൽ രേഖപ്പെടുത്തിയത് 78.60 ശതമാനം പോളിംഗ്, കൂടുതൽ മട്ടന്നൂരിൽ, കുറവ്...

Read More >>
തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ യുവതിയെ ബൂത്തിൽ തടഞ്ഞ സംഭവം; പ്രിസൈഡിങ്ങ് ഓഫീസറുടെ നടപടിയിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Apr 9, 2026 10:03 PM

തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ യുവതിയെ ബൂത്തിൽ തടഞ്ഞ സംഭവം; പ്രിസൈഡിങ്ങ് ഓഫീസറുടെ നടപടിയിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ യുവതിയെ ബൂത്തിൽ തടഞ്ഞ സംഭവം, പ്രിസൈഡിങ്ങ് ഓഫീസറുടെ നടപടിയിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ...

Read More >>
'പരാജയ ഭീതിയിൽ കോൺഗ്രസ് അക്രമം അഴിച്ചുവിടുന്നു, ആര്‍എസ്എസുകാരെ പോലെ പെരുമാറുന്നു'; സിപിഐഎം പ്രവർത്തകന് കുത്തേറ്റതിൽ എം വി ഗോവിന്ദൻ

Apr 9, 2026 09:42 PM

'പരാജയ ഭീതിയിൽ കോൺഗ്രസ് അക്രമം അഴിച്ചുവിടുന്നു, ആര്‍എസ്എസുകാരെ പോലെ പെരുമാറുന്നു'; സിപിഐഎം പ്രവർത്തകന് കുത്തേറ്റതിൽ എം വി ഗോവിന്ദൻ

പരാജയ ഭീതിയിൽ കോൺഗ്രസ് അക്രമം അഴിച്ചുവിടുന്നു, സിപിഐഎം പ്രവർത്തകന് കുത്തേറ്റതിൽ എം വി...

Read More >>
വയനാട് കമ്പളക്കാട് യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Apr 9, 2026 09:34 PM

വയനാട് കമ്പളക്കാട് യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വയനാട് കമ്പളക്കാട് യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍...

Read More >>
കണ്ണൂരിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

Apr 9, 2026 09:10 PM

കണ്ണൂരിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

കണ്ണൂരിൽ സിപിഎം പ്രവർത്തകന്...

Read More >>
വെഞ്ഞാറമ്മൂട്ടിൽ വൃദ്ധയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസ്; പീഡിപ്പിക്കാൻ ശ്രമിച്ചു, കുറ്റം സമ്മതിച്ച് യുവാവ്

Apr 9, 2026 08:20 PM

വെഞ്ഞാറമ്മൂട്ടിൽ വൃദ്ധയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസ്; പീഡിപ്പിക്കാൻ ശ്രമിച്ചു, കുറ്റം സമ്മതിച്ച് യുവാവ്

വെഞ്ഞാറമ്മൂട്ടിൽ വൃദ്ധയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസ്, പീഡിപ്പിക്കാൻ ശ്രമിച്ചു, കുറ്റം സമ്മതിച്ച്...

Read More >>
Top Stories

News Roundup