മാതാപിതാക്കൾ ജോലിക്കു പോകുന്ന സമയം നോക്കി ഒൻപതും പന്ത്രണ്ടും വയസുള്ള സഹോദരിമാരെ പീഡിപ്പിച്ചു; സുഹൃത്തിനു തോന്നിയ സംശയത്തിൽ പ്രതി കുടുങ്ങി

മാതാപിതാക്കൾ ജോലിക്കു പോകുന്ന സമയം നോക്കി ഒൻപതും പന്ത്രണ്ടും വയസുള്ള സഹോദരിമാരെ പീഡിപ്പിച്ചു; സുഹൃത്തിനു തോന്നിയ സംശയത്തിൽ പ്രതി കുടുങ്ങി
Apr 9, 2026 12:05 PM | By VIPIN P V

പെരുമ്പാവൂർ: ( www.truevisionnews.com ) പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കാസർകോട് മോഗറൽ മലയൻ വീട്ടിൽ അബ്ദുൽ റസാഖ് (38) ആണു പിടിയിലായത്. അതിഥിത്തൊഴിലാളി കുടുംബത്തിലേതാണ് 12, 9 വയസ്സുള്ള പെൺകുട്ടികൾ.

പെരുമ്പാവൂരിലെ വാടക വീട്ടിൽ താമസിക്കുകയായിരുന്നു ഇയാളും സുഹൃത്തുക്കളും. കെട്ടിടനിർമാണത്തൊഴിലാളിയായി ഇവിടെയെത്തിയ ഇയാൾ ഡ്രൈവിങ്, തടിപ്പണി, കയറ്റിറക്ക് എന്നിവയും ചെയ്തിരുന്നു. വാടകവീടിനോടു ചേർന്നുള്ള കെട്ടിടത്തിൽ താമസിച്ചിരുന്ന സഹോദരിമാരെയാണു പ്രതി പീഡിപ്പിച്ചത്. കുട്ടികളുടെ മാതാപിതാക്കൾ ജോലിക്കു പോകുന്ന സമയത്താണു കുട്ടികളെ പീഡിപ്പിച്ചിരുന്നത്.

കഴിഞ്ഞ മാസമാണു പീഡനം നടന്നത്. പീഡനം മൊബൈൽഫോണിൽ ചിത്രീകരിച്ചു. കുറച്ചു നാളുകളായി കുട്ടികളെ പീഡിപ്പിച്ചിരുന്നതായാണു പൊലീസിനു ലഭിച്ച വിവരം. ഇയാളുടെ സുഹൃത്തിനു തോന്നിയ സംശയമാണു പ്രതി പിടിയിലാകാൻ കാരണം. പീഡന വിവരം സുഹൃത്ത് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു.

സിഡബ്ല്യുസി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണു പൊലീസ് കേസെടുത്തത്. റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്ഐമാരായ പ്രവീൺ പ്രകാശ്, എഎസ്ഐമാരായ രതീശൻ, എം.ബി. സുബൈർ, സീനിയർ സിപിഒമാരായ ജിജുമോൻ, മുഹമ്മദ് ഷാൻ, സിപിഒമാരായ എൻ.പി. ബിന്ദു, ടി.കെ. സന്ധ്യ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

perumbavoor man arrested for assaulting minor sisters

Next TV

Related Stories
ബൂത്തിന് സമീപം 'പിണറായി ഫ്ലക്സ്'; ചട്ടലംഘനമെന്ന് യുഡിഎഫ്, പ്രദേശത്ത് സംഘർഷം

Apr 9, 2026 01:38 PM

ബൂത്തിന് സമീപം 'പിണറായി ഫ്ലക്സ്'; ചട്ടലംഘനമെന്ന് യുഡിഎഫ്, പ്രദേശത്ത് സംഘർഷം

ബൂത്തിനടുത്ത് പിണറായിയുടെ ഫ്ലെക്സ്; നീക്കം ചെയ്യണമെന്ന് യു.ഡി.എഫ്, പ്രദേശത്ത്...

Read More >>
കല്യാണപ്പുടവയിൽ ബൂത്തിലേക്ക്; വോട്ടുചെയ്ത് സമ്മതിദാന അവകാശം വിനിയോഗിച്ച് ആശ

Apr 9, 2026 01:30 PM

കല്യാണപ്പുടവയിൽ ബൂത്തിലേക്ക്; വോട്ടുചെയ്ത് സമ്മതിദാന അവകാശം വിനിയോഗിച്ച് ആശ

നിയമസഭാ തെരഞ്ഞെടുപ്പ് 2026, വിവാഹത്തിന്റെ തിരക്കുകൾക്കിടയിലും വോട്ട് രേഖപ്പെടുത്തി...

Read More >>
ചിറ്റൂരില്‍ എല്‍ഡിഎഫിന് വോട്ട് ചോദിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്...! മിനിറ്റുകൾക്കകം ഡിലീറ്റ്, ഫേസ്‌ബുക്ക് ഹാക്ക് ചെയ്‌തതെന്ന് വിശദീകരണം

Apr 9, 2026 01:18 PM

ചിറ്റൂരില്‍ എല്‍ഡിഎഫിന് വോട്ട് ചോദിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്...! മിനിറ്റുകൾക്കകം ഡിലീറ്റ്, ഫേസ്‌ബുക്ക് ഹാക്ക് ചെയ്‌തതെന്ന് വിശദീകരണം

ചിറ്റൂരില്‍ എല്‍ഡിഎഫിന് വോട്ട് ചോദിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്, ഫേസ്‌ബുക്ക് ഹാക്ക് ചെയ്‌തതെന്ന്...

Read More >>
Top Stories

News Roundup