കണ്ണൂരിൽ കിണർ കുഴിക്കുന്നതിനിടെ കയർ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

കണ്ണൂരിൽ കിണർ കുഴിക്കുന്നതിനിടെ കയർ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു
Apr 9, 2026 12:12 PM | By VIPIN P V

കണ്ണൂർ: ( www.truevisionnews.com ) മുണ്ടേരി കടവ് സതീശൻ റോഡിന് സമീപം കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. ചേലേരി മുക്ക് സ്വദേശി അബ്ദുൽ ഗഫൂർ, കണ്ണൂർ അത്താഴക്കുന്ന് സ്വദേശിയും ഇപ്പോൾ കണ്ണാടിപറമ്പ് ടാക്കീസ് റോഡിൽ താമസക്കാരനുമായ രാജേഷ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം.

കിണർ നിർമാണം നടക്കുന്നതിനിടെ തൊഴിലാളികൾ ഉപയോഗിച്ചിരുന്ന കയർപൊട്ടി താഴേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സു സ്ഥലത്തെത്തി ഇരുവരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തു. തുടർന്ന് കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പൊലീസ് ഇൻക്വസ്റ്റിന് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Two workers die after rope breaks while digging a well in Kannur

Next TV

Related Stories
ബൂത്തിന് സമീപം 'പിണറായി ഫ്ലക്സ്'; ചട്ടലംഘനമെന്ന് യുഡിഎഫ്, പ്രദേശത്ത് സംഘർഷം

Apr 9, 2026 01:38 PM

ബൂത്തിന് സമീപം 'പിണറായി ഫ്ലക്സ്'; ചട്ടലംഘനമെന്ന് യുഡിഎഫ്, പ്രദേശത്ത് സംഘർഷം

ബൂത്തിനടുത്ത് പിണറായിയുടെ ഫ്ലെക്സ്; നീക്കം ചെയ്യണമെന്ന് യു.ഡി.എഫ്, പ്രദേശത്ത്...

Read More >>
കല്യാണപ്പുടവയിൽ ബൂത്തിലേക്ക്; വോട്ടുചെയ്ത് സമ്മതിദാന അവകാശം വിനിയോഗിച്ച് ആശ

Apr 9, 2026 01:30 PM

കല്യാണപ്പുടവയിൽ ബൂത്തിലേക്ക്; വോട്ടുചെയ്ത് സമ്മതിദാന അവകാശം വിനിയോഗിച്ച് ആശ

നിയമസഭാ തെരഞ്ഞെടുപ്പ് 2026, വിവാഹത്തിന്റെ തിരക്കുകൾക്കിടയിലും വോട്ട് രേഖപ്പെടുത്തി...

Read More >>
ചിറ്റൂരില്‍ എല്‍ഡിഎഫിന് വോട്ട് ചോദിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്...! മിനിറ്റുകൾക്കകം ഡിലീറ്റ്, ഫേസ്‌ബുക്ക് ഹാക്ക് ചെയ്‌തതെന്ന് വിശദീകരണം

Apr 9, 2026 01:18 PM

ചിറ്റൂരില്‍ എല്‍ഡിഎഫിന് വോട്ട് ചോദിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്...! മിനിറ്റുകൾക്കകം ഡിലീറ്റ്, ഫേസ്‌ബുക്ക് ഹാക്ക് ചെയ്‌തതെന്ന് വിശദീകരണം

ചിറ്റൂരില്‍ എല്‍ഡിഎഫിന് വോട്ട് ചോദിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്, ഫേസ്‌ബുക്ക് ഹാക്ക് ചെയ്‌തതെന്ന്...

Read More >>
Top Stories

News Roundup