കണ്ണൂർ: ( www.truevisionnews.com ) ഇത്തവണത്തെ നിമയ സഭ തെരഞ്ഞെടുപ്പ് കേരളത്തിൻ്റെ ഭാവി നിർണയിക്കുമെന്നും കേരളത്തിൽ നടക്കുന്ന വികസന പദ്ധതികൾ തുടരുന്ന തരത്തിലുള്ള ജനവിധിയാണെന്നും പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
17-ാം നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന് പുരോഗതി വേണമെന്നാണ് ജനങ്ങൾ പറയുന്നത്. എൽഡിഎഫിന് മാത്രമെ നാടിനെ വികസനത്തിലേക്ക് നയിക്കാൻ കഴിയുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
10 വർഷങ്ങൾക്ക് മുൻപ് ജനങ്ങൾ കണ്ടതാണ് അധികാരത്തിൽ ഇരിക്കുന്നവർ തന്നെ വികസന സാധ്യത തള്ളികളയുന്നതെന്നും 10 വർഷം കൊണ്ട് എൽഡിഎഫ് സർക്കാർ വലിയ മാറ്റങ്ങൾ നടത്തിയെന്നും അദേഹം പറഞ്ഞു. തകർന്നു പോയ നിമിഷങ്ങൾ വരെ അതിജീവിച്ചെന്നും മുഖ്യ മന്ത്രി പറഞ്ഞു.
ജനങ്ങൾ ഞങ്ങളെയാണ് വിശ്വസിച്ചത് ഞങ്ങൾ ജനങ്ങളെയും എന്നാണ് മുഖ്യമന്ത്രി ആവർത്തിച്ച് പറഞ്ഞത്. ഇത് തുടരുമെന്നും അദേഹം കൂട്ടിച്ചേർത്തു. ഞങ്ങൾ ജനങ്ങളോട് ഒപ്പമാണ്, ജനങ്ങൾ ഞങ്ങളോട് ഒപ്പമാണ് എന്ന ആത്മവിശ്വാസവും മുഖ്യമന്ത്രി പ്രകടിപ്പിച്ചു. മാതൃകയാകാവുന്ന സംസ്ഥാനമായി കേരളം മാറി. കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷം നേടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂർ ജില്ല സി.പി.എം സെക്രട്ടറി കെ.കെ. രാഘേഷും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും മകൾ വീണ വിജയനും മറ്റ് നേതാക്കളും സഹ പ്രവർത്തകരും മുഖ്യമന്ത്രിക്കൊപ്പം വോട്ട് ചെയ്യാനായി പിണറായിയിലെ ബൂത്തിൽ എത്തി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കുടുംബവും പറവൂരിലെ ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ എത്തി നേരത്തെ വോട്ട് രേഖപ്പെടുത്തിയിരുന്നു. കൂടാതെ നേമത്ത് യു.ഡി.എഫ് സ്ഥാനാർഥി അഡ്വ: കെ.എസ്. ശബരിനാഥ്, എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവകുട്ടി, എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ എന്നിവരും വോട്ട് രേഖപ്പെടുത്തി. രാവിലെ തന്നെ നീണ്ടനിരയുണ്ടായിരുന്ന നേമത്തെ ബൂത്തിൽ അരമണിക്കൂറോളും വാരി നിന്നാണ് മലയത്തിലെ മെഗാസ്റ്റാർ മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്.
നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 100 സീറ്റുകൾ നേടുമെന്ന് വി.ഡി. സതീശനും, കേരളത്തിൽ യു.ഡി.എഫ് തരംഗമാണെന്ന് വോട്ട് ചെയ്ത ശേഷം കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഗുരുവായൂർ മണ്ഡലത്തിലെ ബൂത്തിൽ രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി വീട്ടിലേക്ക് മടങ്ങി.
cm pinarayi vijayan castes vote at dharmadam



























