സന്ദീപ് വാര്യരും എൽഡിഎഫ് ബൂത്ത്‌ ഏജന്റുമാരും തമ്മിൽ വാക്കുതർക്കം; ബോധപൂർവം പ്രശ്നമുണ്ടാക്കാനുള്ള ശ്രമമെന്ന് എൽഡിഎഫ്

സന്ദീപ് വാര്യരും എൽഡിഎഫ് ബൂത്ത്‌ ഏജന്റുമാരും തമ്മിൽ വാക്കുതർക്കം; ബോധപൂർവം പ്രശ്നമുണ്ടാക്കാനുള്ള ശ്രമമെന്ന് എൽഡിഎഫ്
Apr 9, 2026 02:08 PM | By VIPIN P V

തൃക്കരിപ്പൂർ: ( www.truevisionnews.com ) സന്ദീപ് വാര്യരും എൽഡിഎഫ് ബൂത്ത്‌ ഏജന്റുമാരും തമ്മിൽ ബൂത്തിനകത്ത് വാക്കുതർക്കം. തൃക്കരിപ്പൂർ പുത്തിലോട്ട് ബൂത്ത്‌ 137ലാണ് സംഭവം. കള്ളവോട്ട് ആരോപണവുമായാണ് സന്ദീപ് ബൂത്തിലെത്തിയത്. ബോധപൂർവം പ്രശ്നമുണ്ടാക്കാനുള്ള ശ്രമമെന്ന് എൽഡിഎഫ് പ്രവർത്തകർ പ്രതികരിച്ചു.

പൊലീസ് ഇടപെട്ടിട്ടും ബൂത്തിൽ നിന്ന് പോവാതെ സന്ദീപ് വാര്യർ അവിടെ തുടർന്നു. കള്ളവോട്ട് ചോദ്യം ചെയ്ത യുഡിഎഫ് ബൂത്ത്‌ ഏജന്റുമാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. യു.ഡി.എഫ്. ഏജന്റ് കള്ളവോട്ട് ആരോപിച്ചതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്. വോട്ട് ചെയ്യാനെത്തിയ ആൾ തന്റെ വോട്ട് തന്നെയാണെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ ബൂത്തിനുള്ളിൽ വാക്കുതർക്കം രൂക്ഷമായി.

സ്ഥാനാർത്ഥിയുടെ ഇടപെടൽ ബൂത്തിനുള്ളിൽ വലിയ തോതിലുള്ള അസ്വസ്ഥതയ്ക്കും വാക്കേറ്റത്തിനും കാരണമായി. സംഭവത്തെ തുടർന്ന് എൽ.ഡി.എഫ്. പ്രവർത്തകരും മറ്റ് ഏജന്റുമാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ബൂത്തിലെ സമാധാനപരമായ അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് നടന്നതെന്ന് എൽ ഡി എഫ് പ്രവർത്തകർ ആരോപിച്ചു.

Sandeep G Varrier Ldf booth agent issue in kasargod

Next TV

Related Stories
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം; കാരശ്ശേരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു

Apr 9, 2026 03:25 PM

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം; കാരശ്ശേരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു

കോഴിക്കോട് പോളിംഗ് ബൂത്തിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു...

Read More >>
'രാജ്യത്തിന്റെ മതേതരത്വവും പാരമ്പര്യവും സംരക്ഷിക്കുന്നവർ ജയിക്കണം' - ജിഫ്രി മുത്തുക്കോയ തങ്ങൾ

Apr 9, 2026 03:08 PM

'രാജ്യത്തിന്റെ മതേതരത്വവും പാരമ്പര്യവും സംരക്ഷിക്കുന്നവർ ജയിക്കണം' - ജിഫ്രി മുത്തുക്കോയ തങ്ങൾ

രാജ്യത്തിന്റെ മതേതരത്വവും പാരമ്പര്യവും സംരക്ഷിക്കുന്നവർ ജയിക്കണം - ജിഫ്രി മുത്തുക്കോയ...

Read More >>
'താമര ചിഹ്നത്തിന് വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചു'; മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി

Apr 9, 2026 03:01 PM

'താമര ചിഹ്നത്തിന് വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചു'; മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി

'താമര ചിഹ്നത്തിന് വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചു'; മാനന്തവാടിയിൽ പോളിങ് ഓഫീസറെ...

Read More >>
പരാതി നൽകിയിട്ടും മൗനം; ദമ്പതികളെ രാത്രിയിൽ നടുറോഡിൽ ഇറക്കിവിട്ട സംഭവത്തിൽ നടപടി എടുക്കാതെ കെഎസ്ആർടിസി

Apr 9, 2026 02:52 PM

പരാതി നൽകിയിട്ടും മൗനം; ദമ്പതികളെ രാത്രിയിൽ നടുറോഡിൽ ഇറക്കിവിട്ട സംഭവത്തിൽ നടപടി എടുക്കാതെ കെഎസ്ആർടിസി

ദമ്പതികളെ രാത്രിയിൽ നടുറോഡിൽ ഇറക്കിവിട്ട സംഭവത്തിൽ നടപടി എടുക്കാതെ...

Read More >>
Top Stories

News Roundup