ആലപ്പുഴ: (https://truevisionnews.com/) മദ്യപിക്കാൻ ഭാര്യ പണം നൽകാത്തതിന് യുവാവ് തീ കൊളുത്തി മരിച്ചു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. കളപ്പുര ചക്കാലയ്ക്കൽ സന്തോഷ് (45) ആണ് മരിച്ചത്. കയർ ഫാക്ടറി ജീവനക്കാരനാണ് സന്തോഷ്.
രാവിലെ മദ്യപിച്ച ശേഷം വീട്ടിലെത്തിയ സന്തോഷ് വീണ്ടും മദ്യപിക്കാൻ പണം ആവശ്യപ്പെട്ടിട്ടും ഭാര്യ നൽകിയില്ല. തുടർന്ന് വീടിനകത്ത് നിന്ന് മണ്ണെണ്ണ എടുത്ത് ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Wife didn't pay for alcohol; young man poured kerosene on himself and set himself on fire, died































.jpeg)

