ബൂത്തിന് സമീപം 'പിണറായി ഫ്ലക്സ്'; ചട്ടലംഘനമെന്ന് യുഡിഎഫ്, പ്രദേശത്ത് സംഘർഷം

ബൂത്തിന് സമീപം 'പിണറായി ഫ്ലക്സ്'; ചട്ടലംഘനമെന്ന് യുഡിഎഫ്, പ്രദേശത്ത് സംഘർഷം
Apr 9, 2026 01:38 PM | By Susmitha Surendran

ആലുവ: (https://truevisionnews.com/) ആലുവ കുട്ടമശ്ശേരിയിലെ പോളിംഗ് ബൂത്തിന് സമീപം സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ കൂറ്റൻ ഫ്ലക്‌സ് ബോർഡിനെച്ചൊല്ലി ആലുവ കുട്ടമശ്ശേരിയിൽ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. പോളിങ് ബൂത്തിന് സമീപം സ്ഥാപിച്ച കൂറ്റൻ ഹോഡിങ്സുമായി ബന്ധപ്പെട്ടാണ് ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്.

പോളിങ് ബൂത്തിന് 100 മീറ്റർ പരിധിയിൽ സ്ഥാനാർഥിയുടെ ഹോഡിങ്സ് അടക്കമുള്ളവ സ്ഥാപിക്കരുതെന്നാണ് തെരഞ്ഞെടുപ്പ് ചട്ടം അനുശാസിക്കുന്നത്. ദൂരപരിധിക്കുള്ളിൽ സ്ഥാപിച്ച ഫ്ലക്സ് സ്ഥലത്ത് നിന്ന് നീക്കം ചെയ്യണമെന്ന് യു.ഡി.എഫ് പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും ബന്ധപ്പെട്ടവർ പാലിച്ചില്ല.

തുടർന്ന് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിക്കുകയും ഹോഡിങ്സിന്‍റെ താഴ്ഭാഗം കീറാൻ ആരംഭിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് എൽ.ഡി.എഫ് പ്രവർത്തകർ എത്തിയത് സംഘർഷത്തിന് വഴിവെച്ചു. ഫ്ലക്സ് യു.ഡി.എഫ് പ്രവർത്തർ മാറ്റരുതെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മാറ്റട്ടെയെന്നും എൽ.ഡി.എഫ് പ്രവർത്തകരും ആവശ്യപ്പെട്ടു. തുടർന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിർദേശം നൽകിയതിന് പിന്നാലെ ഫ്ലക്സ് നീക്കം ചെയ്തു.

Pinarayi's flex near the booth; UDF demands its removal, clashes in the area

Next TV

Related Stories
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം; കാരശ്ശേരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു

Apr 9, 2026 03:25 PM

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം; കാരശ്ശേരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു

കോഴിക്കോട് പോളിംഗ് ബൂത്തിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു...

Read More >>
'രാജ്യത്തിന്റെ മതേതരത്വവും പാരമ്പര്യവും സംരക്ഷിക്കുന്നവർ ജയിക്കണം' - ജിഫ്രി മുത്തുക്കോയ തങ്ങൾ

Apr 9, 2026 03:08 PM

'രാജ്യത്തിന്റെ മതേതരത്വവും പാരമ്പര്യവും സംരക്ഷിക്കുന്നവർ ജയിക്കണം' - ജിഫ്രി മുത്തുക്കോയ തങ്ങൾ

രാജ്യത്തിന്റെ മതേതരത്വവും പാരമ്പര്യവും സംരക്ഷിക്കുന്നവർ ജയിക്കണം - ജിഫ്രി മുത്തുക്കോയ...

Read More >>
'താമര ചിഹ്നത്തിന് വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചു'; മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി

Apr 9, 2026 03:01 PM

'താമര ചിഹ്നത്തിന് വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചു'; മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി

'താമര ചിഹ്നത്തിന് വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചു'; മാനന്തവാടിയിൽ പോളിങ് ഓഫീസറെ...

Read More >>
പരാതി നൽകിയിട്ടും മൗനം; ദമ്പതികളെ രാത്രിയിൽ നടുറോഡിൽ ഇറക്കിവിട്ട സംഭവത്തിൽ നടപടി എടുക്കാതെ കെഎസ്ആർടിസി

Apr 9, 2026 02:52 PM

പരാതി നൽകിയിട്ടും മൗനം; ദമ്പതികളെ രാത്രിയിൽ നടുറോഡിൽ ഇറക്കിവിട്ട സംഭവത്തിൽ നടപടി എടുക്കാതെ കെഎസ്ആർടിസി

ദമ്പതികളെ രാത്രിയിൽ നടുറോഡിൽ ഇറക്കിവിട്ട സംഭവത്തിൽ നടപടി എടുക്കാതെ...

Read More >>
Top Stories

News Roundup