'പ്രബുദ്ധ കേരളത്തിന് നന്ദി, യുഡിഎഫിനായി രാപ്പകല്‍ പ്രവര്‍ത്തിച്ചവർക്കെല്ലാം ഹൃദയാഭിവാദ്യം' - വി ഡി സതീശൻ

'പ്രബുദ്ധ കേരളത്തിന് നന്ദി, യുഡിഎഫിനായി രാപ്പകല്‍ പ്രവര്‍ത്തിച്ചവർക്കെല്ലാം ഹൃദയാഭിവാദ്യം' - വി ഡി സതീശൻ
Apr 9, 2026 08:02 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് സമയം പൂർത്തിയായതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രബുദ്ധ കേരളത്തിന് നന്ദി പറഞ്ഞ സതീശൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി രാപ്പകല്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഹൃദയാഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്തു.

കേരളം ജയിക്കുമെന്നും യു ഡി എഫ് നയിക്കുമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. നൂറിലധികം സീറ്റുമായി യു ഡി എഫ് അധികാരത്തിലെത്തുമെന്നാണ് രാവിലെ വോട്ടിട്ട ശേഷം പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ പ്രതിപക്ഷ നേതാവ് വോട്ട് രേഖപ്പെടുത്തിയിരുന്നു.

കേസരി ബാലകൃഷ്ണ മെമ്മോറിയൽ ​ഗവൺമെന്റ് കോളേജിൽ 135 -ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്. എല്ലാ ജനങ്ങളും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകണമെന്നും വോട്ട് ചെയ്യാതെ ആരും മാറി നിൽക്കരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും വോട്ടെടുപ്പ് സമയം പൂർത്തിയായതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ കുറിപ്പ്

സംസ്ഥാനത്തെ വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയായിരിക്കുകയാണ്. തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിച്ച് ഈ ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന മുഴുവൻ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും അറിയിക്കുന്നു. വളരെ ചുരുങ്ങിയ പ്രചാരണ സമയം മാത്രമേ ഇത്തവണ ലഭിച്ചിരുന്നുള്ളൂ. എങ്കിലും, കടുത്ത വേനൽച്ചൂടിനെപ്പോലും അവഗണിച്ച് അക്ഷീണം പ്രവർത്തിച്ച രാഷ്ട്രീയ പ്രവർത്തകരുടെ ആവേശം എടുത്തുപറയേണ്ടതാണ്.

പ്രതികൂല കാലാവസ്ഥയെ വകവെക്കാതെ പോളിംഗ് ബൂത്തുകളിലെത്തിയ ജനങ്ങൾ, കേരളത്തിന്റെ ഉയർന്ന ജനാധിപത്യ ബോധത്തിന്റെയും നാടിനോടുള്ള ഉന്നതമായ പ്രതിബദ്ധതയുടെയും നേർക്കാഴ്ചയാണ് നൽകിയത്. ഈ വലിയ ജനപങ്കാളിത്തം അങ്ങേയറ്റം ശ്ലാഘനീയമാണ്. സംസ്ഥാനത്തെവിടെയും അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ, തികച്ചും സമാധാനപരമായി വോട്ടെടുപ്പ് പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു എന്നത് വലിയ നേട്ടമാണ്.

ഈ ബൃഹത്തായ പ്രക്രിയ വിജയകരമായി നടപ്പിലാക്കാൻ അഹോരാത്രം അധ്വാനിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സുരക്ഷയൊരുക്കിയ പോലീസ്-കേന്ദ്രസേനാ അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിച്ച എല്ലാവരും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. കേരളത്തിന്റെ ജനാധിപത്യ ബോധത്തിനും ജനപങ്കാളിത്തത്തിനും ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ. നമുക്ക് ഒരുമിച്ച് മുന്നേറാം, നവകേരളത്തിനായി.


opposition leader vd satheesan thanks kerala voters

Next TV

Related Stories
'പരാജയ ഭീതിയിൽ കോൺഗ്രസ് അക്രമം അഴിച്ചുവിടുന്നു, ആര്‍എസ്എസുകാരെ പോലെ പെരുമാറുന്നു'; സിപിഐഎം പ്രവർത്തകന് കുത്തേറ്റതിൽ എം വി ഗോവിന്ദൻ

Apr 9, 2026 09:42 PM

'പരാജയ ഭീതിയിൽ കോൺഗ്രസ് അക്രമം അഴിച്ചുവിടുന്നു, ആര്‍എസ്എസുകാരെ പോലെ പെരുമാറുന്നു'; സിപിഐഎം പ്രവർത്തകന് കുത്തേറ്റതിൽ എം വി ഗോവിന്ദൻ

പരാജയ ഭീതിയിൽ കോൺഗ്രസ് അക്രമം അഴിച്ചുവിടുന്നു, സിപിഐഎം പ്രവർത്തകന് കുത്തേറ്റതിൽ എം വി...

Read More >>
വയനാട് കമ്പളക്കാട് യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Apr 9, 2026 09:34 PM

വയനാട് കമ്പളക്കാട് യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വയനാട് കമ്പളക്കാട് യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍...

Read More >>
കണ്ണൂരിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

Apr 9, 2026 09:10 PM

കണ്ണൂരിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

കണ്ണൂരിൽ സിപിഎം പ്രവർത്തകന്...

Read More >>
വെഞ്ഞാറമ്മൂട്ടിൽ വൃദ്ധയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസ്; പീഡിപ്പിക്കാൻ ശ്രമിച്ചു, കുറ്റം സമ്മതിച്ച് യുവാവ്

Apr 9, 2026 08:20 PM

വെഞ്ഞാറമ്മൂട്ടിൽ വൃദ്ധയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസ്; പീഡിപ്പിക്കാൻ ശ്രമിച്ചു, കുറ്റം സമ്മതിച്ച് യുവാവ്

വെഞ്ഞാറമ്മൂട്ടിൽ വൃദ്ധയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസ്, പീഡിപ്പിക്കാൻ ശ്രമിച്ചു, കുറ്റം സമ്മതിച്ച്...

Read More >>
Top Stories










News Roundup